'റോബിനും ആരതിയും ചക്കിക്കൊത്ത ചങ്കരൻ, റോബിനുമായുള്ള വിവാഹ നിശ്ചയം നടന്നത് ആരതിയുടെ വിധി'; ശാലു പേയാട്!

ബിഗ് ബോസ് സീസണ്‍ 4ലെ താരമായി ജനശ്രദ്ധ നേടിയ ആളാണ് ഡോ.റോബിന്‍. ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയവും സിനിമ പ്രഖ്യാപനങ്ങളും എല്ലാം താര പരിവേഷത്തിലാണ് റോബിനെ എത്തിച്ചത്.

അടുത്തിടെയാണ് റോബിന്‍റെ വാദങ്ങള്‍ക്കെതിരെ മുന്‍ സുഹൃത്തായ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് രംഗത്ത് എത്തിയത്. റോബിന്‍റെ പല വാദങ്ങളും പൊളിച്ച വെളിപ്പെടുത്തലുകളാണ് ശാലു നടത്തിയത്.

ഇതോടെ ശാലു പേയാടിനെതിരെ നിയമ നടപടികളുമായി ആരതിയും രം​​ഗത്ത് എത്തി. ശാലുവിനെതിരെ നിരവധി തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും അവയെല്ലാം പോലീസിന് കൈമാറിയെന്നുമാണ് ആരതി പറഞ്ഞത്.

ഇപ്പോഴിത റോബിൻ തനിക്കെതിരെ ക്വട്ടേഷൻ കൊടുക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാലു പേയാട്.

Shalu Peyad, Shalu Peyad Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan bigg boss, ശാലു പേയാട്, ശാലു പേയാട് റോബിൻ രാധാകൃഷ്ണൻ, ശാലു പേയാട് ആരതി പൊടി, ശാലു പേയാട് വാർത്തകൾ

ആരതിയും റോബിനും ചക്കിക്കൊത്ത ചങ്കരനാണെന്നും ഒരു സൈക്കോ എല്ലാം അവസാനിപ്പിക്കും അപ്പോൾ മറ്റെയാൾ അപ്പുറത്ത് നിന്ന് തുടങ്ങുമെന്നാണ് ശാലു പേയാട് വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട് ശാലു പേയാട്. 'കണ്ടന്റിന് വേണ്ടി അവർ ഉപയോ​ഗിക്കുകയാണെന്ന് തോന്നുന്നു. കാരണം നേരത്തെ എല്ലാം തള്ളായിരുന്നില്ലേ.'

'അതെല്ലാം പൊളിഞ്ഞല്ലോ. വൈഫിന്റെ വാളിൽ പോയി ചീത്ത പറയുക. എന്റെ ഇൻബോക്സിൽ വന്ന് ചീത്ത വിളിയൊക്കെ ഇപ്പോൾ നടക്കുന്നുണ്ട്. വേണ്ടായെന്ന് കരുതി പലവട്ടം ഞാൻ വിട്ടതാണ്.'

'എനിക്ക് സിനിമയുടെ തിരക്കുണ്ട്. ഞാൻ‌ വിട്ട കേസാണ്. അപ്പോഴാണ് ആരതി പൊടിയുടെ മെസേജ് വന്നത്. ഭീഷണിയുടെ സ്വരത്തിലായിരുന്നു മെസേജ്. ശാലു പേയാട് കഴിഞ്ഞ ദിവസങ്ങളിൽ ന‍ടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങി.'

വെട്ടുകിളി കൂട്ടം പോലെയാണ് റോബിന്റെ ഫാൻസെന്നും ശാലു പേയാട് പറഞ്ഞു. 'ഞാൻ‌ ഇല്ലാത്ത കാര്യമൊന്നും പറഞ്ഞിട്ടില്ല.'

'വെട്ടുകിളി കൂട്ടം പോലെയാണ് റോബിന്റെ ഫാൻസ്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത കുറേ വേട്ടവളിയന്മാർ ദുബായിൽ കിടന്ന് എന്നെ ഫോൺ വിളിച്ചും മറ്റും ചീത്ത പറയുകയാണ്.'

'കാശ് കൊടുത്ത് അവൻ ചെയ്യിപ്പിക്കുന്നതാണ്. ഞാൻ തള്ളി മറിച്ചല്ല അധ്വാനിച്ചാണ് ജീവിക്കുന്നത്. ഞാൻ ഇതെല്ലാം പുറത്ത് പറയാൻ കാരണം അവനെ പറ്റിച്ചാണ് ഞാൻ ജീവിക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നരുത്.'

'ആരതി പൊടിയെ കെണ്ട് കേസ് കൊടുപിടിച്ച് അവളുടെ തലയിൽ എല്ലാം ആക്കിയിട്ട് റോബിൻ പോയി... അവന്റെ പാട്ടിന്. അവൻ ശ്രീലങ്കയിൽ പൊളിച്ചിട്ട് വരുമ്പോൾ ആരതി എയറിലായിരിക്കും.'

