»   » വിശ്വസിയ്ക്കൂമോ 'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു

വിശ്വസിയ്ക്കൂമോ 'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ബാലതാരം ശ്യാമിലി വീണ്ടും മലയളത്തിലേയ്ക്ക് തിരിച്ചെത്തുന്ന കാര്യം ഇതിനോടകം തന്നെ വാര്‍ത്തായായിരുന്നു. 'പൂക്കാലം വരവായി' എന്ന കമല്‍ ചിത്രത്തിലൂടെയാണ് ശാലിനിയുടെ അനിയത്തിയായ ശ്യാമിലി മലയാളത്തിലേയ്ക്ക് എത്തുന്നത്.

ചിത്രത്തിലെ ഗീതുമോള്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പക്ഷേ ശ്യാമിലിയിലെ കുഞ്ഞ് പ്രതിഭയെ പ്രേക്ഷകര്‍ ശരിയ്ക്കും അടുത്തറിഞ്ഞത് 'മാളൂട്'ടി എന്ന ഭരതന്‍ ചിത്രത്തിലൂടെയാണ്. മാളൂട്ടി എന്ന ടൈറ്റില്‍ റോളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ശ്യാമിലി. മാളൂട്ടി കുഴല്‍ക്കിണറില്‍ വീഴുന്ന രംഗങ്ങള്‍ ഇന്നും ആ സിനിമ കാണുമ്പോള്‍ പലരിലും വേദനയുണ്ടാകുന്നു.

1992 ല്‍ ഹിറ്റായ മാളൂട്ടിയുടെ ചുവട് പിടിച്ചാണ് കേരളത്തിലെ ഒട്ടേറെ കുട്ടികള്‍ക്ക് പിന്നീട് മാളുവെന്ന വിളിപ്പേര് വീണത്. ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി ശരിയ്ക്കുള്ള കഥാപാത്രവും അതൊരു യഥാര്‍ത്ഥ സംഭവവുമാണെന്ന് നിങ്ങള്‍ക്കറിയാമോ?

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

1992 ലാണ് ഭരതന്‍ മാളൂട്ടി സംവിധാനം ചെയ്യുന്നത്

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

മാളൂട്ടി എന്ന റോളിലൂടെ ഇന്നും മലയാളി മനസില്‍ മാളൂട്ടിയായി തന്നെ നിലനില്‍ക്കുകയാണ് ശ്യാമിലി

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

കുട്ടിക്കാലത്ത് ശാലിനിയും ശ്യാമിലിയും തകര്‍ത്ത് അഭിനയിച്ചിരുന്നു. ആരായിരുന്നു മികച്ച താരമെന്ന് പോലും പറയാന്‍ കഴിയാത്ത വിധത്തിലായിരുന്നു അഭിനയം

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

ജെസീക്ക മക്ലൂര്‍ എന്ന ടെക്‌സസ് സ്വദേശിനയാണ് ശരിയ്ക്കുള്ള മാളൂട്ടി. 18 മാസം പ്രായമുള്ള ജെസീക്ക തന്റെ ആന്റിയുടെ വീട്ടിലെ കുഴല്‍ കിണറില്‍ വീണു. ജെസീക്കയെ രക്ഷപ്പെടുത്തുന്നതിന്റെ ഓരോ നിമിഷങ്ങളും ലോകം അത്രമേല്‍ ആകാംഷയോടെ കാത്തിരുന്നു. അങ്ങനെ കുഞ്ഞ് ജെസീക്ക പോപ്പുലറായി. ജെസീക്കയാണ് ഭരതന്റെ മാളൂട്ടിയ്ക്ക് പ്രചോദനമായത്.

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ ബാലതാരമായിരുന്നപ്പോള്‍ അവതരിപ്പിച്ച ശ്യാമിലി വീണ്ടും മലയാളിത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലിയുടെ രണ്ടാ വരവ്

'മാളൂട്ടി' യഥാര്‍ത്ഥ കഥാപാത്രവും സിനിമ യഥാര്‍ത്ഥ സംഭവവുമായിരുന്നു?

ഹരികൃഷ്ണന്‍സിലെ അമ്മാളു എന്ന കഥാപാത്രമാണ് ശ്യാമിലിയുടേതായി മലയാളത്തില്‍ ലഭിച്ച അവസാന കഥാപാത്രം

English summary
Shamlee's character in Malooty was inspired by Jessica Mcclure
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam