twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എടാ റാസ്‌കല്‍' തിലകന്‍ തന്നെ വിളിക്കാറുള്ള പേര് വെളിപ്പെടുത്തി കൊച്ചുമകന്‍ അഭിമന്യു, അഭിനയമാണ് വലിയ മോഹം

    |

    മലയാള സിനിമയുടെ അഭിനയ കുലപതി എന്നൊക്കെ വിശേഷിപ്പിക്കാറുള്ള തിലകന്‍ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇന്നും നൂറു കണക്കിന് സിനിമയിലൂടെ അദ്ദേഹം ജീവിക്കുകയാണ്. തിലകന്റെ പാത പിന്തുടര്‍ന്ന്് മക്കളെല്ലാവരും തന്നെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഷമ്മി തിലകനും ഷോബി തിലകനുമടക്കം മലയാളത്തിന് പ്രിയപ്പെട്ട നടന്മാരായി മാറി.

    ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

    ഇതേ പാതപിന്തുടര്‍ന്ന് മൂന്നാമത്തെ തലമുറയും സിനിമയോടുള്ള താല്‍പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യുവാണ് സിനിമയോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അഭിമന്യുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് താരപുത്രനെ പറ്റിയുള്ള വിവരങ്ങള്‍ വൈറലായത്.

     അഭിനയ മോഹവുമായി ഷമ്മി തിലകന്റെ മകന്‍

    സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. അച്ഛനും സമ്മതം. അമ്മയ്ക്കാണ് പേടി. സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം. സിനിമ ഭാഗ്യത്തിന്റെ ലോകമാണല്ലോ. ശ്രമിച്ച് പരാജയപ്പെട്ടാല്‍ ജീവിതം മുന്നോട്ട് പോകാന്‍ മറ്റൊരു തൊഴില്‍ വേണമെന്നാണ് അമ്മ പറയുക. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണേ അഭിനയിക്ക്, എന്ന ലൈനിലാണ് അച്ഛന്‍.

    അഭിനയ മോഹവുമായി ഷമ്മി തിലകന്റെ മകന്‍

    മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് കുറച്ച് കാലം ഫോര്‍ഡില്‍ ജോലി ചെയ്തു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബിസിനസ് ആരംഭിച്ചു. കാറുകളുടെ പെയിന്റിങ്ങും മോഡിഫിക്കേനുമൊക്കൈയാണ് ചെയ്യുന്നത്. വണ്ടികളോട് എനിക്ക് വലിയ താല്‍പര്യമുണ്ടെന്നാണ് അഭിമന്യു പറയുന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നോക്കിയാല്‍ അക്കാര്യം എല്ലാവര്‍ക്കും മനസിലാവും. അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ പ്രജ യിലെ ബലരാമനാണ് ഏറെ പ്രിയപ്പെട്ടത്. നേരം സിനിമയിലെ ഊക്കന്‍ ടിന്റുവും കസ്തൂരിമാനിലെ കഥാപാത്രവുമാണ് പിന്നെ ഇഷ്ടമുള്ളത്.

    അഭിനയ മോഹവുമായി ഷമ്മി തിലകന്റെ മകന്‍

    കുട്ടിക്കാലത്ത് അച്ഛനൊപ്പം സ്ഥിരമായി ലൊക്കേഷനുകളില്‍ പോയിരുന്നു. പഠനത്തിന്റെ തിരക്കിലായപ്പോള്‍ അത് കുറഞ്ഞു. ഇപ്പോള്‍ വീണ്ടും പോവാറുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിരുന്നു. പഠനം കഴിഞ്ഞ് മതി എന്ന നിലപാടിലായിരുന്നു അച്ഛനും അമ്മയും. ഇപ്പോള്‍ സിനിമ മനസിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കോഴ്‌സും ചെയ്യുന്നുണ്ട്. അവസരം ചോദിക്കുന്നില്ലെങ്കിലും നല്ല റോളുകള്‍ വന്നാല്‍ ശ്രമിക്കാം എന്നാണ് തീരുമാനം. നായക വേഷങ്ങളോട് തന്നെയാണ് കൂടുതലും ഇഷ്ം.

    Recommended Video

    Shammi Thilakan says he didn't think of Mohanlal and Mammootty as superstars
    അഭിനയ മോഹവുമായി ഷമ്മി തിലകന്റെ മകന്‍

    അച്ഛച്ചന്‍ തിലകന്റെ ഓര്‍മ്മകള്‍ ഒരുപാടുണ്ട്. ആദ്യത്തെ കൊച്ചുമോനാണ് ഞാന്‍. ഏറ്റവും ഇഷ്ടവും എന്നോടായിരുന്നു. കേശു എന്നാണ ്എന്നെ വീട്ടില്‍ വിളിക്കുന്നത്. അച്ഛച്ഛന്റെ അച്ഛന്റെ പേര് കേശവന്‍ എന്നാണ്. കുട്ടിക്കാലത്തൊക്കെ അച്ഛച്ചന്റെ ഫ്‌ളാറ്റിലിരുന്ന് ഞാന്‍ എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ 'എടാ റാസ്‌കല്‍' എന്ന് വിളിക്കുമായിരുന്നു. സിനിമയിലൊക്കെ കേള്‍ക്കുന്നത് പോലെയുള്ള ശൈലിയിലായിരുന്നു ആ വിളി. അച്ഛച്ചന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് കിലുക്കത്തിലെയാണ്. പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ല രാജ്യത്ത്, ഗോഡ് ഫാദര്‍ എന്നിങ്ങനെയുള്ള സിനിമകളിലെയാണെന്നും അഭിമന്യു പറയുന്നു.

    English summary
    Shammi Thilakan's Son Abhimanyu S Thilakan About His Favorite Role Of Thilakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X