നയൻതാര പ്രസവിക്കാത്തതിന് കാരണം, അമ്മായിയമ്മയെ ട്രീറ്റ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം: ഷക്കീല

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ക‌ടുത്ത ആക്രമണം നയൻതാരയ്ക്ക് നേരെ നടക്കുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിലാണ് നയൻതാര. മൂക്കുത്തി അമ്മൻ 2 ഷൂട്ടുമായി ബന്ധപ്പെട്ട് വന്ന അഭ്യൂഹം, ധനുഷുമായുള്ള പ്രശ്നം, ഷൂട്ടിം​ഗിലെ നിബന്ധനകൾ എന്നിവയെല്ലാം സിനിമാ ലോകത്ത് ചർച്ചയായി. നയൻതാരയ്ക്കെതിരെയും ഭർത്താവ് വിഘ്നേശ് ശിവനെതിരെയും കടുത്ത സെെബർ ആക്രമണം നടക്കുന്നുണ്ട്.

ഇരട്ടക്കുട്ടികളാണ് നയൻതാരയ്ക്ക്. സരൊ​ഗസി വഴിയാണ് നടി അമ്മയായത്. ഇതിന്റെ പേരിലും നേരത്തെ കുറ്റപ്പെടുത്തൽ വന്നിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി ഷക്കീല. നയൻതാരയെ കുറ്റപ്പെടുത്തുന്നവർക്കെതിരെയാണ് ഷക്കീല സംസാരിച്ചത്. നിങ്ങളിൽ ആർക്കെങ്കിലും അവർ ചെയ്തത് പോലെ സരൊ​ഗേറ്റ് ചെയ്ത് രണ്ട് കുട്ടികൾക്ക് ജന്മം നൽകി അവർക്കൊരു നല്ല ജീവിതം നൽകാനാകുമോ. അവർക്ക് മക്കളെ പ്രസവിക്കാനായില്ല. വേണ്ടെന്ന് വെച്ചതാണ്.

Shakeela

ആ ബോഡി മെയിന്റെയിൻ ചെയ്യാനാണത്. അതിന് വേണ്ടി എത്ര പരിശ്രമിച്ച് ഭക്ഷണം കഴിക്കാതിരിക്കുന്നു. മക്കളെ നന്നായി നോക്കുന്നുണ്ട്. മക്കളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നു എന്ന് കുറ്റപ്പെടുത്തുന്നു. മറ്റുള്ളവരാരും ഇടാറില്ലേ. എന്തിനാണവരെ കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. അവർ ഭം​ഗിയായിരിക്കുന്നു. പോയ്സ് ​ഗാർഡനിൽ വീട് വാങ്ങി. ധനുഷ് സാറും രജിനി സാറുമെല്ലാം അവിടെ വീട് വാങ്ങി. നയൻതാര വാങ്ങുമ്പോൾ അവരെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും ഷക്കീല ചോദിക്കുന്നു.

മൂക്കുത്തി അമ്മൻ 2 വിന്റെ ഇവന്റിൽ മീനയെ നയൻതാര അവ​ഗണിച്ചതായി തോന്നിയിട്ടില്ല. അവരുടെ മനസിൽ എന്തായിരുന്നു, എന്തെങ്കിലും പ്രശ്നം അലട്ടിയിരുന്നോ എന്ന് അറിയാതെ വിമർശിക്കരുതെന്നും ഷക്കീല ചൂണ്ടിക്കാ‌ട്ടി. ജാതകത്തിൽ നയൻതാരയുടെ സമയം ശരിയല്ലേ എന്നറിയില്ല. നയൻതാരയെക്കുറിച്ച് പേഴ്സണലായി ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. അവരുടെ അമ്മായിയമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെന്ന് എനിക്കറിയാം. അത് പറയേണ്ട ആവശ്യമില്ല. നയൻതാരയോട് എന്താണ് നിങ്ങൾക്ക് പ്രശ്നം. നിങ്ങൾ പറയുന്നത് പോലെ ഒരാൾ ജീവിക്കേണ്ട ആവശ്യമില്ലെന്നും ഷക്കീല ചൂണ്ടിക്കാട്ടി. ഒരു തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു ഷക്കീല.

Shakeela  Nayanthara

സിനിമകളുടെ തിരക്കിലാണ് നയൻതാര. മൂക്കുത്തി അമ്മൻ 2 ആണ് ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ച‌ടങ്ങാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. നടി മീന ചടങ്ങിൽ പങ്കെടുത്തിരുന്നു. മീനയുടെ സാന്നിധ്യം നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് നയൻതാരയുടെ മുഖ ഭാവം കണ്ട് പലരും അനുമാനിച്ചു.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. മൂക്കുത്തി അമ്മൻ 2 വിന്റെ ഷൂട്ടിം​ഗ് സെറ്റിൽ നയൻതാരയും അസിസ്റ്റന്റ് ഡയരക്ടറും തമ്മിൽ പ്രശ്നമുണ്ടായെന്നും ഈ പ്രശ്നം കാരണം സുന്ദർ സിനിമ നയൻതാരയെ നായിക സ്ഥാനത്ത് നിന്നും മാറ്റാൻ ആലോചിക്കുന്നെന്നും റിപ്പോർട്ടുകൾ വന്നു. അഭ്യൂഹങ്ങൾ കടുത്തതതോടെ സുന്ദർ സിയുടെ ഭാര്യ നടി ഖുശ്ബു സുന്ദർ വിഷയത്തിൽ വ്യക്തത വരുത്തി.

സെറ്റിൽ പ്രശ്നങ്ങളില്ലെന്നും ​ഗോസിപ്പുകൾ ദൃഷ്ടിദോഷമായി കാണുന്നെന്നും ഖുശ്ബു വ്യക്തമാക്കി. മലയാളത്തിൽ ‍ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ ഷൂട്ടിം​ഗ് പൂർത്തിയായ സിനിമ. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയും, മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

More from Filmibeat

Read more about: shakeela nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X