എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് പറയാറ്, അവർ പറയുന്നത്: ശാലിനി
മലയാളം, തമിഴ് സിനിമകളിൽ ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു നടി ശാലിനി. ബാലതാരമായി പിന്നീട് നായിക നടിയായും പ്രേക്ഷകരുടെ മമത നേടിയ താരം. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് ശാലിനി. തമിഴകത്തെ സൂപ്പർതാരം അജിത്തിനെ വിവാഹം ചെയ്ത ശേഷമായിരുന്നു തീരുമാനം. ഇപ്പോഴിതാ ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ ശാലിനി തന്റെ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് എനിക്ക് പറയാനുള്ളത്. ഇതുവരെയും എന്റെ ഒരു സിനിമയും കണ്ടിട്ടില്ല. പ്ലാൻ ചെയ്യുമെങ്കിലും ഓക്കെ അമ്മ, പിന്നെ കാണാമെന്ന് പറയും. ഒരിക്കൽ മകൾ എന്നോട് അമ്മ, എന്റെ സുഹൃത്ത് ഒരു നല്ല സിനിമ കണ്ടു, കഥ കേട്ടപ്പോൾ എനിക്കിഷ്ടമായി, അലെെപായുതേ എന്നാണ് സിനിമയുടെ പേര്. അമ്മയ്ക്കൊപ്പം എനിക്കാ സിനിമ കാണണം എന്ന് പറഞ്ഞു. അവൾ ആവേശത്തിലായിരുന്നു. എന്നാൽ സിനിമ കണ്ടില്ല. പാട്ടുകൾ കേട്ട് പോയി.

ഇന്ന് ഈ ഇവന്റിന് വരുന്ന കാര്യം ഞാൻ മകനോട് സംസാരിച്ചു. അവനിക്കാര്യം സംസാരിക്കാൻ താൽപര്യം തോന്നി. അമ്മ അവാർഡ് ഷോയ്ക്ക് പോകുന്നു, റൊണാൾഡോ ബാലന്റീൻ പുരസ്കാരം നൽകുന്നത് പോലെ അമ്മ അവാർഡ് നൽകുന്നു എന്നെല്ലാം അവൻ സുഹൃത്തുക്കളോട് പറഞ്ഞു. ഇത്ര എക്സെെറ്റഡ് ആണെങ്കിൽ എന്തുകൊണ്ട് എന്റെ ഒരു സിനിമ കണ്ട് കൂടെന്ന് ഞാൻ ചോദിച്ചു. ഓക്കെ അമ്മ കാണാം എന്ന് അവൻ. അത്രമാത്രമേയുള്ളൂയെന്ന് ശാലിനി പറയുന്നു.


Click it and Unblock the Notifications











