പണം കുമിഞ്ഞ നാളുകൾ, പക്ഷെ ഇന്നും താമസിക്കുന്ന വീട്; വലിയ ബം​ഗ്ലാവിലാണ് ഞാനെന്ന് പലരും കരുതുന്നു: ഷക്കീല

സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും ഷക്കീല ഇന്നും ജനങ്ങൾക്ക് പ്രിയങ്കരിയാണ്. മാദക നടിയായി ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച ഷക്കീല പിന്നീട് കരിയറിൽ നിന്നും മാറി നിന്നു. മലയാള സിനിമാ ലോകത്തെ പ്രബലർ ഷക്കീലയെ ഒതുക്കിയതാണെന്ന വാദം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഷക്കീലയു‌ടെ ബി ​ഗ്രേഡ് സിനിമകൾ മലയാള സിനിമാ ലോകത്തെ തകർച്ചയിൽ നിന്നും പിടിച്ച് നിർത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഷക്കീല പണം വാരിക്കൂട്ടിയ നാളുകൾ. ഒരു ദിവസത്തേക്ക് ലക്ഷങ്ങൾ ഷക്കീലയ്ക്ക് പ്രതിഫലം വാദിച്ചു.

എന്നാൽ ഇന്ന് വലിയ സമ്പാദ്യമൊന്നും ഷക്കീലയുടെ പക്കലില്ല. ചെന്നെെയിൽ ചെറിയ വീട്ടിലാണ് ഷക്കീല താമസിക്കുന്നത്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല തന്റെ വീട് പരിചയപ്പെടുത്തിയത്. ആഡംബരങ്ങളൊന്നുമില്ല. ചെറിയ മുറികൾ. കുറച്ച് പേർക്ക് ഇരിക്കാൻ പറ്റുന്ന ഹാൾ. വാതിലുകളെല്ലാം പഴയത്. റംസാൻ പ്രമാണിച്ച് വീട് പെയിന്റ് ചെയ്തിട്ടുണ്ടെന്നും അത് കൊണ്ടാണ് പല സാധനങ്ങളും അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നതെന്ന് ഷക്കീല വീഡിയോയിൽ പറയുന്നുണ്ട്.

Shakeela

ചെറിയ വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. എല്ലാവരും ചോദിക്കുന്നത് ഇതാണ്. ഞാൻ വലിയ ബം​ഗ്ലാവിലാണ് താമസിക്കുന്നതെന്ന് പലരും കരുതുന്നു. പക്ഷെ അങ്ങനെയല്ല. ഈ വീട്ടിലേക്ക് ഞാൻ വന്നിട്ട് 44 വർഷം ആകുന്നു. അന്ന് 14, 15 പേർ ഈ വീട്ടിലുണ്ടായിരുന്നു. എനിക്കായി ഒരു റൂം എപ്പോഴാണ് ലഭിക്കുക എന്നായിരുന്നു അന്നത്തെ എന്റെ ആ​ഗ്രഹം. സിനിമകളുടെ കഥയെല്ലാം കേട്ടത് ഈ വീട്ടിൽ വെച്ചാണ്. ഇവിടെ വരാത്ത അഭിനേതാക്കൾ ഇല്ല. ചുറ്റുമുള്ളവരെല്ലാം എന്റെ പരിചയക്കാരാണ്. സുരക്ഷിതത്വമുണ്ട്.

റൗഡികളും ​ഗ്യാങ്സ്റ്റർമാരും പൊലീസുമായെല്ലാം തനിക്ക് നല്ല കോൺടാക്ടുണ്ടെന്നും ഷക്കീല പറയുന്നു. ഈ വീടിനപ്പുറത്തുള്ള ഏരിയയിലെ കുട്ടികൾ 25 വർഷം മുമ്പ് അക്കാ എന്ന് വിളിച്ച് വരുമായിരുന്നു. ദിവസവും 200 രൂപ കൊടുക്കും. ആ കുട്ടികൾ ഇന്ന് പേര് പോലും പറയാനാകാത്ത തരത്തിലേക്ക് വളർന്നു. എന്നാൽ ഇന്നും അക്ക എന്ന സ്നേഹമുണ്ട്. എല്ലാവരുമായും ഇന്നും കോൺടാക്ടുണ്ട്. അതേ പോലെ പൊലീസും. അവരെല്ലാം സുഹൃത്തുക്കളാണ്.

Shakeela

വീട്ടിലെ ലോക്കറിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. മലയാള സിനിമകൾ ചെയ്യുമ്പോൾ പണം കുന്നുകൂടി. ആ പണം സൂക്ഷിക്കാനാണ് ഇവയുണ്ടാക്കിയത്. ഒരു ദിവസം ആറ് ലക്ഷം രൂപ വരെ ശമ്പളം വാങ്ങിയിട്ടുണ്ട്. 2000 ത്തിന്റെ അവസാന വരെയും അങ്ങനെ പണം ലഭിച്ചു. അതെല്ലാം പോകേണ്ടിടത്തേക്ക് പോയി. പണം പോയതിൽ വിഷമമില്ല. കാരണം അത്രയും പണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി.

അഭിനയ രം​ഗത്ത് സജീവമല്ലെങ്കിലും തമിഴ് ഷോകളിൽ ഷക്കീല സാന്നിധ്യം അറിയിക്കുന്നുണ്ട്. സമ്പാദിക്കാനാകാതിരുന്നതിനെക്കുറിച്ച് ഷക്കീല നേരത്തെ സംസാരിച്ചിരുന്നു. കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്. തന്റെ സമ്പാദ്യമെല്ലാം ബന്ധുക്കൾ കെെക്കലാക്കിയെന്നും ഷക്കീല തുറന്ന് പറഞ്ഞു. ബന്ധുക്കളിൽ പലരുമായും ഷക്കീല അകൽച്ചയിലാണ്. സിനിമാ ലോകത്തെ സമകാലിക സംഭവങ്ങളിൽ ഷക്കീല ഇന്ന് അഭിപ്രായം പങ്കുവെക്കാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ ശക്തമായി തന്റെ അഭിപ്രായം ഷക്കീല പങ്കുവെച്ചു. സിനിമകളിൽ ഷക്കീലയെ ഇപ്പോൾ കാണാറേയില്ല.

More from Filmibeat

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X