വർഷങ്ങൾക്ക് ശേഷം പ്രിയ ജോഡി; അന്ന് അധികം റൊമാന്റിക് ആകേണ്ട, വിവാഹമാണെന്ന് പറഞ്ഞവരാ; ആഘോഷിച്ച് ആരാധകർ

സിനിമാ ലോകത്ത് നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് ശാലിനി അജിത്ത്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായ നടി സൂപ്പർസ്റ്റാർ അജിത്തിനെ വിവാഹം ചെയ്തതോ‌ടെയാണ് കരിയർ വിട്ടത്. ബാലതാരമായി കടന്ന് വന്ന ശാലിനി കുട്ടിക്കാലം മുതൽ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഈ മമത ഇന്നും ശാലിനിയോട് പ്രേക്ഷകർക്കുണ്ട്. കരിയറിൽ വലിയ അവസരങ്ങൾ തേടി വരുന്ന ഘ‌ട്ടത്തിലാണ് ശാലിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹ ശേഷം പൊതുവേദികളിൽ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല.

നടി സിനിമാ രം​ഗത്ത് തു‌ടരുന്നതിൽ അജിത്തിനും താൽപര്യമുണ്ടായിരുന്നില്ല. ജ്യോതിക ഉൾപ്പെടെയുള്ള മിക്ക നടിമാരും സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായിട്ടില്ല. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് ശാലിനി പ്രാധാന്യം നൽകുന്നത്. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താര ദമ്പതികളാണ് അജിത്തും ശാലിനിയും.

Shalini  Madhavan

വിവാഹ ശേഷം പൊതുവേദികളിൽ ശാലിനിയെ അപൂർവമായേ കണ്ടിട്ടുള്ളൂ. എന്നാൽ അടുത്തിടെ ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി. ഇപ്പോഴിതാ ശാലിനി പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മാധവനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. 2000 ൽ പുറത്തിറങ്ങിയ അലൈപായുതേ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു. ഈ ഒറ്റ സിനിമയിലൂടെ ശാലിനിയും മാധവനും പ്രിയ ജോഡിയായി.

അലൈപായുതേയിലെ ​ഗാനങ്ങളും റൊമാന്റിക് സീനുകളും ഇന്നും അനശ്വരമായി നിലനിൽക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിരിക്കുന്നത്. വീണ്ടും ഒരുമിച്ച് സിനിമ ചെയ്യൂ എന്ന് ആരാധകർ ആവശ്യപ്പെടുന്നു. ഫോട്ടോ വൈറലായിരിക്കെ അലൈപായുതെയുടെ ഷൂട്ടിം​ഗിനിടെ നടന്ന സംഭവങ്ങളും ശ്രദ്ധ നേടുകയാണ്. അലൈപായുതേയിലെ റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ ശാലിനി പറഞ്ഞ കാര്യം മാധവൻ ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയുണ്ടായി.

Shalini  Madhavan

നോക്കൂ, ഞാൻ അജിത്തിനെ വിവാഹം ചെയ്യാൻ പോകുകയാണ്, റൊമാന്റിക് സീൻ അധികം റൊമാന്റിക്കായി ചെയ്യേണ്ട, അടുത്ത് വരരുത് എന്നൊക്കെ എപ്പോഴും ശാലിനി പറയുമായിരുന്നു. എനിക്കും കല്യാണം നടക്കാൻ പോകുകയാണ്, സരിത കാണും. നീയും അടുത്ത് വരരുത് എന്ന് ഞാനും പറഞ്ഞു. എന്നാൽ ശാലിനി ആത്മാർത്ഥമായി പറഞ്ഞതാണെന്നും മാധവൻ അന്ന് ചിരിയോടെ ഓർത്തു.

ശാലിനിയെക്കുറിച്ച് അലൈപായുതേയിൽ അഭിനയിച്ച നടി സ്വർണമല്യയും നേരത്തെ സംസാരിച്ചിട്ടുണ്ട്. അലൈപായുതെ നടക്കുമ്പോൾ ശാലിനി അജിത്തുമായി പ്രണയത്തിലാണ്. അവൾ അവളുടെ ലോകത്തായിരുന്നു. പക്ഷെ ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും സ്വർണമല്യ ഓർത്തു.
അഭിമുഖങ്ങൾക്കൊന്നും ശാലിനി ഇന്ന് മുഖം കൊടുക്കാറില്ല.

താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആ​ഗ്രഹിക്കുന്നു. അനൗഷ്ക ആദ്വിക് എന്നിവരാണ് ശാലിനിയുടെയും അജിത്തിന്റെയും മക്കൾ. വിടാ മുയർച്ചിയാണ് അജിത്തിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: madhavan shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X