twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '' ഇന്നത്തെ അമ്മേടെ നായരോടൊപ്പം'', ഇടവേള ബാബുവിനോടൊപ്പമുള്ള ആ പഴയ ഓർമ പങ്കുവെച്ച് ഷമ്മി തിലകൻ

    |

    വില്ലൻ കോമഡി എന്നിങ്ങനെ ഏത് കഥാപാത്രവും അതിന്റേതായ തന്മയത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന താരമാണ് ഷമ്മി തിലകൻ. ശബ്ദം കൊണ്ട് അഭി‌നയിക്കുന്ന ഒരു കലാകാരൻ കൂടിയാണ് അദ്ദേഹം. വില്ലൻ വേഷത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന താരം അത് മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു.

    താരത്തിനോട് അപമാന കഥ പങ്കുവെച്ച് എട്ട് വയസുകാരൻ , മറുപടിക്കൊപ്പം ഒരു സമ്മാനവുംതാരത്തിനോട് അപമാന കഥ പങ്കുവെച്ച് എട്ട് വയസുകാരൻ , മറുപടിക്കൊപ്പം ഒരു സമ്മാനവും

    ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഒരു പഴയ സിനിമക്കാല ഓർമ പങ്കുവെയ്ക്കുകയാണ് താരം. ടികെ രാജീവ് കുമാർ സംവിധാനം ചെയ് ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിലെ ഒരു പഴയകാല ചിത്രമായിരുന്നു പങ്കുവെച്ചത്. ഷമ്മി തിലകനും ഇടവേള ബാബുവും ഒരു മുറിയിൽ ഒന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. 'ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്.!‌ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആ നിമിഷത്തെ കുറിച്ച് താരം പറഞ്ഞത്. ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാൾപട്ടാളം സിനിമയിൽ അഭിനയിക്കുമ്പോൾ ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു...!- താരം കുറിച്ചു.

    shammi thilakan

    മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...മണിഹേയ്സ്റ്റ് താരത്തിന് കൊവിഡ്, ആരാധകരോട് പറയാനുള്ളത് ഇത്ര മാത്രം...

    തിലകനും അമ്മ സംഘടനയുമായുള്ള പ്രശ്നത്തെ തുടർന്ന് ഷമ്മിയും- ഇടവേള ബാബുവും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു, പിന്നീട് സംഘടന അംഗങ്ങൾക്കെതിരെ താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഘടനയ്ക്ക് മുമ്പാകെ തിലകൻ സമർപ്പിച്ചവിശദീകരണം പൂഴ്ത്തിവെച്ചുവെന്നായിരുന്നു താരത്തിന്റെ വാദം. മാപ്പ് പറഞ്ഞ് തിലകന്റെ വിലക്ക് പിൻവലിക്കണമെന്നും ഷമ്മി അന്ന് പറഞ്ഞിരുന്നു. പ്രശ്നത്തിൽ മോഹൻലാൽ ഇടപെടുകയും ചെയ്തിരുന്നു.,

    1986 ൽ പുറത്തു വന്ന ഇരകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഷമ്മി തിലകൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലൻ വേഷത്തിലായിരുന്നു താരം കൂടുതലും തളങ്ങിയത്. അഭിനയം മാത്രമല്ല ഡബ്ബിങ്ങിലും ഷമ്മി തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. 1993 ൽ മികച്ചഡബ്ബിങ്ങ് ആർട്ടിസ്റ്റുളള കേരള സംസ്ഥാന സർക്കാരിന്റെപുരസ്കാരം ലഭിച്ചിരുന്നു. ഇന്നും ഡബ്ബിങ്ങ് മേഖലയിൽ താരം സജീവമാണ്.

    1982 ൽ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ബാബുവിന്റെ സിനിമ അരങ്ങേറ്റം. ഈ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു താരത്തിന് ഈ പേര് ലഭിച്ചത്. ഇന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറിയാണ് താരം,

    shammi

    Read more about: shammi thilakan
    English summary
    Shammi Thilakan Share Old Memory With Idavela Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X