'റോബിനെതിരെ എന്റെ കൈയ്യിലുള്ള തെളിവുകളുടെ മുപ്പതിലൊന്ന് പോലും ഞാൻ പുറത്ത് വിട്ടിട്ടില്ല.' ശാലു പേയാട് വിശദമാക്കി.

Shalu Peyad, Shalu Peyad Robin Radhakrishnan, Robin Radhakrishnan news, Robin Radhakrishnan bigg boss, ശാലു പേയാട്, ശാലു പേയാട് റോബിൻ രാധാകൃഷ്ണൻ, ശാലു പേയാട് ആരതി പൊടി, ശാലു പേയാട് വാർത്തകൾ


ഇതേ സ്ഥിതി തുടർന്നാൽ താൻ തന്റെ കൈയ്യിലുള്ള തെളിവുകൾ പുറ‌ത്തുവിടുമെന്നും ശാലു പേയാട് പറഞ്ഞു. 'ഇങ്ങനെ പോവുകയാണെങ്കിൽ റോബിന്റെ കുറെ ഹോട്ടായിട്ടുള്ള സാധങ്ങൾ കേൾക്കാൻ പറ്റും.'

'ഇനി എന്റെ കൈയ്യിലുള്ളതെല്ലാം ഹെവി സാധനങ്ങളാണ്. ആർക്ക് വേണം റോബിന്റെ കോംപ്രമൈസ്. അവൻ ആരാണ്. അവന്റെ അച്ഛൻ രാധാകൃഷ്ണനെ വിളിച്ചുകൊണ്ടുപോയി അവൻ ചായകുടിക്കട്ടെ.'

'അവൻ എനിക്ക് ഇത്രയും ഉപദ്രവം ചെയ്തിട്ട് ഞാൻ ഇനി ഒരിക്കലും അവന്റെ കൂടെ ചായകുടിക്കാൻ പോകില്ല. അവന്റെ കാല് പിടിക്കേണ്ട ആവശ്യം എനിക്കില്ല. പാനിക്ക് അറ്റാക്ക് വലിയ എന്തോ അസുഖമാണെന്ന് ഞാൻ കരുതി.'

'എന്റെ മാപ്പ് കാണാതെ ചത്ത് പോയാലോയെന്ന് കരുതിയാണ് ഞാൻ അന്ന് മാപ്പ് പറഞ്ഞ് വീഡിയോ ചെയ്ത് കൊടുത്തത്. അതെനിക്ക് ഇപ്പോൾ വലിയ ഉപദ്രവമാണ്' റോബിൻ വിഷയത്തിൽ താൻ മാപ്പ് പറഞ്ഞ് പങ്കുവെച്ച വീഡയോയെ കുറിച്ച് സംസാരിച്ച് ശാലു പേയാട് പറഞ്ഞു.

'റോബിനുമായുള്ള വിവാഹ നിശ്ചയം നടന്നത് ആരതിയുടെ വിധി. അവർ രണ്ടുപേരും ചക്കിക്കൊത്ത ചങ്കരൻ. ​ഗുണ്ടകളുടെ അടുത്ത് റോബിൻ കൊട്ടേഷൻ കൊടുക്കാൻ തിരക്കിയിരുന്നു.'

'അവരെ എനിക്ക് പരിചയമുള്ളതുകൊണ്ട് അവർ കാര്യം എന്നെ വിളിച്ച് പറഞ്ഞു. നടക്കാത്ത സിനിമ പൊളിക്കാൻ വേറെ ആരുടേയും ആവശ്യമില്ല. അവന്റെ സിനിമകളെല്ലാം പോസ്റ്ററിൽ ഒതുങ്ങുന്നതല്ലേ.'

'റോബിന്റെ കല്യാണം മുടക്കാൻ ആരും ശ്രമിക്കില്ല. കാരണം വേറെ ഏതെങ്കിലും കുട്ടി അനുഭവിക്കേണ്ടി വരില്ലേ. അതിലും ഭേദം ആരതി തന്നെ അവനെ കെട്ടുന്നതാണ്. അവർ നല്ല മാച്ചാണ്.'

'കഴിഞ്ഞ ദിവസം ഭീഷണി മെസേജ് കൂടി ആരതിയിൽ നിന്നും വന്നപ്പോൾ എനിക്ക് അത് മനസിലായി. ഞാൻ അവന് എതിരെയാണ് ആരോപിച്ചത്. അവൻ ഉടനെ വുമൺ കാർഡ് ഇറക്കി. അവനോട് കോംപ്രമൈസ് ചെയ്യാൻ അവൻ ആരാണ്.'

'ഒന്നുകിൽ അധ്വാനിച്ച് ജീവിക്കുകയെങ്കിലും വേണം. ലങ്ക ദഹിപ്പിക്കാനായി ശ്രീലങ്കയ്ക്ക് പോയതായിരിക്കും' ശാലു പേയാട് റോബിനെ കുറിച്ച് സംസാരിച്ച് പറഞ്ഞു. തന്നെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ കൊടുംപിരി കൊള്ളുമ്പോൾ ശ്രീലങ്ക സന്ദർശിക്കാൻ പോയിരിക്കുകയാണ് റോബിൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X