Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയമോ? താന്‍ ലവ് ലെറ്റര്‍ കൊടുത്തിട്ടില്ലെന്ന് ഷക്കീല
ഒരു കാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ താരസുന്ദരിയായിരുന്നു ഷക്കീല. ഷക്കീല നായികയായിട്ടെത്തുന്ന സിനിമകള്‍ക്ക് വന്‍പ്രചാരമായിരുന്നു ലഭിച്ചിരുന്നത്. അക്കാലത്ത് മാദക സുന്ദരിയായി അഭിനയിച്ച ഷക്കീല പില്ക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയം തോന്നിയെന്ന് ഷക്കീല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
മണിയന്‍പിള്ള രാജുവിനോട് ഇഷ്ടം തോന്നി ഷക്കീല പ്രേമലേഖനം എഴുതി എന്നൊക്കെ വാര്‍ത്തകളില്‍ വന്നിരുന്നു. ഇതിന് മറുപടി മണിയന്‍പിള്ള രാജുവും നല്‍കിയിരുന്നു. എന്നാലും ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ഷക്കീല തന്നെ അക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

നടന് മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നെന്നും ഇഷ്ടം കൂടിയപ്പോള്‍ അദ്ദേഹത്തിന് താന്‍ പ്രണയലേഖനം അയച്ചു എന്നും ഷക്കീല പറഞ്ഞതായിട്ടാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഛോട്ട മുംബൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഇതൊക്കെ നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്നാണ് ഷക്കീല പറയുന്നത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖ ബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന് ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും എന്നും ഷക്കീല ചോദിക്കുന്നു.

എന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചിരുന്നു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവുമില്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന് എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അത് കൊണ്ട് മൗനം പാലിച്ചു എന്നും ഷക്കീല പറയുന്നു.
ലാല്‍ ജോസിനെ ആശുപത്രിയിലാക്കുന്ന സംവിധായകന്മാര്! രസകരമായ ട്രോളുമായി സംവിധായകന്

2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ അമ്മ രോഗബാധിതയായി. അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു. ഒരുപാട് പണം വേണ്ടി വന്നിരുന്നു. ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായില്ലെങ്കിലും മണിയന്‍പിള്ള രാജു പ്രതിഫലം മുന്‍കൂറായി തന്നു എന്നും ഷക്കീല വ്യക്തമാക്കുന്നു.
ഹാഫ് കൈ ഷര്‍ട്ടും പാന്റ്സുമിട്ട് മോഹൻലാൽ!! ഇതാണ് ബിഗ് ബ്രദർ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