ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; അവൾ ഇന്റലിജന്റാണ്; വനിതയുടെ മകൾ ജോവികയെക്കുറിച്ച് ഷക്കീല

തമിഴകത്ത് ബി​ഗ് ബോസ് ഷോയുടെ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് വനിത വിജയകുമാർ. ഷോയുടെ മൂന്നാം സീസണിലാണ് വനിത മത്സരാർത്ഥിയായെത്തിയത്. ഒന്നിലേറെ വഴക്കുകൾ വനിതയുള്ള ദിവസങ്ങളിൽ ബി​ഗ് ബോസ് വീട്ടിലുണ്ടായി‌ട്ടുണ്ട്. വിവാദങ്ങൾക്കപ്പുറം വനിതയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയാണ്. ഷോയിലൂടെ നിരവധി ആരാധകരെയും വനിതയ്ക്ക് ലഭിച്ചു.

ഇപ്പോഴിതാ ബി​ഗ് ബോസ് തമിഴിന്റെ ഏഴാം സീസണിൽ വനിത വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാർ മത്സരാർത്ഥിയായെത്തിരിക്കുകയാണ്. ഷോ തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ജോവിക പ്രേക്ഷക ശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. അമ്മയെ പോലെ തന്നെ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കാൻ മടിയില്ലാത്ത മത്സരാർത്ഥിയാണ് ജോവിക.

Vanitha Vijayakumar

9ാം ക്ലാസിൽ സ്കൂൾ പഠനം നിർത്തിയതാണ് ജോവിക. പിന്നീട് ആക്ടിം​ഗ് കോഴ്സ് ചെയ്തു. ജോവികയുടെ വിദ്യാഭ്യാസം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഷോയിൽ ചെറിയൊരു വാ​ഗ്വാദം ഉണ്ടായി. ജോവിക പാതിവഴിയിൽ പഠനം നിർത്തിയത് ശരിയായില്ലെന്ന് മറ്റൊരു മത്സരാർത്ഥി വിചിത്ര പറഞ്ഞതാണ് വാ​ഗ്വാദത്തിന് കാരണമായത്.

ഇപ്പോഴിതാ ജോവികയെക്കുറിച്ച് നടി ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജോവികയുടെ അമ്മ വനിതയുടെ അടുത്ത സുഹൃത്താണ് ഷക്കീല. ജോവിക തനിക്ക് മകളെപ്പോലെയാണെന്ന് ഷക്കീല പറയുന്നു. ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പ് കണ്ടിരുന്നു. സെന്റ് ഓഫ് ഒക്കെ നൽകി. ഭക്ഷണമുണ്ടാക്കി എല്ലാവരും ഒന്നിച്ച് കഴിച്ചു. അവൾക്ക് ഉപദേശം നൽകേണ്ട കാര്യമില്ല. വളരെ ഇന്റലിജന്റായ കുട്ടിയാണ്. അനാവശ്യമായി അവൾക്ക് ദേഷ്യം വരില്ല.

Shakeela, Vanitha Vijayakumar

ഞാൻ തെലുങ്ക് ബി​ഗ് ബോസിൽ പോകുമ്പോൾ അവളുടെ അമ്മയാണ് എനിക്ക് ഉപദേശം തന്നത്. എനിക്കും വനിതയ്ക്കും പുറത്ത് ഒരുപേരുണ്ട്. ജോവിക ഒരു കുട്ടിയാണ്. അവൾക്ക് ബി​ഗ് ബോസിൽ പോകുമ്പോൾ ഞങ്ങൾ ഒരു ഉപദേശവും നൽകാത്തതിന് കാരണം അവൾ അവളായി നിൽക്ക‌ട്ടെയെന്ന് കരുതിയാണെന്നും ഷക്കീല വ്യക്തമാക്കി. ജോവിക പഠനം നിർത്തിയതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു.

9ാം ക്ലാസിൽ പഠിപ്പ് നിർത്തി, ആക്ടിം​ഗിൽ ഡിപ്ലോമയെടുത്തു. വിചിത്രയുടെ കുട്ടികൾ നല്ല രീതിയിൽ പഠിക്കുന്നെന്ന് കരുതി എല്ലാ കുട്ടികളും അങ്ങനെയാകണമെന്ന് കരുതരുത്. ജോവികയോട് ഇം​ഗ്ലീഷിൽ നിങ്ങൾ സംസാരിച്ചി‌ട്ടുണ്ടോ. അവൾ പുറത്ത് വന്ന ശേഷം ഇം​ഗ്ലീഷിൽ അവളുടെ ഒരു അഭിമുഖം ഞാനെടുക്കുന്നുണ്ട്.

അവളുടെ ഇം​ഗ്ലീഷ് നിങ്ങൾ കേൾക്കണം. വനിതയെക്കുറിച്ചുള്ള മുൻധാരണ കൊണ്ടാണ് ജോവികയും അഹങ്കാരിയായി തോന്നുന്നതെന്നും ഷക്കീല അഭിപ്രായപ്പെട്ടു. ജോവിക പഠിപ്പ് നിർത്തിയെന്ന അഭിപ്രായത്തിനെതിരെ അമ്മ വനിത വിജയകുമാറും സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു.

18 വയസ് മുതൽ ജോലി ചെയ്യുന്നയാളാണ് ജോവിക. പ്രൊഫഷണൽ ആക്ടറാണ്. രണ്ട് സിനിമകളിൽ ഒപ്പ് വെച്ചു. ഒന്ന് തെലുങ്കിലും ഒന്ന് തമിഴിലും. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ഉത്തരവാദിത്തങ്ങൾ മനസിലാക്കിയ ആളാണ് ജോവികയെന്നും വനിത സോഷ്യൽ മീഡിയയിൽ കുറിച്ചു. ആദ്യ ഭർത്താവ് നടൻ ആകാശിൽ വനിതയ്ക്ക് പിറന്ന മകളാണ് ജോവിക. പ്രമുഖ തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത വിജയകുമാർ. കുടുംബവുമായി വർഷങ്ങളായി അകൽച്ചയിലാണ് വനിത.

More from Filmibeat

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X