കിന്നാരത്തുമ്പികളിലെ സീന്‍ സെക്‌സ് ആണെന്ന് എനിക്ക് അറിയാമായിരുന്നു; പിന്നീട് മാറ്റം വരുത്തിയതാണെന്ന് ഷക്കീല
നടി ഷക്കീലയെ ഇന്നും മാദകസുന്ദരി ആയി തന്നെയാണ് തെന്ത്യന്‍ സിനിമാലോകം വാഴ്ത്തുന്നത്. ചെറിയ പ്രായം മുതല്‍ ഗ്ലാമര്‍ റോളുകളിലൂടെ ആണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളമടക്കമുള്ള സിനിമ ഇന്‍ഡസ്ട്രികളുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ഷക്കീലയുടെ ചിത്രങ്ങള്‍ നല്‍കിയ സംഭാവന ചെറുതല്ല. എന്നാല്‍ പല സിനിമകളിലും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് നടി ഇപ്പോള്‍ തുറന്നു പറയുന്നത്.
സൂപ്പര്‍ഹിറ്റായി മാറിയ കിന്നാരത്തുമ്പികള്‍ അടക്കമുള്ള സിനിമകളുടെ പിന്നണിയിലെ അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളും ഷക്കീല പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയിലെ ഗ്ലാമറസ് റോളുകളില്‍ എത്തിയതിനെ കുറിച്ചും പിന്നീടത് കച്ചവടമായി മാറിയതിനെ പറ്റിയും ഷക്കീല സംസാരിച്ചത്. വിശദമായി വായിക്കാം...

'കിന്നാരത്തുമ്പി ചെയ്യുമ്പോള്‍ തന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആണ്‍കുട്ടിക്ക് 35 വയസുള്ള സ്ത്രീയെ കുറിച്ചുള്ള ഫാന്റസി സീനുകള്‍ ഉണ്ടാവുമെന്നാണ്. ആ ഫാന്റസി സീന്‍ എന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്റെ കൂടെ സെക്സ് ചെയ്യുന്നതാണ് അവന്‍ ആലോചിക്കുന്നതായി കാണിക്കുന്നത്. എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല. കാരണം അതൊരു ഫാന്റസി ആണ്. അങ്ങനെയാണ് ഞാന്‍ വിചാരിച്ച് പോയത്. പിന്നെ ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായതെന്ന് എനിക്കും അറിയില്ല. ഇപ്പോഴും അതെന്താണെന്ന് എനിക്ക് പിടി കിട്ടിയിട്ടില്ല.

അതിനു ശേഷം എനിക്ക് കിട്ടുന്ന റോളുകള്‍ മാമി, അമ്മായി എന്നിങ്ങനെ കുറച്ച് ഗ്ലാമര്‍ കാണിക്കുന്ന റോളുകളായിരുന്നു. ഒരു ഗ്ലാമര്‍ സീന്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. കഥാപാത്രം എന്താണെന്ന് അറിഞ്ഞിട്ടാണ് ഞാന്‍ അതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് സിനിമ വരുമ്പോള്‍ ഞാന്‍ ചെയ്ത സീനുകളൊന്നും ഉണ്ടാവില്ല. എന്റെ ബെഡ്റൂം സീനുകള്‍ മാത്രമേ ഉണ്ടാവൂ. അത് തന്റെ തെറ്റല്ലെന്നാണ് ഷക്കീല പറുന്നത്.

ഇതെല്ലാം ഗ്ലാമര്‍ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂ എന്നെല്ലാം തനിക്ക് അറിയാം. സംവിധായകന്‍ പറഞ്ഞതൊന്നും ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ അങ്ങനെ ആക്കി എടുത്തതാണ്. ആ സമയത്ത് കൊമേഴ്സ്യല്‍ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് എന്റെ സിനിമകള്‍ ചില ചെറിയ തിയേറ്ററുകളില്‍ തന്റെ സിനിമ ഹിറ്റാവാന്‍ തുടങ്ങിയത്. അന്നൊക്കെ എല്ലാ തിയേറ്ററുകളും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു. പെട്ടെന്ന് തന്റെ സിനിമകള്‍ തിയേറ്ററുകളില്‍ ഓടാന്‍ തുടങ്ങി. എന്റെ സിനിമകള്‍ കൊണ്ട് സര്‍ക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാന്‍ തുടങ്ങി.

തനിക്ക് കിട്ടിയ സ്റ്റാര്‍ഡം താന്‍ ചോദിച്ച് വാങ്ങിയതല്ല. നിങ്ങള്‍ തന്നതാണ്. സിനിമ കണ്ട് തന്നെ സ്റ്റാറാക്കിയതും ഷക്കീല എന്ന അംഗീകാരം നല്‍കിയതും നിങ്ങളല്ലേ എന്നാണ് ഷക്കീല ചോദിക്കുന്നത്. അവിടെ എന്റെ തെറ്റ് എന്താണെന്ന് ഷക്കീല ചോദിക്കുന്നു. അതേസമയം മലയാള സിനിമാക്കാര്‍ തന്നെ വഞ്ചിച്ചെന്നും ഷക്കീല പറഞ്ഞിരുന്നു. താന്‍ മലയാളത്തില്‍ തുണിയുടുത്ത് ചെയ്ത വേഷങ്ങള്‍ പിന്നീട് ബോഡി ഡബിളിനെ വച്ച് നഗ്‌നയാക്കി കാണിച്ചിട്ടുണ്ട്. എനിക്ക് ഡ്യൂപ്പ് ആയി വന്ന നടിയുമായി താനതിനെ പറ്റി സംസാരിച്ചിരുന്നു എന്നും ഷക്കീല പറയുന്നു.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications











