'ശാലിനിക്ക് തലക്കനം, ചെവി പൊത്തി നടന്നുപോയി, ക്രൗഡിനെ കലിപ്പിച്ച് നോക്കി, അമ്മമാർ‌ പെരുമാറ്റം കണ്ട് ഞെട്ടി'

അജിത്തുമായുള്ള വിവാഹ​ശേഷം സിനിമാ ഫീൽഡ് വിട്ടതാണ് ശാലിനി. ഭർത്താവും മക്കളും കുടുംബകാര്യങ്ങളുമായി ഒതുങ്ങി കൂടിയുള്ള ജീവിതമായിരുന്നു. അടുത്ത കാലം മുതലാണ് പൊതുവേദികളിൽ നടി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഒരു ഇന്റർവ്യു നൽകിയിട്ട് പോലും വർഷങ്ങളായി. ഏറെ നാളുകൾക്കുശേഷം ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് 2026ന്റെ വേദിയിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം ഭർത്താവ് അജിത്തിന്റേയും മക്കളുടേയും വിശേഷങ്ങൾ അടക്കം ആരാധകരുമായി പങ്കിടുകയും ചെയ്തിരുന്നു.

അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?
അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?

ആ വീഡിയോ വൈറലായശേഷം മറ്റൊരു വീഡിയോ വൈറലാവുകയാണ്. നിറം സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് ശാലിനയെ കണ്ടപ്പോഴുള്ള അനുഭവം ഒരു പ്രേക്ഷകൻ പങ്കിടുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അടക്കം പ്രവർത്തിച്ചിട്ടുള്ള അൻസുവാണ് അനുഭവം പങ്കിട്ടത്.

actress Shalini

പണ്ട് തലക്കനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു ശാലിനിയെന്ന് അൻസു പറയുന്നു. ആരാധനയോടെ ശാലിനിയെ കാണാൻ വന്ന അമ്മമാർ പോലും നടിയുടെ പെരുമാറ്റം കണ്ട് ഞെട്ടിയെന്നും അൻസു പറയുന്നു. ശാലിനിയെ കുറിച്ച് ഞാൻ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ഓരോ മലയാളിയുടെ നെഞ്ചിന് അകത്തും ബേബി ശാലിനി എന്ന നടി കുടിയേറി പാർത്തിട്ടുണ്ട്.

എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിൽ ബേബി ശാലിനിയെന്ന് പറഞ്ഞാൽ ആളുകൾ ക്രേസ് ആയിരുന്നു. ശാലിനിയെ കുറിച്ച് പറയുമ്പോൾ ഈ ഒരു കാര്യം പറയാതെ പറ്റില്ല. നിറത്തിന്റെ ഷൂട്ടിങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന സമയം. ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ഞാനും പോയിരുന്നു. വളരെ അധികം എക്സ്പറ്റേഷനോട് കൂടി ശാലിനിയെ കണ്ടിരുന്ന സമയം ആയിരുന്നു അത്.

നെ​ഗറ്റീവ് വരുത്താനുള്ള ശ്രമം; ബിന്നിയെ വലിച്ചിടേണ്ടതില്ല, രേണുവിന്റെ പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ല; അനു
നെ​ഗറ്റീവ് വരുത്താനുള്ള ശ്രമം; ബിന്നിയെ വലിച്ചിടേണ്ടതില്ല, രേണുവിന്റെ പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ല; അനു

കാരണം എല്ലാവർക്കും ആ സമയത്ത് ശാലിനിയോട് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ അന്ന് ഷൂട്ടിങ് കാണാൻ വന്ന പല വീട്ടമ്മമാരെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടുള്ളതായിരുന്നു ശാലിനിയുടെ പ്രകടനങ്ങളും പെരുമാറ്റങ്ങളും. ഞാൻ പറയുന്നത് കുറ്റമായിട്ടൊന്നും കണക്ക് കൂട്ടേണ്ട. തലക്കനത്തിന്റെ കാര്യത്തിൽ അന്ന് മുന്നിലായിരുന്നു ശാലിനി.

