ഇനിയൊരു വിവാഹം വേണം; എല്ലാം ഒരു പരീക്ഷണമാണല്ലോ; ആദ്യം എല്ലാം മനസിലാക്കി കല്യാണം കഴിച്ച ആളാണ്; ശാലു മേനോൻ
സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നൃത്ത രംഗത്താണ് ശാലു മേനോൻ ശ്രദ്ധ കൊടുത്തത്. കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകവെയാണ് ചില വിവാദങ്ങൾ ശാലു മേനോനെ തേടി വരുന്നത്. സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശാലു മേനോൻ 49 ദിവസം ജയിലിലായി. ജയിലിൽ സഹതടവുകാർക്കൊപ്പം കഴിഞ്ഞതിനെക്കുറിച്ച് ശാലു മേനോൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തിലും താൻ പിടിച്ച് നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഞാൻ ഇപ്പോൾ ഹാപ്പിയാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു. ഒരു കലാകാരനെയും കലാകാരിയെയും തകർക്കാൻ പറ്റില്ലെന്ന് വിശ്വാസമുള്ള ആളാണ്. ഡാൻസ് ക്ലാസുകളെടക്കുന്നു, പ്രോഗ്രാം ചെയ്യുന്നു. സത്യമെന്താണെന്ന് നമുക്ക് അറിയാമല്ലോ. ഒരു തൊഴിൽ ദൈവം തന്നിട്ടുണ്ട്. എത്ര കാലം അതിനെ നന്നായിട്ട് കൊണ്ട് പോകാമോ അത് കൊണ്ട് പോകുക. എന്റെ പ്രശ്നങ്ങളുടെ സമയത്ത് അമ്മയും അമ്മൂമ്മയും ബോൾഡായി നിന്നു.

അവർക്ക് ഉള്ളിൽ താങ്ങാൻ പറ്റുന്നില്ലെങ്കിലും എന്റെയടുത്ത് ആ രീതിയലല്ല നിന്നത്. ധൈര്യമായിരിക്ക്, ഒന്നും പേടിക്കേണ്ട, തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്നാണ് പറഞ്ഞത്. ക്ലാസുകൾ എന്റെ ഭയങ്കര വീക്ക്നെസാണ്. പക്ഷെ ഇനിയൊന്നുമില്ലെന്നായിരുന്നു എന്റെ ധാരണ. അമ്മയും അമ്മൂമ്മയും തന്നെ ധൈര്യത്തിന്റെ പ്രതീക്ഷ ഉള്ളിൽ ഉണ്ടായിരുന്നെന്നും ശാലു മേനോൻ വ്യക്തമാക്കി. പുനർ വിവാഹത്തിന് താൽപര്യമുണ്ടോ എന്ന ചോദ്യത്തിനും ശാലു മേനോൻ മറുപടി നൽകി.
ഞാൻ ഡിവോഴ്സ്‍ഡ് ആയി. ഇനിയൊരു കല്യാണം വേണം. കാരണം ഇത്രയും കാര്യങ്ങൾ ഒരാളെക്കൊണ്ട് നടക്കില്ലല്ലോ. അമ്മയ്ക്കും പ്രായമായി വരികയാണ്. അമ്മയും പറയാറുണ്ട്. എല്ലാം ഒരു പരീക്ഷണമാണല്ലോ. എല്ലാം മനസിലാക്കി കല്യാണം കഴിച്ച ആളാണ് ആദ്യം. പക്ഷെ അത് ഫ്ലോപ്പായി. ഇതിനൊക്കെ ഒരു സമയമുണ്ട്. ആ സമയത്തേ നടക്കൂ. ഞങ്ങളുടേത് പ്രേമ വിവാഹമായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു.

അത് പിന്നെ ആലോചിച്ച് വന്നതാണ്. പ്രണയത്തിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും ശാലു മേനോൻ വ്യക്തമാക്കി. എന്നെ നന്നായി മനസിലാക്കുന്ന ആളായിരിക്കും. സപ്പോർട്ട് ചെയ്യണം. പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളായിരിക്കണം. അത്യാവശ്യം സൗന്ദര്യം. ഭയങ്കര സുന്ദരനായിരിക്കണം എന്നില്ല. ഡിവോഴ്സായെങ്കിൽ കല്യാണം കഴിക്കാൻ റെഡിയാണെന്ന് പറഞ്ഞ് പ്രൊപ്പോസലുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെന്നും ശാലു മേനോൻ വ്യക്തമാക്കി.
നടൻ സജി ജി നായരാണ് ശാലു മേനോന്റെ മുൻ ഭർത്താവ്. വിവാഹ മോചനത്തെക്കുറിച്ച് നേരത്തെ സജി നായർ സംസാരിച്ചിട്ടുണ്ട്. ശമ്പളം മേടിച്ച് ജീവിക്കുന്ന അടിമയെ പോലെയാണ് തനിക്ക് വിവാഹ ജീവിതത്തിൽ തോന്നിയതെന്ന് സജി ആരോപിച്ചു. വിവാഹ മോചന സമയത്ത് തന്നെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും സജി ജി നായർ പറഞ്ഞു. 2016 ലായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications











