ലിവിംഗ് ടുഗദറായി ജീവിക്കുന്നതിനോട് യോജിപ്പില്ല! അമ്മയോട് ഒന്നൂടി വിവാഹം കഴിച്ചാലോന്ന് ചോദിക്കാറുണ്ട്; ശാലു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. തുടക്ക കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി ഇപ്പോള്‍ സീരിയലുകളിലാണ് സജീവമായിരിക്കുന്നത്. വില്ലത്തിയായിട്ടും അത്യാവശ്യം നെഗറ്റീവ് റോളുകളിലുമൊക്കെ മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ ശാലുവിന് സാധിച്ചിരുന്നു.

എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശാലുവിനെ വില്ലത്തിയായി കാണുന്ന ചിലരുണ്ട്. ഇടയ്ക്ക് ചില കേസുകളില്‍ കുടുങ്ങിയതോടെയാണ് നടി വിവാദങ്ങളില്‍ നിറഞ്ഞ് നിന്നത്. ഒപ്പം ജയില്‍ ശിക്ഷയും ശാലുവിന് അനുഭവിക്കേണ്ടി വന്നിരുന്നു. എല്ലാം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഇതേ വിഷയങ്ങളാണ് നടിയുടെ പേരില്‍ ഉയര്‍ന്ന് വരാറുള്ളത്.

shalu-menon

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചുമൊക്കെ പറയുന്ന നടിയുടെ അഭിമുഖം വൈറലാവുകയാണ്. ആദ്യ വിവാഹബന്ധം വിചാരിച്ചത് പോലെ നല്ല രീതിയില്‍ വന്നില്ലെന്നും ഇനിയൊരു വിവാഹമുണ്ടാവുകയാണെങ്കില്‍ എങ്ങനെയായിരിക്കും എന്ന് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയായിരുന്നു ശാലു. ഒപ്പം നടിയുടെ അമ്മയും സംസാരിച്ചിരുന്നു.

'ആരെയെങ്കിലും സ്‌നേഹിക്കുകയാണെങ്കില്‍ ആത്മാര്‍ഥമായി തന്നെ സ്‌നേഹിക്കും. അവര്‍ തിരിച്ച് അത്ര പോലും സ്‌നേഹിക്കുന്നുണ്ടാവില്ല. എന്നിരുന്നാലും ഞാന്‍ നൂറിരട്ടി സ്‌നേഹം കൊടുക്കും. എനിക്ക് ടൈംപാസ് പരിപാടി ഒന്നുമില്ല. സ്‌നേഹിക്കുകയാണെങ്കില്‍ ആത്മാര്‍ഥമായി സ്‌നേഹിച്ച് കല്യാണം കഴിക്കുക. അതല്ലാതെ ലിവിംഗ് ടുഗദര്‍ ലൈഫിനോടൊന്നും ഇഷ്ടമില്ല. കല്യാണം കഴിച്ചില്ലെങ്കില്‍ ഇല്ലെന്നേയുള്ളു എന്നും ശാലു പറയുന്നു.

ആദ്യം കല്യാണം കഴിച്ചപ്പോള്‍ നമ്മുടെയൊക്കെ മനസിലൊരു സങ്കല്‍പ്പം ഉണ്ടാവുമല്ലോ. പക്ഷേ വിവാഹത്തിന് ശേഷം ആ സങ്കല്‍പ്പം മാറി പോയി. നമ്മള്‍ ചിന്തിച്ചിരുന്നത് പോലെയുള്ള ആളുകളായിരുന്നില്ല. മാറി പോയി. അതുകൊണ്ട് തന്റെ വിവാഹത്തെ കുറിച്ച് അമ്മയ്ക്കടക്കം പേടിയാണ്. എല്ലാ കാര്യങ്ങളും നോക്കി മനസിലാക്കിയതിന് ശേഷമേ ഇനി വിവാഹം കഴിക്കുകയുള്ളു.' ശാലു പറയുന്നു.

shalu-menon

തന്റെ അമ്മയെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'അച്ഛന്‍ മരിച്ചതിന് ശേഷം എനിക്ക് വേണ്ടിയാണ് അമ്മയുടെ ജീവിതം മാറ്റി വെച്ചത്. ഞാനിടയ്ക്ക് തമാശയായി അമ്മയോട് ഒരു കല്യാണം കഴിച്ചാലോ എന്ന് ചോദിക്കാറുണ്ട്. ഇനി ആലോചിച്ചാലും എനിക്ക് കുഴപ്പമില്ലെന്ന് പറയാറുണ്ടെന്ന്' ശാലു തമാശരൂപേണ പറയുന്നു.

അവള്‍ക്കൊരു കല്യാണം കഴിക്കാനും അപ്പോള്‍ എനിക്ക് മനപ്രയാസം ഉണ്ടാവാതെ ഇരിക്കാനും വേണ്ടിയായിരിക്കും എന്നോട് കല്യാണം കഴിക്കുന്നുണ്ടോന്ന് മകള്‍ ചോദിക്കുന്നതെന്നാണ് ശാലുവിന്റെ അമ്മയുടെ കൗണ്ടര്‍. ഇപ്പോഴാണെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണ് കിടന്ന് ഉറങ്ങാറുള്ളത് പോലും. ഇടയ്ക്ക് ഒറ്റയ്ക്ക് ഉറങ്ങണമെന്നും ഇനിയങ്ങനൊരു മാറ്റം വരുത്തണമെന്ന് ഒക്കെ പറയാറുണ്ടെന്നും താരമാതാവ് കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X