ലാലേട്ടന്റെ നായികയാവാനുള്ള ഭാഗ്യം ലഭിച്ചാല്‍ മതിയായിരുന്നു! ലണ്ടനിലെ വിശേഷങ്ങളുമായി ശാലിന്‍ സോയ

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന അടുത്ത സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ നടക്കുകയായിരുന്നു. ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ലണ്ടനില്‍ നിന്നുമായിരുന്നു. അവിടെ നിന്നുമുള്ള ചിത്രങ്ങള്‍ പല താരങ്ങളും പുറത്ത് വിടാറുണ്ടായിരുന്നു. കൂട്ടത്തില്‍ ശാലിന്‍ സോയമുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വെറുതേ ഇരുന്നപ്പോള്‍ നടി ഫേസ്ബുക്കില്‍ ലൈവില്‍ എത്തിയിരുന്നു. ലാലേട്ടന്റെ നായികയാവുന്നതിനെ കുറിച്ചും ലണ്ടനിലെ കാലവസ്ഥയെ കുറിച്ചും ശാലിന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

 ശാലിന്‍ സോയ

ശാലിന്‍ സോയ

2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. മോഡലായും അവതാരകയായും തിളങ്ങി നിന്ന ശാലിന്‍ ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന ടെലിവിഷന്‍ പരമ്പരയിലെ വില്ലത്തിയുടെ വേഷത്തിലെത്തി ഞെട്ടിച്ചിരുന്നു. ഇതോടെ ശാലിന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

ടെലിവിഷന്‍ സീരിയലുകള്‍

ടെലിവിഷന്‍ സീരിയലുകള്‍

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയമായതോടെ വേറെയും സീരിയലുകള്‍ ശാലിനെ തേടിയെത്തി. സൂര്യയിലെ കുടുംബയോഗം, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, ഹലോ മായാവി, ജയ്ഹിന്ദിലെ സൂര്യകാന്തി എന്നിങ്ങനെ പല ടെലിവിഷന്‍ പരിപാടികളിലും ശാലിനുണ്ടായിരുന്നു. ഇതോടെ സിനിമകളിലേക്കും നടിയെ തേടി അവസരങ്ങളെത്തി. മാണിക്കല്ല്, വിശുദ്ധന്‍, മല്ലു സിംഗ് എന്നിങ്ങനെ നിരവധി സിനിമകളില്‍ സഹനടിയായും മറ്റും പ്രധാന കഥാപാത്രങ്ങളെയും ശാലിന്‍ അവതരിപ്പിച്ചിരുന്നു.

മോഹന്‍ലാലിന്റെ സിനിമയില്‍..

നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് ശാലിന്‍. ലണ്ടനില്‍ ചിത്രീകരണം നടക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു. ഇനിയും പേരിടാത്ത സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി ഫേസ്ബുക്ക് ലൈവിലെത്തിയ ശാലിന്‍ പറഞ്ഞത് ലണ്ടനിലെ കാലവസ്ഥയെ കുറിച്ചായിരുന്നു. രാത്രി എട്ടുമണി ആയാലും ഇവിടെ രാവിലെ പോലെ നല്ല വെയിലാണെന്നാണ് ശാലിന്‍ പറയുന്നത്.

കഷ്ടപാടാണ്..

ഈ കാലവസ്ഥ കാരണം പെട്ടുപോയിരിക്കുകയാണ്. രാത്രി പത്ത് മണിയൊക്കെ കഴിഞ്ഞാലേ നേരം ഇരുട്ടുകയുള്ളു. എന്നാല്‍ രാവിലെ പെട്ടെന്ന് ആവുകയും ചെയ്യും. ഇതോടെ ഉറക്കം തീരാറില്ലെന്നും നടി പറയുന്നു. ലൈവ് മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലൂടെ അവിടെ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടോസും നടി പുറത്ത് വിട്ടിരുന്നു. ലാലേട്ടന്റെ നായികയാവുന്നതിനെ കുറിച്ചും ലൈവില്‍ ആരാധകര്‍ ശാലിനോട് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും ശാലിന്‍ പറഞ്ഞിരുന്നു.

 നായികയാണോ??

നായികയാണോ??

പുതിയ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ആയിട്ടാണോ അഭിനയിക്കുന്നത് എന്ന് ചോദിച്ചു. എന്നാല്‍ താനല്ല നായികയെന്നും എന്നെങ്കിലും അദ്ദേഹത്തിന്റെ നായികയാവാന്‍ ഭാഗ്യം ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ശാലിന്‍ പറയുന്നു. ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ പങ്കെടുത്തിരുന്നു. അത്രയും മനോഹരമായിരുന്നെന്നും നടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X