​ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല; അബോർട്ട് ചെയ്തു; മുൻ കാമുകൻ ഭാര്യക്കൊപ്പം കാണാൻ വരും: ഷക്കീല

മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഷക്കീല വലിയ ചർച്ചയായിരുന്നു. ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. നടി ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഷക്കീലയുടേത്. ഇത് കൊണ്ടാണ് അഭിനയ രം​ഗത്തേക്ക് വന്നതും. ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് ഷക്കീല. ജീവിതത്തിലുണ്ടായ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷക്കീലയിപ്പോൾ‌.

എപ്പോഴും പ്രണയിക്കുമ്പോൾ ബാക്കപ്പ് പോലെ മറ്റൊരാളുണ്ടാകും. ഈ ബന്ധം കട്ട് ആയാൽ അതിലേക്ക് കടക്കും. ഒരു മാസം ലൗവർ ഇല്ലാതെ ജീവിക്കാനാകുമോ എന്ന് ചോദിച്ചിരുന്നു. ഭക്ഷണമില്ലാതെ കഴിയാം, എന്നാൽ കാമുകനില്ലാതെ തനിക്ക് പറ്റില്ലെന്ന് ഷക്കീല വ്യക്തമാക്കി. കാണുന്നവരുടെ കണ്ണടച്ച് വെക്കാൻ പറ്റില്ല. ഞാൻ പ്രണയിച്ച ആരും പിന്നീട് എന്നെക്കൊണ്ട് പ്രശ്നമുണ്ടായെന്ന് പുറത്ത് വന്ന് പറഞ്ഞിട്ടില്ല. കല്യാണം കഴിക്കണമെന്ന് കാമുകൻ പറഞ്ഞപ്പോൾ പൊയ്ക്കോ, ഭാര്യക്കൊപ്പം വാ എന്നാണ് ഞാൻ പറഞ്ഞത്.

Shakeela

ഇപ്പോഴും എന്നെ കാണാൻ ഭാര്യക്കൊപ്പം അയാൾ വരാറുണ്ട്. അവരുടെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നതെന്നും ഷക്കീല പറയുന്നു. തനിക്ക് ഒരു തവണ അബോർഷൻ നടന്നിട്ടുണ്ടെന്നും ഷക്കീല പറയുന്നു. അന്ന് വളരെ ചെറുപ്പമായിരുന്നു. ​ഗർഭിണിയാണെന്ന് പോലും മനസിലായിരുന്നില്ല. പിരീയഡസ് വെെകിയാണ് വരാറുണ്ടായിരുന്നത്. അത് കൊണ്ട് അറിഞ്ഞില്ല. അബോർഷൻ ചെയ്യേണ്ടി വന്നു. കാരണം ആ വ്യക്തി എന്നെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നില്ല.

​ഗർഭിണിയാണെന്ന് അമ്മ അറിഞ്ഞപ്പോൾ അബോർട്ട് ചെയ്യുകയായിരുന്നു. അതിൽ വിഷമമില്ല. ആ കുട്ടിയെ നോക്കി വളർത്തി സമ്പാദിച്ചത് വെച്ച് സ്കൂളിൽ അയക്കാനൊന്നും തനിക്ക് കഴിയില്ലായിരുന്നെന്നും ഷക്കീല വ്യക്തമാക്കി. താൻ ദേഷ്യപ്പെടുന്ന ആളാണെന്നും ഷക്കീല പറയുന്നു. മാതാപിതാക്കളിൽ അച്ഛനോട് വലിയ ബഹുമാനമാണ്. അമ്മയോട് ദേഷ്യമുണ്ടായിരുന്നു.

Shakeela

എന്നാൽ ഇപ്പോൾ ഞാൻ മനസിലാക്കുന്നു. അമ്മയ്ക്ക് ശരിയായ ​ഗെെഡൻസ് ഇല്ലായിരുന്നു. ആരോ പറഞ്ഞത് കേ‌ട്ടാണ് അമ്മ ഇതെല്ലാം ചെയ്തത്. എന്നെ സ്വത്ത് വാങ്ങാൻ അനുവദിച്ചിരുന്നില്ല. ജീവിതത്തിൽ ഇന്ന് വരെ എനിക്ക് പശ്ചാത്താപം ഇല്ല. എടുത്ത തീരുമാനങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കി.

തന്റെ ദുശീലങ്ങളെക്കുറിച്ചും ഷക്കീല സംസാരിച്ചു. ഞാൻ പുകവലിക്കാറുണ്ട്. അത് തൊടാതിരിക്കുന്നതാണ് നല്ലത് കാരണം പിന്നീട് ഈ ശീലം ഉപേക്ഷിക്കാനാകില്ലെന്നും ഷക്കീല പറയുന്നു. റെഡ് നൂൽ എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. സിനിമകളിൽ ഷക്കീലയെ ഇന്ന് കാണാറില്ല. തമിഴ് ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതൽ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്.

കുടുംബവുമായുണ്ടായ അകൽച്ചയെക്കുറിച്ച് നേരത്തെയും ഷക്കീല സംസാരിച്ചിട്ടുണ്ട്. പണത്തിന് വേണ്ടി തന്നെ ഉപയോ​ഗിച്ചവരായിരുന്നു പല ബന്ധുക്കളുമെന്നും പിന്നീട് ഇവർ തന്നെ ഒഴിവാക്കിയെന്നും ഷക്കീല തുറന്ന് പറഞ്ഞു. തന്നെ മാറ്റി നിർത്തിയത് ചേച്ചിയാണെന്നാണ് ഷക്കീല പറയുന്നത്. സിനിമകളിൽ നിന്നും വലിയ സമ്പാദ്യം നേടിയെങ്കിലും. ഇതൊന്നും തന്റെ കയ്യിലായിരുന്നില്ല. അമ്മയും ചേച്ചിയും ഈ പണം തനിക്ക് തന്നില്ലെന്നും ഷക്കീല ആരോപിച്ചു.

More from Filmibeat

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X