'ഇഷ്ട നടൻ അജിത്തല്ല... ക്രഷ് തോന്നിയത് യാഷികയോട്, പ്രണയം പരസ്യപ്പെടുത്തിയോ?'; ശാലിനിയുടെ സഹോദരൻ റിച്ചാർഡ്!

ഒരു കാലത്ത് മലയാള സിനിമയിൽ വളരെ സജീവമായിരുന്ന രണ്ട് ബാലതാരങ്ങളായിരുന്നു ശാലിനിയും സഹോദരി ശ്യാമിലിയും. അച്ഛൻ ബാബുവിന്റെ അതിയായ സിനിമാ മോഹമാണ് രണ്ട് പെൺമക്കളെയും തെന്നിന്ത്യൻ സിനിമയിൽ ശോഭിക്കാൻ സഹായിച്ചത്.

ഒരു കാലത്ത് ശാലിനിയും ശ്യാമിലിയുമായിരുന്ന തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും വിലപിടിപ്പുള്ള ബാലതാരങ്ങൾ. ശാലിനി വർഷങ്ങൾക്ക് ശേഷം നായികയായി അരങ്ങേറിയപ്പോഴും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

തമിഴിലും മലയാളത്തിലും നായികയായി ശാലിനി ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. ശ്യാമിലിയും നാകിയായി സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന സിനിമയിൽ ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. പക്ഷെ വലിയ പരാജയമായി സിനിമ മാറി.

Richard rishi

ഇപ്പോൾ ശ്യാമിലി അഭിനയം എല്ലാം ഉപേക്ഷിച്ച് പഠനവും ജോലിയും പെയിന്റുങുമെല്ലാമായി തിരക്കിലാണ്. വിവാഹശേഷമാണ് ശാലിനി അഭിനയം ഉപേക്ഷിച്ചത്. ഒരു അഭിമുഖത്തിൽ പോലും ശാലിനി പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെയാണ് ഒരു ഇൻസ്റ്റ​ഗ്രാം പേജ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ശാലിനി ആരംഭിച്ചത്.

ശാലിനിയേയും ശ്യാമിലിയേയും കൂടാതെ ഒരു മകൻ കൂടി ബാബുവിന് ഉണ്ടായിരുന്നു. റിച്ചാർഡ് റിഷി ശാലിനിയുടെയും ശ്യാമിലിയുടെയും ചേട്ടനാണ്. റിച്ചാർഡും ഇന്നൊരു നടനാണ്. വർഷങ്ങൾക്ക് മുമ്പ് കൂട്ട് എന്നൊരു മലയാള സിനിമയിൽ അരവിന്ദ് ആകാശിനൊപ്പം റിച്ചാർഡ് അഭിച്ചിരുന്നു. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ പല തെന്നിന്ത്യൻ ഭാഷകളിലായി അമ്പതോളം സിനിമകളിൽ റിച്ചാർഡ് അ​ഭിനയിച്ച് കഴിഞ്ഞു. പക്ഷെ അതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. താൻ അഭിനയിച്ച സിനിമകൾ തുടരെ തുടെര പരാജയപ്പെട്ടപ്പോൾ വളരെ ചൂസിയായി മാത്രമാണ് റിച്ചാർഡ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.

റിച്ചാർഡ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ സില നൊടികളാണ്. റിച്ചാർഡ് നായകനാകുന്ന സിനിമ ഈ വരുന്ന നവംബർ 254ന് തിയേറ്ററുകളിലെത്തും. വിനയ് ഭരദ്വാജാണ് സിനിമയുടെ സംവിധായകൻ. പുന്ന​ഗയ് പൂ ​ഗീത, യാഷിക ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Richard rishi

സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ റിച്ചാർഡ്. പ്രമോഷന്റെ ഭാ​ഗമായി കുമുദം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റിച്ചാർഡ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇഷ്ടപ്പെട്ട നടനാരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ വിക്രത്തിന്റെ പേരാണ് റിച്ചാർഡ് പറഞ്ഞത്. സഹോദരിയുടെ ഭർത്താവ് അജിത്തിന്റെ പേര് റിച്ചാർഡ് പറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ഡിപ്ലോമാറ്റിക്കായി ഉത്തരം പറയാൻ റിച്ചാർഡ് കൂട്ടാക്കിയില്ല. സെലിബ്രിറ്റി ക്രഷ് ആരാണെന്ന ചോദ്യമാണ് പിന്നീട് റിച്ചാർഡിനോട് അവതാരകൻ ചോദിച്ചത്. അതിന് ഒട്ടും ആലോചിക്കാതെ യാഷിക ആനന്ദ് എന്ന മറുപടിയാണ് റിച്ചാർഡ് നൽകിയത്. അടുത്തിടെയായി റിച്ചാർഡും യാഷികയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ നിരവധി പ്രചരിച്ചിരുന്നു.

അതിന് കാരണം ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്രമായ ചിത്രങ്ങൾ റിച്ചാർഡ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചുവെന്നതാണ്. റിച്ചാർഡിന് വയസ് 45 ആയി. യാഷിക ആനന്ദിന് പ്രായം കേവലം 23 വയസാണ്. മകളാവാൻ പ്രായമുണ്ടല്ലോ എന്നുള്ള ചോ​ദ്യവും കപ്പിൾ ഫോട്ടോ റിച്ചാർഡ് പങ്കുവെച്ചപ്പോൾ ചിലർ അധിക്ഷേപിച്ച് ചോദിച്ചിരുന്നു.

യാഷികയാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്ന് പരസ്യമായി റിച്ചാർഡ് പറഞ്ഞതോടെ പ്രണയം താരം പറയാതെ പറയുകയാണോ എന്ന ചോദ്യമാണ് സിനിമാപ്രേമികളിൽ നിന്നും ഉയരുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് റിച്ചാർ‌ഡിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗാനരചയിതാവ് കണ്ണദാസന്റെ കൊച്ചുമകൾ സത്യലക്ഷ്മിയുമായാണ് വിവാഹനിശ്ചയം നടത്തിയത്. പക്ഷെ വിവാഹം നടക്കാതെ പോയി.

More from Filmibeat

Read more about: shalini ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X