ചേച്ചിയുടെ മകന്റെ മൂക്ക് പൊത്തിപ്പിടിച്ച് കൊല്ലാന്‍ നോക്കി! കുടുംബത്തിന് വേണ്ടി എല്ലാം കൊടുത്തെന്ന് ഷക്കീല
ബീഗ്രേഡ് സിനിമകളിലെ നായികയെന്ന നിലയിലാണ് ഷക്കീലയെ എല്ലാവരും ആരാധിച്ചിരുന്നത്. ഒരു കാലത്ത് ഷക്കീല സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റുമായിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പും ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നിട്ടുള്ള ആളാണ് താനെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു.
ചേച്ചിയ്ക്കും അവരുടെ മക്കള്‍ക്കും പിന്നെ തന്റെ കുടുംബത്തിനും വേണ്ടിയാണ് ഈയൊരു ജീവിതസാഹചര്യത്തിലേക്ക് താന്‍ എത്തിപ്പെട്ടതെന്നാണ് ഷക്കീല വെളിപ്പെടുത്തുന്നത്. ലൈംഗിക തൊഴില്‍ എടുക്കുന്നതിന് വേണ്ടി ഒരുക്കി വിട്ടത് അമ്മയാണെന്നും അതിനുണ്ടായ സാഹചര്യത്തെ കുറിച്ചുമൊക്കെ ഷക്കില പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

പതിനാറമത്തെ വയസില്‍ കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ആ തൊഴിലിലേക്ക് എത്തി. പിന്നീട് ചേച്ചിയ്ക്ക് വേണ്ടി അറുപത് ലക്ഷം നഷ്ടപ്പെടുത്തിയതൊന്നും തനിക്കൊരു പ്രശ്‌നമേ ആയി തോന്നിയിട്ടില്ല. പണം ജീവിതത്തില്‍ വേണം. എന്ന് കരുതി അവരത് എടുത്തതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഷക്കീല വെളിപ്പെടുത്തുന്നത്.
തന്റെ ജീവിതത്തിലുണ്ടായ കഥകളൊക്കെ ബയോപിക്കായി ഷക്കീല മുന്‍പ് പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം 36 വയസ് മുതല്‍ ഇപ്പോഴത്തെ അവസ്ഥ വരെയുള്ള ജീവിതത്തെ കുറിച്ചും നടി എഴുതിയിരിക്കുകയാണ്. അങ്ങനെ സംസാരിക്കുന്നതിനിടയിലാണ് അധികമാര്‍ക്കും അറിയാത്ത തന്റെ കഥകള്‍ ഷക്കീല പങ്കുവെച്ചത്.
ഒരിക്കല്‍ സ്വന്തം ചേച്ചിയുടെ മൂത്തമകനെ കൊല്ലാന്‍ നോക്കിയതിനെ കുറിച്ച് ഷക്കീല എഴുതിയിരുന്നു. അന്ന് എനിക്ക് മൂന്നോ നാലോ വയസേ ഉണ്ടാവുകയുള്ളു. ചേച്ചിയുടെ മകന് മൂന്ന് മാസം എന്തോ ആണ് പ്രായം. ചേച്ചി കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയിട്ട് പോകും. ഞാന്‍ ചെന്ന് കുഞ്ഞിന്റെ മൂക്ക് പൊത്തിപ്പിടിക്കും. ശരീരമൊക്കെ ചുവന്ന് വരുന്നത് കാണുമ്പോള്‍ ഞാന്‍ കൈ വിടും. അങ്ങനെ മൂന്നോ നാലോ തവണ ചെയ്തിരുന്നു. ഒരു ദിവസം ചേച്ചി ഇത് കണ്ടുപിടിച്ചു.
അന്ന് എന്നെ ഒത്തിരി തല്ലിയെങ്കിലും ചേച്ചിയുടെ ഭര്‍ത്താവാണ് തല്ലരുതെന്ന് പറഞ്ഞത്. ഇത്രയും നാള്‍ അമ്മയെ പോലെ സ്‌നേഹിച്ചത് ചേച്ചിയാണ്. അതേ ചേച്ചി സ്‌നേഹം കൂടുതല്‍ മകന് കൊടുക്കുന്നത് കണ്ടപ്പോഴുണ്ടായ പൊസസ്സീവ്‌നെസാണ് എനിക്കെന്ന് അദ്ദേഹം പറഞ്ഞ് കൊടുത്തു. അങ്ങനെയാണ് ആ പ്രശ്‌നം അവസാനിച്ചതെന്ന് ഷക്കീല പറയുന്നു.

സെക്‌സ് വര്‍ക്കിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ചും ഷക്കീല പറഞ്ഞിരുന്നു. 'ഒരു ദിവസം അമ്മ എന്നെ വല്ലാതെ വഴക്ക് പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ എഴുന്നേറ്റ് അമ്മ തന്നെ എന്നെ നല്ലോണം കുളിപ്പിച്ചു, ഒരുക്കി. സുന്ദരിയാണെന്ന് പറയുന്നു. അന്നേരം അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനാണ് എനിക്ക് തോന്നിയത്. ആ സമയത്ത് തന്നെ ഇങ്ങനൊരു ജോലിയ്ക്ക് പോകുന്നതിനെ കുറിച്ച് അമ്മ എന്നോട് ചോദിക്കുകയായിരുന്നു.
എല്ലാം കുടുംബത്തിന് വേണ്ടിയാണെന്ന് മാത്രമേ ഞാന്‍ ചിന്തിച്ചുള്ളു. എന്റെ ചേച്ചിയ്ക്ക് പതിനാറ് വയസുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ചേച്ചിയ്ക്ക് ഒരു മകള്‍ ജനിച്ചു. ആ സമയത്ത് എന്റെ വീട്ടിലെ കഷ്ടപ്പാട് എന്താണെന്ന് മറ്റാരെക്കാളും എനിക്ക് അറിയാമായിരുന്നു. അതിനൊരു പോംവഴിയായി പറഞ്ഞ് തന്നത് ഈയൊരു ജോലി മാത്രമാണ്. അഞ്ച് കുട്ടികളടക്കമുള്ള കുടുംബത്തിന് വേണ്ടി എന്തും സഹിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു.
ഇങ്ങനൊരു ജീവിതം തിരഞ്ഞെടുത്തത് സ്വയം എടുത്ത തീരുമാനമാണ്. എന്നെ ആരും ഇതിലേക്ക് ഫോഴ്‌സ് ചെയ്തത് അല്ലെന്ന് പറയാം. അങ്ങനെയായിരുന്നെങ്കില്‍ അത് റേപ്പ് ആവുമായിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ സ്വയം എടുത്ത തീരുമാനമാണിത്. പക്ഷേ കുടുംബത്തിനായി അങ്ങനെ ചെയ്തിട്ടും അവര്‍ തന്നെ ഒഴിവാക്കിയതാണ് തനിക്കാകെ വിഷമമായതെന്നും,' ഷക്കീല വ്യക്തമാക്കുന്നു.


Click it and Unblock the Notifications











