ആ നടനൊപ്പം ഹോട്ടൽ മുറിയിൽ, ലെെറ്റ് അണച്ചപ്പോൾ ചോദിച്ചത്; സംശയിച്ചു, പക്ഷെ സംഭവിച്ചത്: ഷക്കീല
സിനിമാ രംഗത്ത് ഇന്ന് നടി ഷക്കീലയെ കാണാനേയില്ല. ചെന്നെെയിൽ ചാനലുകളിലെ ഷോയും മറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് നടി. കുടുംബത്തിന് വേണ്ടി അധ്വാനിച്ച് ഒടുക്കം സ്വന്തം കുടുംബം തള്ളിപ്പറഞ്ഞതിന്റെ വിഷമവും ദേഷ്യവും ഇടയ്ക്കൊക്കെ ഷക്കീല അഭിമുഖങ്ങളിൽ പ്രകടിപ്പിക്കാറുണ്ട്. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ഷക്കീല. കുടുംബത്തിലെ ദാരിദ്ര്യം കാരണമാണ് ഷക്കീല ഈ മേഖലയിലേക്ക് കടന്ന് വന്നത്. പിന്നീട് മലയാളത്തിൽ ഇത്തരം സിനിമകളുടെ പ്രദർശനം നിലച്ചതോടെ ഷക്കീല തരംഗം അവസാനിച്ചു.
അന്തരിച്ച നടൻ വേണു മാധവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ ഷൂട്ടിനിടെയുണ്ടായ സംഭവമാണ് ഷക്കീല പങ്കുവെച്ചത്. ഒരേ ഹോട്ടലിലായിരുന്നു ഞങ്ങളുടെയെല്ലാം താമസം. എന്റെ റൂമിൽ വെച്ചാണ് ആക്ടേർസ് ഭക്ഷണം കഴിച്ചത്. അതിനാൽ മുറി ആകെ അലങ്കോലമായി. ഉറങ്ങാൻ കഴിയാത്തതിനാൽ വേണു മാധവിനോട് താങ്കളുടെ മുറിയിൽ കിടന്നോട്ടെ എന്ന് ചോദിച്ചു. മടിയില്ലാതെ വേണു മാധവ് മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെ ലെെറ്റ് അണച്ച ശേഷം വേണു മാധവ് ഒരു കാര്യം പറയാം, നീ നോ പറയരുത് എന്ന് എന്നോട് പറഞ്ഞു.

ഇത് കേട്ടപ്പോൾ എനിക്ക് സംശയമായി. വേണു ഒരു നല്ല സുഹൃത്താണെന്നാണ് കരുതിയത്. പിന്നെ എന്തിനാണിങ്ങനെ, മോശമായി പെരുമാറുമോ എന്നെല്ലാം ചിന്തിച്ചു. മോശമായി എന്തെങ്കിലും പറഞ്ഞാൽ സൗഹൃദം വിടാനും തീരുമാനിച്ചു. എന്താണ് കാര്യമെന്ന് ഞാൻ വേണു മാധവിനോട് ചോദിച്ചു. ഞാൻ വിവാഹിതനാണ്, മക്കളുണ്ട്. അവർക്ക് വേണ്ടി എനിക്ക് ജീവിക്കണം. ഉറക്കത്തിൽ നീ എന്നെ അറിയാതെ ചവിട്ടിയാൽ ഞാൻ മരിക്കും. അതിനാലാണ് നമുക്കിടയിൽ തലയണ വെച്ചത്. അതിൽ ചവിട്ടിക്കോളൂ എന്ന് വേണു മാധവ് പറഞ്ഞു. തനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും ഷക്കീല ഓർത്തു.സിനിമാ രംഗത്ത് നിന്നും മോശം സമീപനങ്ങളും ഷക്കീലയ്ക്കുണ്ടായിട്ടുണ്ട്. ഒരിക്കൽ നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.
നടൻ അല്ലരി നരേഷിന്റെ പിതാവായ ഇവിവി സത്യനാരായണൻ എന്ന സംവിധായകൻ മോശമായി എന്നെ വിളിച്ചിട്ടുണ്ട്. അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്മെന്റിനായാണ് വിളിച്ചത്. ഈ പടത്തിന് ശമ്പളം വാങ്ങിയില്ല, അടുത്ത സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ല, എനിക്കതിന്റെ ആവശ്യവുമില്ലെന്ന് പറഞ്ഞു. അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല. ഞാനിപ്പോഴും തെലുങ്ക് സിനിമയിൽ വർക്ക് ചെയ്യുന്നുണ്ട്. ഇൻഡസ്ട്രിക്ക് മൊത്തം എന്നെ വിളിച്ച് ചോദിക്കാം. എനിക്ക് തുറന്ന് പറയാൻ ഭയമില്ലെന്നും ഷക്കീല അന്ന് പറഞ്ഞു. ദുരനുഭവം നേരിട്ടെന്ന് പറയുന്നവർ പേര് പറയാനും ധെെര്യപ്പെടണമെന്ന് അന്ന് ഷക്കീല വ്യക്തമാക്കി.
ഷക്കീല മലയാള സിനിമാ രംഗത്ത് തരംഗമായ കാലഘട്ടം ഇന്നും ചർച്ചയാകാറുണ്ട്. പ്രമുഖ താരങ്ങളുടെ മലയാള സിനിമകൾ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്ന സമയം. അപ്പോഴാണ് ഷക്കീലയുടെ സിനിമകൾ തരംഗമാവുന്നത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും അത്തരം സിനിമകൾ വന്നില്ല.


Click it and Unblock the Notifications















