സിൽക് സ്മിതയുടെ വീട്ടിൽ പോയപ്പോഴാണ് മനസിലായത്, എനിക്ക് അത്ഭുതമായി; ഷക്കീലയുടെ വാക്കുകൾ

സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച നടി സിൽക് സ്മിത. ​ഗ്ലാമറസ് നടിയായി തിളങ്ങിയ സിൽക് സ്മിതയ്ക്ക് ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ ഏറെയുണ്ടായി. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു സിൽക് സ്മിത. താൻ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. മരണത്തിൽ ഇന്നും ദുരൂഹത തുടരുകയാണ്.

സിൽക് സ്മിതയെക്കുറിച്ച് നടി ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പേരിൽ സിൽക് സ്മിതയുടെ ബയോപിക്കെന്ന പേരിൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ കഥയും നടിയു‌ടെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് ഷക്കീല പറയുന്നു. ഡേർട്ടി പിക്ചർ എന്ന സിനിമ ചെയ്യുമ്പോൾ അവർ അനുരാധ അക്കയുമായെല്ലാം കൺസൽട്ട് ചെയ്യേണ്ടതായിരുന്നു. സിൽക് സ്മിതയുടെ ക്യാരക്ടർ എന്തെന്ന് മനസിലാക്കണമായിരുന്നു.

Shakeela  Silk Smitha

ആ പടത്തിൽ ഞാൻ അവരുമായി മത്സരിക്കുന്നതായാണ് കാണിക്കുന്നത്. ഞാനും സിൽക് സ്മിതയും ഒരു സിനിമയിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അവർ മരിച്ച ശേഷമാണ് ഞാൻ മലയാള സിനിമകളിൽ അഭിനയിക്കുന്നത്. ഡേർട്ടി പിക്ചർ മുഴുവനായും സിൽക് സ്മിതയുടെ കഥയല്ലെന്നും ഷക്കീല വ്യക്തമാക്കി. സിൽക് സ്മിത എനിക്ക് പ്രചോദനമായിട്ടില്ല. ഞങ്ങൾ ഒരേ തരത്തിലുള്ള സിനിമകളല്ല ചെയ്തത്. ഞാൻ അവരേക്കാൾ കൂടുതൽ ​ഗ്ലാമർ വേഷം ചെയ്തിട്ടുണ്ടെന്നും ഷക്കീല ചൂണ്ടിക്കാട്ടി.

ഒരിക്കൽ സിൽക് സ്മിതയുടെ വീട്ടിൽ പോയതിനെക്കുറിച്ചും ഷക്കീല സംസാരിച്ചിരുന്നു. ഒരു സീനിൽ സിൽക് സ്മിത എന്നെ അടിച്ചതിന്റെ ദേഷ്യത്തിലായിരുന്നു ഞാൻ. സിൽക് എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റ് തന്നു. ഇന്നെന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വാ എന്ന് പറഞ്ഞു. എനിക്കന്ന് ഭക്ഷണം കഴിക്കാൻ സെറ്റിൽ നിന്ന് പുറത്ത് പോകാമോ എന്നൊന്നും അറിയില്ല. സിൽക് സ്മിത സംവിധായകനോട് പറഞ്ഞ് എന്നെയും സഹോദരി ശീതളിനെയും വീട്ടിൽ കൊണ്ട് പോയി.

Shakeela  Silk Smitha

പത്ത് മിനുട്ട് ഇരിക്കെന്ന് പറഞ്ഞ് അവർ മേക്കപ്പെല്ലാം കഴുകി കുളിച്ചു. അക്കാ നിങ്ങൾക്ക് ഷൂട്ടിം​ഗില്ലേ, എന്തിനാണ് മേക്കപ്പ് കഴുകി കളഞ്ഞതെന്ന് ചോദിച്ചു. ഫ്രഷ് ഡ്രസ് ധരിക്കാൻ പോകുകയാണെന്ന് സിൽക് സ്മിത പറഞ്ഞു. അവർ വീണ്ടും മേക്കപ്പ് ചെയ്തു. അങ്ങനെയാണ് താൻ ചെയ്യാറെന്ന് പറഞ്ഞു. അത് തനിക്ക് അത്ഭുതമായിരുന്നെന്ന് ഷക്കീല ഓർത്തു. ‌

സിൽക് സ്മിതയെ പോലെ മാ​ദക താരമായി തരം​ഗം സൃഷ്ടിക്കാൻ പിൽക്കാലത്ത് ഷക്കീലയ്ക്ക് സാധിച്ചു. അതേസമയം സിൽക് സ്മിത മുഖ്യധാര സിനിമകളാണ് ചെയ്തിരുന്നു. ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്ന ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ നിന്നും മാറി നിന്നു. കുടുംബത്തിന് വേണ്ടിയാണ് താൻ ഇത്തരം സിനിമകളിൽ അഭിനയിച്ചതെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനായിരുന്നെന്നും ഷക്കീല പിന്നീട് വ്യക്തമാക്കുകയുണ്ടായി.

Take a Poll

മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു ഷക്കീലയുടെ സിനിമകൾ. സൂപ്പർ താരങ്ങളുടെ ഇടപെടലാണ് ഷക്കീല സിനിമകളുടെ നിർമാണവും പ്രദർശനവും ഇല്ലാതാക്കിയതെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇക്കാര്യം ഷക്കീലയും സമ്മതിക്കുന്നുണ്ട്. ഇന്ന് സിനിമാ രംഗത്ത് ഷക്കീല സജീവമല്ല. തമിഴ് ഷോകളിൽ നടി സാന്നിധ്യം അറിയിക്കുന്നു.

FAQs
സിൽക് സ്മിതയുടെ യഥാർത്ഥ പേര്

വിജയലക്ഷ്മി എന്നാണ് സിൽക് സ്മിതയുടെ യഥാർത്ഥ പേര്. സിനിമാ രം​ഗത്തേക്ക് വന്ന ശേഷം സിൽക് സ്മിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലാണ് സിൽക് സ്മിത ജനിച്ച് വളർന്നത്.

Filmibeat Entertainment

More from Filmibeat

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X