പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ യോഗത്തിനെത്തിയ ഷമ്മി തിലകന്‍! താരത്തിന് പറയാനുള്ളതിങ്ങനെ..
ജൂണ്‍ മുപ്പതിന് നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ ദൃശ്യങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി മുതല്‍ മുന്‍നിര താരങ്ങളും യുവതാരങ്ങളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ശ്രദ്ധേയമായ ഒരാള്‍ നടന്‍ ഷമ്മി തിലകനായിരുന്നു. വര്‍ഷങ്ങളായി അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന താരമാണ് ഷമ്മി തിലകന്‍. വീണ്ടും അമ്മയുടെ യോഗത്തിന് എത്തിയതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

'പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം. അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം.. കൃഷ്ണാ നീ എവിടെ. എവിടെ.. സംഭവാമിബയുഗേബയുഗേ..! എന്നുമാണ് ഷമ്മി തിലകന്‍ പറഞ്ഞിരിക്കുന്നത്. യോഗത്തിന് ശേഷം താരങ്ങളെല്ലാം ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിനിടെ അവിടെ നിന്നുമുള്ള സെല്‍ഫി ചിത്രവും ഷമ്മി എടുത്തിരുന്നു.
Recommended Video
ഷമ്മിയുടെ പിതാവും പ്രമുഖ നടനുമായിരുന്ന തിലകനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ അച്ചടക്ക നടപടി എടുത്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷം ഷമ്മി തിലകന്‍ അമ്മയെ സമീപിച്ചിരുന്നു. 2009 ലായിരുന്നു തിലകന്‍ അമ്മയില്‍ നിന്നും പുറത്ത് പോവുന്നത്. താരസംഘടനയുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കരാറൊപ്പിട്ട പല സിനിമകളില്‍ നിന്നും തിലകനെ ഒഴിവാക്കിയതായും ആരോപണങ്ങള്‍ വന്നിരുന്നു. അച്ഛന് പിന്തുണയുമായി ഷമ്മിയും യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications