എന്നെ സപ്പോർട്ട് ചെയ്തതിന് ഫോൺ വിളി; ശത്രുക്കളുണ്ടോയെന്ന് സുഹൃത്ത്; ഞാൻ ഞെട്ടി; ശാലിൻ
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് ശാലിൻ സോയ. എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ് ഉൾപ്പെടെയുള്ള മലയാള സിനിമകളിൽ ശാലിൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പിന്നീടിങ്ങോട്ട് മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ശാലിനെ തേടി വന്നില്ല. അതേസമയം തമിഴിൽ ശാലിൻ ശ്രദ്ധിക്കപ്പെട്ട് വരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കണ്ണകി എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് ശാലിന് ചെയ്തത്. നടിയുടെ പ്രകടനം നിരൂപക പ്രശംസ നേടി. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ശാലിൻ സോയ. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
മലയാളത്തിൽ വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ലെന്നത് വസ്തുതയാണെന്ന് ശാലിൻ പറയുന്നു. താൻ പോലുമറിയാത്ത ചിലർ തനിക്കെതിരെ സംസാരിക്കുന്നുണ്ടെന്നും ശാലിൻ വെളിപ്പെടുത്തി. എന്റെ പടം കണ്ട് ഒരു സുഹൃത്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടു. എനിക്ക് ഭയങ്കര സന്തോഷമായി. പോസ്റ്റിടാൻ ഞാൻ പറഞ്ഞിരുന്നില്ല. അത് കണ്ട് ഏതോ മീഡിയക്കാർ അദ്ദേഹത്തെ വിളിച്ചു. നിങ്ങളീ കുട്ടിയെ സപ്പോർട്ട് ചെയ്യുകയാണല്ലേ എന്ന് ചോദിച്ചു. അതെ, എനിക്കറിയാവുന്ന കുട്ടിയാണ്, നന്നായി ചെയ്തിട്ടുണ്ട്, നാട്ടുകാരിയാണ് ഞാനെന്തിന് സപ്പോർട്ട് ചെയ്യാതിരിക്കണം എന്ന് സുഹൃത്ത് ചോദിച്ചു.

എന്നാൽ ഞങ്ങൾ ആ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന് അവർ. എനിക്ക് ശത്രുക്കളുണ്ടോയെന്ന് സുഹൃത്ത് ചോദിച്ചു. മീഡിയക്കാരോടൊന്നും ഒരു പ്രശ്നവും ഉണ്ടാക്കാത്ത ആളാണ് ഞാൻ. ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടി. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് കരുതിയെന്നും ശാലിൻ തുറന്ന് പറഞ്ഞു. മലയാള സിനിമയിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും ശാലിൻ സംസാരിച്ചു. അവസരങ്ങൾ വരാത്തതാണ് കാരണം. സെലക്ടീവ് ആയതല്ല. അങ്ങനെയാണ് ഗ്യാപ്പ് വന്നു. മലയാളത്തിൽ ഇത്രയും അഭിനയിച്ചിട്ടും എന്നെ നായികയായി വിളിച്ചത് തമിഴിൽ നിന്നാണ്.
മലയാളത്തിൽ നിന്ന് ഒരാൾ പോലും എന്നെ നായികയായി വിളിച്ചില്ല. എൽസമ്മ എന്ന ആൺകുട്ടി കണ്ടാണ് തമിഴിൽ നിന്ന് ആദ്യം വിളിക്കുന്നത്. തമിഴ് ചാനലിന് ഞാൻ കൊടുത്ത ഇന്റർവ്യൂ കണ്ടാണ് കണ്ണകിയിലേക്ക് വിളിക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ഒരു അവസരം കിട്ടിയല്ലോ എന്ന സന്തോഷം തോന്നി. എന്നെ മാറ്റുമോയെന്ന ടെൻഷനുമുണ്ടായിരുന്നെന്ന് ശാലിൻ വ്യക്തമാക്കി. പ്രണവ് മോഹൻലാലിനെക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെക്കുറിച്ചും ശാലിൻ സംസാരിച്ചു.

പ്രണവിന്റെ പൊസിഷൻ വെച്ച് അയാൾ തെരഞ്ഞെടുത്ത വഴി വ്യത്യസ്തമാണ്. യാത്ര ചെയ്യുന്ന ആളാണ് ഞാൻ. യാത്ര ഇഷ്ടമുള്ളയാൾക്ക് അതിൽ നിന്ന് വരുന്ന കൗതുകമുണ്ടല്ലോ. അത് ആരാധനയല്ലെന്നും ശാലിൻ ചൂണ്ടിക്കാട്ടി. പ്രണവിനെക്കുറിച്ച് പറഞ്ഞത് മറ്റ് തരത്തിലാണ് സോഷ്യൽ മീഡിയയിൽ വന്നത്. ഞാൻ വിവാഹാഭ്യർത്ഥന നടത്തിയെന്ന വാർത്ത വരെ വന്നു.
ഞാൻ പോലും അതറിഞ്ഞിട്ടില്ലെന്നും ശാലിൻ വ്യക്തമാക്കി.തന്നോട് ക്രഷ് പറഞ്ഞവരുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് ക്രഷ് പോകും. നേരിട്ട് പറഞ്ഞവരുണ്ട്. ഞാൻ ഫ്രണ്ട് സോണുകളിലായിപ്പോകുന്ന ആളാണെന്നും ശാലിൻ സോയ വ്യക്തമാക്കി. യശ്വന്ത് കിഷോർ സംവിധാനം ചെയ്ത കണ്ണകിയിലാണ് ശാലിൻ സോയയെ പ്രേക്ഷകർ അവസാനമായി കണ്ടത്. നദി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശാലിൻ അവതരിപ്പിച്ചത്.


Click it and Unblock the Notifications











