ശാലു മേനോന് ആശംസകള്‍ അറിയിച്ച് ആരാധകര്‍! പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറഞ്ഞ് നടിയും, ചിത്രം കാണാം

എക്കാലത്തെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോന്‍. ഇടയ്ക്ക് വിവാദങ്ങളില്‍ കുടുങ്ങി പോയതോടെ അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. വിവാഹം കഴിഞ്ഞെങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തി. ഇപ്പോഴിതാ തനിക്ക് ആശംസ അറിയിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ശാലു മേനോന്‍.

എന്റെ ജീവിതത്തിന്റെ മറ്റൊരു വര്‍ഷം. അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി. ഒപ്പം എല്ലാ ജന്മദിനാശംസകള്‍ക്കും നന്ദി എന്നുമാണ് ശാലു പറയുന്നത്. ഒപ്പം പുതിയൊരു ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

shalu-menon

1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. സിനിമകളെക്കാള്‍ ടെലിവിഷന്‍ പരമ്പരകളായിരുന്നു ശാലുവിന് ഏറെയും ആരാധകരെ സമ്മാനിച്ചത്. അതിനൊപ്പം ഒരുപാട് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലും ശാലു മേനോന്‍ അഭിനയിക്കുന്നുണ്ട്.

2016 ലാണ് ശാലു മേനോനും ആണ്‍സുഹൃത്തായിരുന്ന സജി ജി നായരുമായിട്ടുള്ള വിവാഹം നടക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ ഒരു പാട്ട് പാടുന്ന ശാലു മേനോന്റെ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മഞ്ജു വാര്യരുടെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ 'വരമഞ്ഞളാടിയ രാവിന്റെ മാറില്‍' എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്. അഭിനയത്തിനൊപ്പം നന്നായി പാട്ട് പാടാന്‍ ശാലുവിന് സാധിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ വൈറലായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X