നിങ്ങളുടെ മകൾ ലെസ്ബിയനാണ്, പോയി ചോദിക്കൂ; ബയിൽവന്റെ അറിയാക്കഥകൾ പറഞ്ഞ് ഷക്കീല; ഞെട്ടിത്തരിച്ച് വിവാദ നടൻ
സിനിമാ ലോകത്തെ വിവാദ വ്യക്തിയാണ് ബയിൽവൻ രംഗനാഥൻ. നടിമാരെ അധിക്ഷേപിച്ച് സംസാരിക്കുന്ന ബയിൽവന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പ്രമുഖ നടിമാരുടെ അറിയാക്കഥകളെന്ന് പറഞ്ഞ് ഇവരെ ആക്ഷേപിച്ച് കൊണ്ട് സംസാരിക്കുന്നത് ബയിൽവൻ പതിവാക്കി. പൊലീസ് കേസ് വരെ വന്നെങ്കിലും ഇതിൽ നിന്നും പിന്മാറാൻ ഇദ്ദേഹം തയ്യാറായില്ല. നിരവധി സിനിമകളിൽ ബയിൽവൻ രംഗനാഥൻ അഭിനയിച്ചിട്ടുണ്ട്. വിജയ്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കെതിരെയും നിരവധി കഥകൾ ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്.
ബയിൽവൻ രംഗനാഥനെ രൂക്ഷമായി വിമർശിക്കുന്ന നടിയാണ് ഷക്കീല. ബയിൽവന്റെ വാദങ്ങളെ പരസ്യമായി എതിർത്ത് കൊണ്ട് ഷക്കീല രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷക്കീലയും ബയിൽവനും ഒരുമിച്ചെത്തിയ ഷോയാണ് ശ്രദ്ധ നേടുന്നത്. ബയിൽവൻ രംഗനാഥനെ രൂക്ഷമായി ഷക്കീല വിമർശിച്ചു.

വാഗ്വാദങ്ങൾക്കിടെ ഷക്കീല ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിനെ ബയിൽവൻ രംഗനാഥൻ ചോദിച്ചു. തന്റെ വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് അത്തരം സിനിമകളിൽ അഭിനയിച്ചതെന്ന് ഷക്കീല പറഞ്ഞു. തന്റെ വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് ഇത്തരം കഥകൾ പറയുന്നതെന്ന് ബയിൽവൻ രംഗനാഥനും വാദിച്ചു.
ബയിൽവൻ രംഗനാഥന്റെ കുടുംബവും ഷോയിൽ ചർച്ചയായി. പെൺമക്കൾക്ക് നൽകാനുള്ള ഉപദേശം എന്തെന്ന് ചോദിച്ചപ്പോൾ ഒരു ഉപദേശവും നൽകാനില്ലെന്ന് ബയിൽവൻ രംഗനാഥൻ പറഞ്ഞു. ഇത് കേട്ട ഷക്കീല പരിഹസിച്ചു. സ്വന്തം മക്കൾക്ക് പോലും ഉപദേശം കൊടുക്കുന്നില്ല, നിങ്ങളൊരു അച്ഛനാണെന്ന് ഷക്കീല പറഞ്ഞു. ഇത് കേട്ട് ബയിൽവൻ മറുചോദ്യം ചോദിച്ചു. നിങ്ങൾക്കും വളർത്ത് മകൾക്കും തമ്മിൽ നടന്ന പ്രശ്നം എന്തെന്നായിരുന്നു ബയിൽവന്റെ ചോദ്യം.

ഇതിൽ വിശദീകരണം നൽകിയ ഷക്കീല ബയിൽവൻ രംഗനാഥനെ ഞെട്ടിച്ച ചോദ്യമാണ് പിന്നീട് ചോദിച്ചത്. നിങ്ങളുടെ മൂത്ത മകൾ ആരെയാണ് സ്നേഹിക്കുന്നതെന്ന് ഷക്കീല ചോദിച്ചു. ഉത്തരമില്ലാതിരുന്നപ്പോൾ ഇതിന് ഷക്കീല തന്നെ മറുപടി നൽകി. അവൾ ഒരു പെൺകുട്ടിയെയാണ് പ്രണയിക്കുന്നത്. എന്റെ സുഹൃത്ത് പറഞ്ഞതാണ്. നിങ്ങൾ പോയി ചോദിക്കെന്ന് ഷക്കീല പറഞ്ഞു.
എല്ലാ കുട്ടികളും ഒരു പോലെയല്ല. അതുകൊണ്ടായിരിക്കും അവൾ ഒളിക്കുന്നത്. ഒരുപക്ഷെ ഈ വിവരം തെറ്റായിരിക്കും. ബയിൽവന്റെ മകളുടെ ഇഷ്ടങ്ങളെ താൻ തെറ്റായി കാണുന്നില്ലെന്നും ഷക്കീല പറഞ്ഞു. ഇതെല്ലാം കേട്ട് ബയിൽവൻ രംഗനാഥൻ പ്രകോപിതനായി. സ്വന്തം കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോൾ ദേഷ്യം വന്നു. പക്ഷെ അതേ നിങ്ങൾ ലോകത്തുള്ള എല്ലാ പെൺകുട്ടികളെക്കുറിച്ചും വളരെ മോശമായി സംസാരിക്കുന്നു. നിങ്ങളുടെ മകളെക്കുറിച്ച് പറയുമ്പോൾ എത്രമാത്രം വേദനിക്കുന്നോ അത് പോലെ തന്നെയാണ് നടിമാരുടെ അമ്മമാർക്കുമെന്ന് ഷക്കീല ചൂണ്ടിക്കാട്ടി.
നിങ്ങളുടെ കുടുംബത്തിലെ വിഷയങ്ങൾ എനിക്കും അറിയാമെന്നും ഷക്കീല പറഞ്ഞു. ഇക്കാര്യങ്ങൾ കേട്ട് ബയിൽവൻ രംഗനാഥൻ നിശബ്ദനായിരുന്നു. തമിഴ് ടെലിവിഷൻ, ഓൺലൈൻ മീഡിയ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ന് ഷക്കീല. നിരവധി ഷോകളിൽ ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications