കാമുകന്മാര്‍ 20 പേരുണ്ടായിരുന്നു! ഒരു ദിവസം പോലും പ്രണയിച്ചിരുന്നവരെ ഇന്നും ഓര്‍ക്കുന്നുണ്ടെന്ന് നടി ഷക്കീല

ബിഗ്രേഡ് നായികയായിട്ടും മാദക സുന്ദരിയായിട്ടുമൊക്കെയാണ് നടി ഷക്കീല അറിയപ്പെട്ടിരുന്നത്. എന്നാല്‍ സിനിമയില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്തതിന്റെ പേരില്‍ ഇത്രത്തോളം അവഗണന നേരിടേണ്ടി വന്നവര്‍ വേറെയില്ലെന്ന് വേണം പറയാന്‍. സിനിമയുടെ പേരിലും അല്ലാതെയുമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് ഷക്കീല മുന്‍പ് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ നല്ല പ്രണയബന്ധങ്ങളിലൂടെ സഞ്ചരിച്ച കാലവും തനിക്കുണ്ടെന്ന് അടുത്തിടെയും നടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതുവരെ തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് ഷക്കീല. ഇരുപത് പേരുമായി താന്‍ പ്രണയിച്ചിരുന്നുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

Shakeela

ഷക്കീലയ്ക്ക് എത്ര പ്രണയങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവതാരക ചോദിച്ചത്. 'പ്രണയിച്ചിരുന്നവരുടെ പേര് പറയണമോ എന്ന് നടി തിരികെ ചോദിച്ചു. ശേഷം ഓരോരുത്തരായി എണ്ണി തുടങ്ങി. അങ്ങനെ നോക്കുകയാണെങ്കില്‍ ഒരുപാട് പേരുണ്ടാവുമെന്നായി ഷക്കീല. മാത്രമല്ല ഞാന്‍ ഒരു ദിവസം മാത്രമായിട്ട് സ്‌നേഹിച്ചവര്‍ പോലും എനിക്ക് കാമുകന്മാരാണെന്ന് പറഞ്ഞ നടി ഏകദേശം ഇരുപത് പേരുടെ കണക്കാണ് പറഞ്ഞിരിക്കുന്നത്.

ഒരു ദിവസം മാത്രമായി പ്രണയിച്ചവര്‍ പോലും എന്റെ ജീവിതത്തിലുണ്ട്. ആര്‍പിവി രാജേഷ് എന്നയാളെ ഞാന്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ഖത്തറിലാണ്. വസിഗറ എന്‍ നെഞ്ചിനിക്ക് ആ സമയത്ത് ഏകദേശം ഒരു മൂന്നുമാസത്തോളം ആ ബന്ധം ഉണ്ടായിരുന്നു എന്നും ഷക്കീല പറയുന്നു.

അടുത്തിടെയാണ് തനിക്കൊരു കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും ഷക്കീല വെളിപ്പെടുത്തുന്നത്. തന്റെ ആദ്യത്തെ പ്രണയം പതിനൊന്ന് വയസിലായിരുന്നെന്ന് നടി പറഞ്ഞിരുന്നു. അടുത്ത വീട്ടിലുള്ള സുരേഷ് റെഡ്ഡി എന്നായാളെയാണ് ആദ്യം പ്രണയിക്കുന്നത്. എനിക്ക് പതിനൊന്നും അവന് പതിനാല് വയസുമാണ് അന്നത്തെ പ്രായം. അദ്ദേഹമെനിക്ക് ബദാം പാല്‍, ലഡ്ഡു, സമൂസ ഓക്കെ വാങ്ങി തരുമായിരുന്നു.

Shakeela

അങങനെയാണ് അയാളെ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിനും എന്നെ ഇഷ്ടമായിരുന്നു. ഇതാണ് തന്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ നടി അതൊരു പ്രണയമാണെന്ന് പറയാന്‍ പറ്റില്ലെന്നും സൂചിപ്പിച്ചു. എനിക്ക് അവനെ ഇഷ്ടമാണെന്നും അവന് എന്നെ ഇഷ്ടമാണെന്നും പരസ്പരം അറിയാം. പക്ഷെ അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല. ഐ ലവ് യു എന്ന വാക്ക് പോലും അന്ന് തനിക്ക് അറിയില്ലായിരുന്നു.

രണ്ടാമത്തെ കാമുകനോടാണ് ഐ ലവ് യു എന്ന് ആദ്യമായി പറയുന്നത്. അയാളൊരു പ്രമുഖനായ വ്യക്തിയാണ്. ഇപ്പോഴും പ്രശസ്തിയില്‍ നില്‍ക്കുന്ന ആളുമാണ്. മാത്രമല്ല അദ്ദേഹമൊരു നടനാണെന്നും നായകനായി അഭിനയിക്കുന്നുണ്ടെന്നും നടി പറഞ്ഞു. നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡുമായി ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ചായിരുന്നു ഷക്കീല സൂചിപ്പിച്ചത്. റിച്ചാര്‍ഡിന്റെ ആദ്യ കാമുകി താനായിരുന്നുവെന്നും നടി പറഞ്ഞു.

ചെറിയ പ്രായത്തില്‍ തുടങ്ങിയ ആ പ്രണയം തനിക്ക് 21 വയസാവുന്നത് വരെ മുന്നോട്ട് പോയി. അച്ഛന്‍ മരിക്കുന്നത് വരെ അദ്ദേഹവും ഞാനും സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് ഞങ്ങള്‍ കാമുകനും കാമുകിയുമാകുന്നത്. എന്റെ അച്ഛന്റെ മൃതദേഹം എടുക്കുമ്പോള്‍ ഞാന്‍ അവനെയാണ് നോക്കിയത്. അപ്പോള്‍ അവന്‍ എന്നെയും നോക്കി. ആ നോട്ടത്തിലാണ് ഞങ്ങള്‍ തമ്മില്‍ കണക്ടാകുന്നത്. അതിന്‌ശേഷം ഞങ്ങളുടെ പ്രണയം തീവ്രമായെന്നും ഷക്കീല വെളിപ്പെടുത്തി. ഇത്തരത്തല്‍ ഇരുപതോളം പ്രണയങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

More from Filmibeat

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X