ഷമ്മി തിലകനാണോ ