ഞാൻ സിൽക്കിന്റെ അനിയത്തിയായി എത്തി!! ഞങ്ങൾക്കിടയിൽ ശത്രുതയില്ല, വെളിപ്പെടുത്തി ഷക്കീല

ഡോർട്ടി പിക്ചറിലെ തിരക്കഥയിൽ എന്ത് കൊണ്ടാണ് തന്നെ സിൽക്കിന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അറിയില്ല.

By Suchithra Mohan

ഒരു കാലത്ത് ജനങ്ങളുടെ നെഞ്ചിടുപ്പ് കൂട്ടിയ താരങ്ങളായിരുന്നു സിൽക്ക് സ്മിതയും ഷക്കീലയും. ബി ഗ്രേയ്ഡ് ചിത്രങ്ങളിലൂടെ ഒരു തലമുറയുടെ ഹരമായി മാറാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ഒരേ കാലഘട്ടത്തിൽ തിളങ്ങിയവരായതു കൊണ്ട് ഇവർക്കിടയിൽ ആരോഗ്യകരമായ ഒരു മത്സരമുണ്ടായിരുന്നു എന്നുളള വാർത്തകളും പ്രചരിച്ചിരുന്നു. കൂടാതെ ഇവർക്കിടയിലെ സ്വരച്ചേർച്ചകളെ കുറിച്ചുളള നിരവധി കഥകളും പ്രചരിച്ചിരുന്നു.

ഷക്കീല-സിൽക്ക് സ്വരച്ചേർച്ചയെ കുറിച്ചുള്ള കൃത്യമായ സൂചന സിൽക്കിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായ വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡേർട്ടി പിക്ചറിൽ കാണിക്കുന്നുണ്ട്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം സിൽക്കുമായിട്ടുള്ള പ്രശ്നത്തെ കുറിച്ചും പ്രചരിച്ച വാർത്തകളെ കുറിച്ചും ഷക്കീല തുറന്നു പറയുകയാണ്.

 സിൽക്കുമായുളള പിണക്കം

സിൽക്കുമായുളള പിണക്കം

സിൽക്ക് സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ഷക്കീല ബി ഗ്രേയ്‍ഡ് ചിത്രങ്ങളിലേയ്ക്ക് കടന്നു വരുന്നത്. എന്നാൽ വളരെ വേഗം തന്നെ സിനിമയിൽ അധിപത്യം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഈ സമയത്തായിരുന്നു സിൽക്ക് സ്മിത മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ ജീവിച്ചിരുന്ന സമയത്ത് ഇവർക്ക് തമ്മിൽ ചെറിയ പ്രശ‌്നങ്ങൾ പുകഞ്ഞിരുന്നു. ഇത് ഡേർട്ടി പിക്ചറിൽ എടുത്തു കാണിക്കുന്നുമുണ്ട്.

  ശരിയ്ക്കുമുള്ള  പ്രശ്നം

ശരിയ്ക്കുമുള്ള പ്രശ്നം

സിൽക്കിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ താനും സിൽക്കും തമ്മിൽ പ്രശ്നമില്ലെന്നും ഷക്കീല പറഞ്ഞു. കൂടാതെ ഡേർട്ടി പിക്ചറിൽ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.

 ഷക്കീല സിൽക്കിന്റെ സഹോദരി

ഷക്കീല സിൽക്കിന്റെ സഹോദരി

1995 ൽ പുറത്തിറങ്ങിയ തന്റെ ഹിറ്റ് ചിത്രമായ പ്ലേ ഗേൾ സിൽക്കിനോടൊപ്പമായിരുന്നെന്ന് ഷക്കീല പറഞ്ഞു. ഇവരുടെ സഹോദരിയായിട്ടായിരുന്നു ടിത്രത്തിൽ എത്തിയിരുന്നത്. എന്നാൽ ഡോർട്ടി പിക്ചറിൽ കാണിച്ചിരിക്കുന്നതു പോലെ തങ്ങൾക്ക് തമ്മിൽ ശത്രുതയില്ലെന്നും താരം വെളിപ്പെടുത്തി. കൂടാതെ സിൽക്കിന്റെ സ്ഥാനം താൻ കൈയ്യടക്കിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു.

   സിൽക്കിനോടൊപ്പമുള്ള മത്സരം

സിൽക്കിനോടൊപ്പമുള്ള മത്സരം

ഡോർട്ടി പിക്ചറിലെ തിരക്കഥയിൽ എന്ത് കൊണ്ടാണ് തന്നെ സിൽക്കിന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ല. അത് അവരുടെ കാര്യം മാത്രമാണ്. അതിനെ കുറിച്ച് പറയാൻ തനിയ്ക്ക് താൽപര്യമില്ലെന്നും ഷക്കില കൂട്ടിച്ചേർത്തു. കൂടാതെ ആ ചിത്രത്തിൽ താൻ സിൽക്കിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അതൊരിക്കലും സത്യമല്ല. കൂടാതെ താൻ വന്ന് വളരെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ അവർ മരണപ്പെട്ടിരുന്നു. അതിനാൽ തന്നെ അവരോട് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഷക്കീല പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X