For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചെറുതായാലും വാക്കിന് വില കൊടുക്കും, സഹജീവിയോട് കരുണയുള്ളവനാണ്'; സുരേഷ് ​ഗോപിയെ കുറിച്ച് ഷമ്മി തിലകൻ!

  |

  ജൂലൈ 29നാണ് മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന പാപ്പൻ റിലീസ് ചെയ്തത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ മെ​ഗാഹിറ്റിലേക്ക് കാലൊടുത്ത് വെച്ചിരുന്നു.

  കൊവിഡിന് ശേഷം പതിയെ കരകയറുന്ന മലയാള സിനിമാ വ്യവസായത്തിന് വലിയതോതിലുള്ള ആശ്വാസമാണ് പാപ്പൻ നൽകുന്നത്. റിലീസ് ചെയ് 10 ദിവസത്തിനുള്ളിൽ തന്നെ പാപ്പൻ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്.

  shammi thilakan, shammi thilakan paappan, shammi thilakan suresh gopi, paappan movie, ഷമ്മി തിലകൻ, ഷമ്മി തിലകൻ പാപ്പൻ, ഷമ്മി തിലകൻ സുരേഷ് ഗോപി, പാപ്പൻ സിനിമ

  ആ​ഗോള ബോക്സ് ഓഫീസിൽ നിന്നായി 31. 43 കോടി രൂപയാണ് ഈ സുരേഷ് ​ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

  സലാം കാശ്‍മീരിന് ശേഷം ജോഷി-സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്.

  സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ് പാപ്പന്‍.

  Also Read: ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

  ഗോകുൽ സുരേഷും സുരേഷ് ​ഗോപിയും ആദ്യമായി ഒന്നിച്ച് സ്ക്രീനിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി.

  സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ‌ സുരേഷ് ​ഗോപിയുമായി നടന്ന ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകനിപ്പോൾ. 'പാപ്പൻ സെറ്റിൽ വെച്ച് ഒരിക്കൽ സുരേഷേജി ഒരു സ്വീറ്റ് കൊണ്ടുവന്ന് തന്നു. എന്നോട് ചോദിച്ചപ്പോൾ നാണക്കേടുകൊണ്ട് ഒന്ന് മാത്രമെ എടുത്തുള്ളൂ. മധുരം അത്ര താൽപര്യവുമില്ല. കഴിച്ചപ്പോൾ നല്ല സ്വാദുണ്ടായിരുന്നു.'

  shammi thilakan, shammi thilakan paappan, shammi thilakan suresh gopi, paappan movie, ഷമ്മി തിലകൻ, ഷമ്മി തിലകൻ പാപ്പൻ, ഷമ്മി തിലകൻ സുരേഷ് ഗോപി, പാപ്പൻ സിനിമ

  'അങ്ങനെ വീണ്ടും പോയി സുരേഷജിയോട് ചോദിച്ചപ്പോൾ അദ്ദേഹംതീർന്നുപോയിയെന്ന് പറഞ്ഞു. ഞാൻ ആവശ്യപ്പെട്ടപ്പോൾ താരൻ പറ്റാതെ പോയത് അദ്ദേ​ഹത്തെ വിഷമിപ്പിച്ചു. ആ സംഭവം നടന്ന് ഒരു മാസത്തിന് ശേഷം സുരേഷ്ജി അത് ഡൽഹിയിൽ നിന്നും വാങ്ങി സുഹൃത്തുക്കൾ വഴി എന്റെ വീട്ടിൽ കൊണ്ടുവന്നു തന്നു. ശരിക്കും ഞാൻ അത്ഭുതപ്പെട്ടു.'

  Also Read: 55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

  'അദ്ദേഹത്തെപോലൊരാൾക്ക് ഇത്തരത്തിൽ ഓർത്ത് അത് എനിക്ക് എത്തിച്ച് തരേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹം അത് ചെയ്തു. വാക്കിന് വില കൊടുക്കുന്ന മനുഷ്യമാണ്. അദ്ദേഹത്തിന്റെ സഹജീവികളോടുള്ള കരുണയാണ് വ്യക്തമാകുന്നത്' ഷമ്മി തിലകൻ പറഞ്ഞു.

  Read more about: suresh gopi
  English summary
  shammi thilakan open up about actor suresh gopi character and his kindness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X