സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷക്കീലയുടെ വീഡിയോ! ഷക്കീലയുടെ ടിക് ടോക് വീഡിയോ കണ്ടിട്ടുണ്ടോ? കാണൂ
തെന്നിന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് മലയാളത്തില്‍ മാദക റാണിയായി അറിയപ്പെട്ടിരുന്നു നടിയാണ് ഷക്കീല. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ വിവിധ ഇന്‍ഡസ്ട്രികളിലും സജീവമായിരുന്ന ഷക്കീലയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്.
തരംഗമായി മാറി കൊണ്ടിരിക്കുന്ന ടിക് ടോകില്‍ ഒരു പരീക്ഷണം നടത്തിയ ഷക്കീലയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിജയ് നായകനായി അഭിനയിച്ച മെര്‍സല്‍ എന്ന ചിത്രത്തിലെ നീ താനെ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വീഡിയോയില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷക്കീലയ്‌ക്കൊപ്പം സുഹൃത്തുമുണ്ട്. ഒടുവില്‍ ഷക്കീല വന്നേ എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയത് കൊണ്ടിരിക്കുന്നത്.

ഒരു കാലത്ത് ഷക്കീലയുടെ സിനിമകള്‍ വന്‍പ്രചാരം നേടിയിരുന്നവയാണ്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണ്. ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബോളിവുഡ് താരസുന്ദരി റിച്ച ഛദ്ദയാണ് ഷക്കീലയായിട്ട് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ഷക്കീലയെ കുറിച്ച് പുറംലോകം ഇതുവരെ അറിയാത്ത കഥയാണ് സിനിമയിലൂടെ പറയാന്‍ പോകുന്നത്. മലയാളി താരം രാജീവ് പിള്ളയും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷക്കീലയുടെ 12 കഥാപാത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള കലണ്ടര്‍ പുറത്തിറക്കിയിരുന്നു. ഷക്കീലയായി രൂപം മാറിയ റിച്ചയുടെ 12 വ്യത്യസ്ത വേഷത്തിലുള്ള ചിത്രങ്ങളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications