പൃഥിരാജിനെ എന്തിന് പുകഴ്ത്തണം, പലരും കുടുംബത്തിൽ എങ്ങനെയെന്ന് എനിക്കറിയാം; താരത്തിനെതിരെ ഷക്കീല

മലയാള സിനിമാ ലോകം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, സ്ത്രീകളുടെ തുടരെയുള്ള തുറന്ന് പറച്ചിൽ എന്നിവ പ്രമുഖരെ വലയ്ക്കുന്നു. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തു‌ടങ്ങിയ താരങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള നടിമാർ ഇവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വിവാദങ്ങളിൽ മോ​ഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾ പ്രതികരിക്കാത്തതിൽ വലിയ വിമർശനം ഉയരുന്നുണ്ട്.

താര സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു മോഹൻലാൽ. എന്നാൽ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉൾപ്പെടെ ആരോപണം വന്നതോടെ പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയാണ് മോഹൻലാൽ ചെയ്തത്. അമ്മ ഭാരവാഹികളിൽ ഒരുകൂട്ടം പേർ ഒന്നിച്ച് രാജിവെച്ചൊഴിഞ്ഞു. ഇത് ഭീരുത്വമാണെന്ന് നടി പാർവതി തിരുവോത്ത് തുറന്നടിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളിൽ പൃഥിരാജ് മാത്രമാണ് വിഷയത്തിൽ വ്യക്തമായി പ്രതികരിച്ചത്.

Shakeela  Prithviraj

മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും പൃഥിരാജ് മറുപടി നൽകി. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അമ്മ സംഘടനയ്ക്ക് വിഷയത്തിൽ വീഴ്ച പറ്റി എന്നുമാണ് പൃഥിരാജ് പറഞ്ഞത്. താരത്തിന്റെ നിലപാടിനെ നിരവധി പേർ അഭിനന്ദിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഷക്കീല. പൃഥിരാജ് വലിയ നിലപാടെടുത്തിട്ടില്ലെന്ന് ഷക്കീല പറയുന്നു. ​ഗലാട്ട വോയിസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഇതിൽ പൃഥിരാജ് എന്താണ് നല്ലത് ചെയ്തത്. ഞാനും നിങ്ങളും ഇക്കാര്യത്തിൽ പൃഥിരാജ് പറഞ്ഞത് തന്നെയല്ലേ പറയുക. പിന്നെ പൃഥിരാജ് എന്താണ് ചെയ്തത്. അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ കൊടുക്കണമെന്ന് പറയുന്നത് പൊതുവായി മാധ്യമങ്ങളോട് പറയുന്നതാണ്. അതിന്റെ പേരിൽ പൃഥിരാജിനെക്കുറിച്ച് സംസാരിക്കേണ്ടതല്ല. എല്ലാവരും രക്ഷപ്പെടാനാണ് നോക്കുക.

Shakeela  Prithviraj

അതിന്റെ പേരിൽ ഇവർ നല്ലവരാണ്, മോശമാണ് എന്ന് പറയാൻ പറ്റില്ല. ഇവരും അത് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് വളരെ പെർഫെക്ട് ആണെന്ന് പറയരുത്. ഒരുപാട് പേരെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. ഈ വിഷയത്തിൽ അല്ല പൊതുവായാണ് ഞാൻ പറയുന്നത്. കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം.

അതുകൊണ്ട് ഒരു പ്രസ്താവന ന‌ടത്തിയെന്ന് കരുതി ഇവരെല്ലാം വലിയ ആളാണെന്ന് പറയുന്നത് തനിക്ക് അം​ഗീകരിക്കാൻ പറ്റില്ലെന്നും ഷക്കീല തുറന്നടിച്ചു. പൃഥിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയിൽ വിമർശനങ്ങളും വരുന്നുണ്ട്. പൃഥിയുടേത് ഹിപൊക്രസിയെന്നാണ് വിമർശനം. ഈ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച വന്നപ്പോഴൊന്നും പൃഥിരാജ് പ്രതികരിക്കാനോ ഇടപെടാനോ തയ്യാറായിട്ടില്ല.

ഇപ്പോൾ അമ്മ സംഘടന ദുർബലമായ സാഹചര്യത്തിൽ തനിക്ക് ദോഷം വരില്ലെന്ന് ഉറപ്പ് വന്നപ്പോഴാണ് പൃഥിരാജ് പ്രതികരിച്ചതെന്നാണ് വിമർശനം. തന്നെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് കൃത്യമായി അറിയുന്ന നടനാണ് പൃഥിരാജ്. പത്രസമ്മേളനത്തിലും അത് തന്നെയാണ് കണ്ടതെന്ന് വിമർശകർ അഭിപ്രായപ്പെ‌ട്ടു.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X