42ാം വയസിലും സിംഗിൾ!! പുരുഷന്മാരെ ഡീൽ ചെയ്യാൻ തനിയ്ക്ക് അറിയാം, ചൂഷണത്തിനെതിരെ ഷക്കീല
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ... ഷക്കീല എന്ന നടിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ജീവിക്കാൻ വേണ്ടി ചെറുപ്രായത്തിൽ തന്നെ ക്യാമറയ്ക്ക് മുന്നിൽ എത്തുകയും പിന്നീട് മലയാള സിനിമയിൽ വൻ ചലനം തന്ന സൃഷ്ടിച്ച നടിയായിരുന്നു ഷക്കീല. തനിയ്ക്ക് പറയാനുളളത് ആരുടേയും മുന്നിൽ തുറന്നു പറയാനുള്ള താരത്തിന്റെ ധൈര്യമാണ് ഷക്കില എന്ന നടിയുടെ ഒരു പ്ലസ് പോയ്ന്റ്.
അഭിനയത്തെ അഭിയനമായി കണ്ട് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരത്തിന് കേൾക്കേണ്ടി വന്നത് കുത്തവാക്കുകളായിരുന്നു. തനിയ്ക്കെതിരെ ഉയർന്നു വരന്നു വരുന്ന അരോപണങ്ങളോട് പ്രതികരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന വിവാദങ്ങളോട് പ്രതികരിക്കുകയാണ് താരം. ദ് ക്യൂ വിന് നൽകിയ അഭിമുഖത്തിൽ താനല്ല ആളുകളെ സെക്സ് പഠിപ്പിച്ചതെന്ന് താരം ചങ്കൂറ്റത്തോടെ പറയുകയാണ്.

തനിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്ന് ഷക്കീല. മറുപടി വ്യക്തമായി പറയാനുളള ആത്മവിശ്വാസം തനിയ്ക്കുണ്ട്. സമൂഹത്തെ വഴി തെറ്റിച്ചിട്ടില്ല എന്നുള്ള ഉത്തമ ബോധ്യം തനിയ്ക്കുണ്ട്. കൂടാതെ താൻ ആണുങ്ങളെ സെക്സ് പഠിപ്പിച്ചിട്ടില്ലെന്നും ഷക്കീല പറയുന്നു. 19 വർഷം മുൻപ് ചെയ്ത സിനികളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു.ആ ഭൂതകാലത്തെ ഓര്‍ത്ത് സന്തോഷം മാത്രമാണുള്ളതെന്നും അവര്‍ പറയുന്നു.

നമ്മൾ തന്നെ നമ്മുടെ വിജയത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കരുത് എന്നാണ് എന്റെ കാഴ്ചപ്പാട്. എന്റെ വിജയത്തെ കുറിച്ച് പറയേണ്ടത് മറ്റുളളവരാണ്. അല്ലാതെ ഞാനല്ല.ഞാനല്ല. ഐ ആം വാട്ട് അയാം. അതൊരു സമയമായിരുന്നു. അതെല്ലാം 2000 ഡിസംബറോടെ അവസാനിച്ചു. എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോഴും അതിനേക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് അതിലൊന്നും വിഷമവും ഇല്ല.

ചൂഷണം ചെയ്യാൻ ആരേയും അനുവദിക്കരുത്. പേടിക്കുകയും ചെയ്യരുത് . ഇഷ്ടപ്പെടാത്തത് കണ്ടാൽ മുഖത്ത് നോക്കി തന്നെ പ്രതികരിക്കണം. അവർക്ക് എന്ത് ചെയ്യാൻ പറ്റും. ഒറ്റ തവണ പ്രതികരിച്ചാൽ ആ കൂട്ടർ പിന്നെ അടുത്തേയ്ക്ക് വരില്ല. അല്ലെങ്കിൽ പിന്നെ ഇത് ആവർത്തിച്ചു കൊണ്ടിരിക്കും.

42 വയസ്സിലും സിംഗിൾ ആയി തന്നെയാണ് താൻ ജീവിക്കുന്നത്. ഇങ്ങനെ ബോൾഡ് ആയിരുന്നില്ലെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു. ആളുകളെ അറിയാം. അതു പോലെ ആണുങ്ങളെ ഡീൽ ചെയ്യാനും തനിയ്ക്ക് അറിയാം. കരുത്തോടും ആത്മവിശ്വാസത്തോടുമിരുന്നാൽ നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.

തെലുങ്ക് കന്നഡ സിനിമയിലെ സജീവമാണ് ഷക്കീല. മികച്ച റോളുകളാണ് സിനിമയിൽ ലഭിക്കുന്നത്. മലയാളത്തിൽ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. താൻ ഒരു നടിയാണന്ന് തെളിയിക്കണം. എന്നാൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ലെന്നു താരം പറഞ്ഞു.

ഷക്കീല മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ സിനിമയുടെ കഥ തന്റെയല്ലെന്നും സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. സംവിധാനം വളരെ പ്രായാസപ്പെട്ട ജോലിയാണ്. ആ സ്റ്റോറി കടുപ്പപ്പെട്ടതാണ്.അങ്ങനെയൊരു ചിത്രം ചെയ്യാനുള്ള എക്‌സ്പീരിയന്‍സ് എനിക്കില്ലെന്നും താരം പറഞ്ഞു. ചിത്രം സംവിധാനം ചെയ്യില്ലെന്ന് താരം ഉറപ്പിച്ചു പറയുകയും ചെയ്തു


Click it and Unblock the Notifications