'50 പുരുഷൻമാർക്കൊപ്പം ട്രാൻസ് വ്യക്തികളാണെങ്കിൽ അവിടം ചുടുകാടാവും'; ഷക്കീലയുടെ വളർത്തുമകൾ വിവാദത്തിൽ
നടി ഷക്കീലയുടെ വളർത്തു മകളായി അറിയപ്പെടുന്ന ട്രാൻസ് യുവതി മില്ല അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം വിവാദത്തിൽ. ട്രാൻസ് സമൂഹത്തെ താൻ അധികം പിന്തുണയ്ക്കുന്നില്ലെന്ന് മില്ല പറയുന്നു. എൽജിബിടിക്യു പ്ലസിൽ എൽജിബിടിക്യു വരെ തനിക്ക് അറിയാമെന്നും പ്ലസിനെ തനിക്കറിയില്ലെന്നും മില്ല പറയുന്നു. റെഡ്നൂൽ എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ട്രാൻസ് ആളുകളെയും ഞാൻ വലുതായി പിന്തുണയ്ക്കുന്നില്ല. നമുക്ക് ഉള്ളിൽ തിരിച്ചറിവ് വന്നിട്ട് ട്രാൻസ് ആകണം. 13 വർഷത്തോളമായി എന്റെ ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലയളവിനിടെ ബയോളദിക്കലായ പുരുഷനോ സ്ത്രീയോ അഭിമുഖീകരിക്കാത്ത പല പ്രശ്നങ്ങളും ഞാൻ നേരിട്ടു. അതിനാൽ ഇങ്ങനെ മാറണമെങ്കിൽ നിങ്ങൾക്ക് ഉള്ളിൽ നിന്നും ശരിക്കും തോന്നിയ ശേഷം മാത്രം മാറുക. അതുവരെ ശാന്തരാകുക. വിദ്യഭ്യാസം നേടുക. ഒരു നാടുണ്ടെന്ന് കരുതുക. അവിടെ 50 സ്ത്രീകളും 50 പുരുഷൻമാരുമുണ്ട്.

നൂറ് വർഷത്തിനുള്ളിൽ അത് ഒരു നാടായി മാറും. എന്നാൽ 50 പുരുഷൻമാരും 50 ട്രാൻസ്ജെൻഡർ വ്യക്തികളോ മറ്റോ ആണെങ്കിൽ നൂറ് വർഷത്തിനുള്ളിൽ ചുടുകാട് ആയി മാറും. എന്റെ ചുറ്റുമുള്ള ലോകത്തെ ഞാൻ അങ്ങനെയാക്കി മാറ്റാൻ ആഗ്രഹിക്കുന്നില്ല. അതേസമയം എല്ലാവരുടെ ഫീലിംഗ്സിനെയും ബഹുമാനിക്കുന്നു. രണ്ട് ജെൻഡർ മാത്രമേയുള്ളൂവെന്ന് അമേരിക്കയിൽ പറയുന്നു. അത് ഞാനൊരു പ്രശ്നമായി കാണുന്നില്ല. യൂട്രസ് ഇല്ലാത്ത സ്ത്രീയായാണ് താൻ സ്വയം കരുതുന്നതെന്നും മില്ല പറഞ്ഞു.
മില്ലയുടെ പരാമർശത്തിൽ ട്രാൻസ് സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. കമ്മ്യൂണിറ്റിയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്ന പ്രസ്താവനയാണിതെന്നാണ് വാദം. ഷക്കീല മക്കളായി വളർത്തിയ ട്രാൻസ് വ്യക്തികൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ മുമ്പും നടത്തിയിട്ടുണ്ടെന്നുമാണ് വിമർശനം. അതേസമയം ട്രാൻസ് വ്യക്തികൾക്ക് വേണ്ടി ഷക്കീല നേരത്തെ സംസാരിച്ചിട്ടുണ്ട്.

ട്രാൻസ് ജെൻജർ കമ്മ്യൂണിറ്റിയെ നിങ്ങൾ ആദ്യം മനസിലാക്കണം. അവരെ മനസിലാക്കാത്തവർക്ക് എന്താണെന്ന് ഐഡിയ ഉണ്ടാവില്ല. എനിക്ക് അവരെ 25 വർഷമായി അറിയാം. അവരെ വളരെ ഇഷ്ടമാണ്. അവർക്കിടയിൽ മതപരമായ വ്യത്യാസങ്ങളില്ലെന്നും ഷക്കീല ഒരിക്കൽ പറയുകയുണ്ടായി. ബി ഗ്രേസ് സിനിമകളിലൂടെ മലയാളത്തിലെ മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. അക്കാലത്ത് കുടുംബവുമായി ഷക്കീല അകന്നു. ഒറ്റപ്പെട്ട ഈ കാലഘട്ടത്തിലാണ് ട്രാൻസ് ജെൻഡർ വ്യക്തികളെ ഷക്കീല അടുത്തറിയുന്നത്. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതോ വീട് ഉപേക്ഷിച്ച് വന്നതോ ആയ ഒരുപിടി ട്രാൻസ് വ്യക്തികൾക്ക് ഷക്കീല തുണയായി. ഇതേക്കുറിച്ച് ഷക്കീല അഭിമുഖങ്ങളിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് ഷക്കീല ഇന്ന് സജീവമല്ല. തമിഴ് ഷോകളിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ബി ഗ്രേഡ് സിനിമകൾ ഒഴിവാക്കിയ ശേഷം ഷക്കീലയുടെ കരിയർ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. അന്നുണ്ടാക്കിയ സമ്പത്ത് കുടുംബം കെെക്കലാക്കിയതിനെക്കുറിച്ച് ഷക്കീല നേരത്തെ സംസാരിച്ചിട്ടുണ്ട്. തന്റെ സിനിമകൾ റിലീസ് ചെയ്യാതിരിക്കാൻ മലയാളത്തിലെ സൂപ്പർതാരങ്ങളും അമ്മ സംഘടനയും നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഷക്കീല അടുത്തിടെ തുറന്ന് സംസാരിച്ചു. മലയാള സിനിമ ഷക്കീലയുടെ പേരിൽ പുറത്ത് അറിയപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ മോളിവുഡിലെ പ്രമുഖർ തന്നെ ഷക്കീലയ്ക്കെതിരെ തിരിയുകയാണുണ്ടായത്.


Click it and Unblock the Notifications











