ബിഗ് ബോസിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു! പൊയ്മുഖം അണിയാത്ത ഏക മത്സരാര്‍ഥിയെ കുറിച്ച് ഷമ്മി തിലകന്‍
ബിഗ് ബോസ് രണ്ടാം സീസണ്‍ മുക്കാല്‍ ഭാഗത്തോളം കഴിഞ്ഞിരിക്കുകയാണ്. തുടക്കം അത്ര തരംഗമായിരുന്നില്ലെങ്കിലും ഇപ്പോള്‍ വലിയ ജനപിന്തുണയാണ് ഷോ യ്ക്ക് ലഭിക്കുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ അമ്പത് ദിവസം കഴിഞ്ഞത് വലിയ ആഘോഷത്തോടെയായിരുന്നു. ഒരു വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ഥികള്‍ തമ്മില്‍ തല്ലുന്നതും എങ്ങനെയും ഗെയിം ജയിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പുറത്ത് പലര്‍ക്കും വലിയ ആരാധകരുണ്ട്. രജിത് കുമാറിനാണ് ഏറ്റവുമധികം ഫാന്‍സ് ഉള്ളത്. നേരത്തെ അദ്ദേഹത്തിന് പിന്തുണ നല്‍കി സിനിമാതാരങ്ങളും വന്നിരുന്നു. ഇപ്പോഴിതാ നടന്‍ ഷമ്മി തിലകനും ബിഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. തനിക്കും ബിഗ് ബോസിലേക്ക് ക്ഷണം വന്നെങ്കിലും പോവാന്‍ കഴിയാത്തതിന് കാരണമുണ്ടെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ താരം പറയുന്നു.

ബിഗ്‌ബോസ് ഗെയിം ഷോ ഇഷ്ടമാണ്. എല്ലാ എപ്പിസോഡുകളും മുടക്കമില്ലാതെ കാണുകയും സ്വയം വിലയിരുത്തുകയും ചെയ്യാറുണ്ട്. മത്സരാര്‍ത്ഥികളെല്ലാരും 'അവരവര്‍ക്ക് നല്ലത് എന്ന് തോന്നുന്ന' രീതിയില്‍ ഗെയിം കളിക്കുന്നു. മിക്കവരും എന്റെ സഹപ്രവര്‍ത്തകരും, അവരവരുടെ മേഖലകളില്‍ അസൂയാവഹമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളവരുമാണ്. ഒരു 'കളിയെ 'വലിയ കാര്യം' എന്നു കണ്ട് വിലയിരുത്തുന്നതും, മാര്‍ക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍നിര്‍ത്തി ആകരുതെന്ന് ഷമ്മി തിലകന്‍ പറയുന്നു.

മറിച്ച്, കളിയിലെ അവരുടെ പ്രകടന മികവും, ആത്മാര്‍ത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടത്. ഈ 'കളിയില്‍' ഞാന്‍ ഇഷ്ടപ്പെടുന്നതും, മാര്‍ക്ക് നല്‍കുവാന്‍ ഇഷ്ടപ്പെടുന്നതും ഡോക്ടര്‍ രജിത് കുമാറിന് മാത്രമാണ്. പൊയ്മുഖം അണിയാതെ, ആത്മാര്‍ത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരന്‍ അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന് വിജയാശംസകള്‍. ഈ കളി നല്ലതാണോ ചീത്തയാണോ എന്ന് കളി കാണുന്ന പ്രേക്ഷകരായ നമ്മള്‍ വിലയിരുത്തി മാര്‍ക്ക് നല്‍കി.

നമ്മള്‍ തന്നെ വിജയിയെ കണ്ടെത്തുന്നു എന്ന വിശ്വാസ്യതയായിരുന്നു ഈ ഷോയിലേയ്ക്ക് എന്നെ ആകര്‍ഷിച്ച ഘടകം. എന്നാല്‍, കഴിഞ്ഞ ഏതാനും എപ്പിസോഡുകള്‍ ആയി അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. (മാര്‍ച്ച് 3) എപ്പിസോഡോടു കൂടി ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിനാലാണ് വസ്തുതാപരമായ ഈ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്യുന്നത്. (റിപ്പോര്‍ട്ടര്‍ക്ക് നന്ദി)
Recommended Video

പ്രിയപ്പെട്ട ബിഗ് ബോസ്... വിശ്വാസം എന്നത് ഒരു നേരിയ നൂലിഴയിലാണ് തൂങ്ങിക്കിടക്കുന്നത്. അസഹനീയമായ ഒരു ദീര്‍ഘനിശ്വാസം മതി ആ നൂലിഴ പൊട്ടി തകരാന്‍ എന്ന വസ്തുത അങ്ങ് മനസ്സിലാക്കുന്നത് നല്ലതാണ്. വിശ്വാസമല്ലേ എല്ലാം? മത്സരാര്‍ത്ഥിയായി എനിക്കും ക്ഷണം ഉണ്ടായിരുന്നു. മറ്റൊരു കരാറില്‍ ഏര്‍പ്പെട്ടു പോയതിനാല്‍ ആ ക്ഷണം നിരസിക്കേണ്ടി വന്നതില്‍ അന്ന് വിഷമിച്ചിരുന്നു. എന്നാല്‍ ഇന്ന് വിഷമം തീരെയില്ലട്ടോ. ഇനിയും ഇങ്ങനെ വെറുപ്പിക്കല്‍സ് തന്നെ തുടരാന്‍ ആണ് ഭാവമെങ്കില്‍ ഇനിയുള്ള കാലങ്ങളിലും അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ലെന്നും ഷമ്മി തിലകന്‍ കുറിച്ചു.


Click it and Unblock the Notifications