അന്ന് ഷൂട്ടിങ് കാണാൻ എത്തിയവരോട് കുഞ്ചാക്കോ ബോബനും ശാലിനിയും വളരെ ഫ്രീയായി ഇടപഴകുന്ന സമയത്ത് ശാലിനി തലക്കനം കാണിച്ചു. ഞാൻ ഇപ്പോഴും ഓർക്കുന്നു ശാലിനിയെ കാണാൻ വന്ന ചില ചേച്ചിമാരൊക്കെ പറഞ്ഞു എന്തൊരു പവറാണല്ലേയെന്ന്. ഇന്നും എന്റെ ചെവിയിൽ‌ മുഴങ്ങുന്നുണ്ട് അവർ ശാലിനിയെ കുറിച്ച് പറഞ്ഞ വാക്കുകൾ. ശാലിനി സെറ്റിലേക്ക് ഉച്ചയായപ്പോഴേക്കും വന്നു. പക്ഷെ ആർക്കും പിടികൊടുത്തില്ല.

actress Shalini

ശാലിനി വന്നിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞത് തന്നെ വളരെ വൈകിയാണ്. നിറം സിനിമയിൽ ശാലിനിയുടേതായി ആദ്യം ഷൂ‍ട്ട് ചെയ്തത് ജോമോൾ കുഞ്ചാക്കോ ബോബന് നൽകിയ പേന ഉപയോ​ഗിതച്ച് ശാലിനി കുത്തി വരയ്ക്കുന്ന രം​ഗമാണ്. ഇന്നും ഓർക്കുന്നു ബ്ലാക്ക് കളർ ഡ്രസ്സായിരുന്നു ധരിച്ചിരുന്നത്. കോളേജിന്റെ ഏറ്റവും മുകളിലായിരുന്നു ശാലിനിക്ക് കൊടുത്ത റൂം.

ക്രൗഡ് നിയന്ത്രിക്കാൻ പോലീസ് അടക്കം ഉണ്ടായിരുന്നു. ശാലിനി ഷൂട്ടിനായി പുറത്തേക്ക് വന്നപ്പോഴേക്കും എല്ലാ ആരാധകരും അവരുടെ ചുറ്റും നിരന്നു. തിക്കും തിരക്കുമായി. ശാലിനി സെപ്പ് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആരോ ഫോട്ടോയെടുത്തു. ഫ്ലാഷ് അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും ശാലിനി കലിപ്പായി. ശാലിനി ശാലിനിയെന്ന് ആളുകൾ ആർത്ത് വിളിക്കുന്നത് കേൾക്കാതിരിക്കാൻ ചെവി പൊത്തിപിടിച്ചാണ് ശാലിനി നടന്ന് പോയത്.

പൃഥ്വിരാജിനെതിരെ പറയാൻ പീഡന കഥകളോ തട്ടിപ്പ് കഥകളോ ഇല്ല, അഖിൽ മുട്ടാത്ത വാതിലുകളില്ല: ആലപ്പി അഷ്റഫ്
പൃഥ്വിരാജിനെതിരെ പറയാൻ പീഡന കഥകളോ തട്ടിപ്പ് കഥകളോ ഇല്ല, അഖിൽ മുട്ടാത്ത വാതിലുകളില്ല: ആലപ്പി അഷ്റഫ്

ഫ്ലാഷ് മുഖത്ത് അടിച്ചപ്പോൾ ക്രൗഡിനെ ശാലിനി കലിപ്പിച്ച് നോക്കിയതും ഇന്നും ഞാൻ ഓർക്കുന്നു എന്നും അൻസു പറഞ്ഞു. ശാലിനിക്ക് അനൗഷ്ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. ശാലിനി വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരുന്നത് കാണാൻ കൊതിക്കുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്.

More from Filmibeat

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X