സുഹൃത്തുക്കളോടാെപ്പം ബി ഗ്രേഡ് സിനിമ; അനിയൻ കണ്ടത് എന്റെ മുഖം; അന്നവൻ പറഞ്ഞത്; ഷക്കീല
സിനിമാ ലോകത്ത് മാദക നടിയായി തിളങ്ങിയ ഷക്കീല ഒരു കാലത്തുണ്ടാക്കിയ ആരവം ചെറുതല്ല. ഷക്കീല ചിത്രങ്ങൾ വൻ സാമ്പത്തിക നേട്ടം കൊയ്ത സമയമായിരുന്നു അത്. സൂപ്പർസ്റ്റാർ സിനിമകൾക്ക് പോലും ഷക്കീല ചിത്രങ്ങളുമായി മത്സരിക്കാൻ പറ്റാത്ത സമയം. സിനിമകൾ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കെയാണ് നിർമാതാക്കൾക്ക് ഷക്കീല രക്ഷകയാകുന്നത്. ഷക്കീലയെ വെച്ച് സിനിമകൾ ചെയ്ത് സാമ്പത്തിക നഷ്‌ടം നികത്താൻ നിർമാതാക്കൾക്ക് കഴിഞ്ഞു.
എന്നാൽ ഒരു ഘട്ടത്തിൽ ഷക്കീല സിനിമകളുടെ തരംഗം അവസാനിച്ചു. തന്റെ പേരിൽ ഡ്യൂപ്പിനെ വെച്ച് നീലചിത്രങ്ങൾ വന്നതോടെ മലയാള സിനിമകളിൽ അഭിനയിക്കുന്നില്ലെന്ന് ഷക്കീല പ്രഖ്യാപിച്ചു. ഏറെക്കാലം നടിയെ സിനിമാ രംഗത്ത് കണ്ടില്ല. നീലച്ചിത്രങ്ങളിലെ നായിക എന്ന പേരിൽ നിന്ന് മാറി ഷക്കീല ഇന്ന് ഏവർക്കും സ്വീകാര്യയാണ്. തമിഴ് ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയാണ് ഷക്കീല ഈ ജനപ്രീതി നേടിയത്. തമിഴ്നാട്ടിൽ ഇന്ന് ബഹുമാന്യ സ്ഥാനം ഷക്കീലയ്ക്കുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശരീരഭംഗി കാണിക്കുന്ന സ്ത്രീകൾക്ക് ഷക്കീല നൽകിയ ഉപദേശമാണ് ശ്രദ്ധ നേടുന്നത്. തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചാണ് നടി ഉപദേശം നൽകിയത്. ഒരു തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ ഒരു മലയാള സിനിമ ചെയ്യുമ്പോൾ എന്റെ അനിയൻ സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയി. പോണ്ടിച്ചേരിയോ മറ്റോ ആണ് പോയത്. അവർ സിഡിയിട്ട് നീലച്ചിത്രം കണ്ടു. അതിലെന്റെ മുഖം. എന്റെ അനിയൻ അത് കണ്ട് കരഞ്ഞ് കൊണ്ട് ബൈക്കിൽ തിരിച്ച് വന്നു.
നീ ഇത്തരത്തിലുള്ള സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലേ എന്ന് പറഞ്ഞ് കരഞ്ഞു. ഇതാണ് എനിക്കറിയാവുന്ന വഴി, ഞാൻ ഗ്ലാമറായാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞ് മനസിലാക്കും. സൂപ്പർ ഡീലക്സ് എന്ന സിനിമയിൽ കണ്ടത് പോലെ തനിക്ക് സംഭവിച്ചെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് അത്തരം സിനിമകൾ ചെയ്തത്. ആ പേര് മാറ്റി എല്ലാവരും എന്നെ അമ്മയെന്ന വിളിക്കുന്നതിലേക്ക് മാറാൻ ഞാൻ പാട് പെട്ടു. ഇതിൽ നിന്നൊന്നും വലിയ വരുമാനം ലഭിക്കില്ല.

ഞാൻ മലയാള സിനിമകളിൽ നിന്നും സമ്പാദിച്ചത് പോലെ നിങ്ങൾക്ക് പറ്റില്ല. അത് തന്നെ എനിക്ക് താങ്ങാതായി. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്. നാളെ നിങ്ങളുടെ മകൻ ഇത് കണ്ടാൽ എത്ര വിഷമിക്കുമെന്നും ഷക്കീല ചോദിക്കുന്നു. അടുത്തിടെ ഷക്കീലയും വളർത്തു മകളും തമ്മിലുണ്ടായ പ്രശ്നം വാർത്തയായിരുന്നു. വളർത്ത് മകൾ തന്നെ മർദ്ദിച്ചെന്ന പരാതിയാണ് ഷക്കീല ഉന്നയിച്ചത്. ഷക്കീലയുടെ സഹോദരന്റെ മകളാണിത്. ചെറുപ്പം മുതൽ ഷക്കീലയാണ് മകളെ വളർത്തിയത്.
എന്നാൽ ഷക്കീല മദ്യപിച്ച് തന്നെ മർദിക്കാറുണ്ടായിരുന്നെന്നാണ് വളർത്ത് മകൾ മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിൽ നിന്നും വർഷങ്ങളായി അകന്ന് നിൽക്കുകയാണ് ഷക്കീല. താൻ ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് കുടുംബം അകറ്റി നിർത്തുന്നതെന്ന് ഷക്കീല പറയുന്നു. താൻ കുടുംബത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അവർ മനസിലാക്കുന്നില്ലെന്നും ഷക്കീല തുറന്നടിച്ചു.


Click it and Unblock the Notifications











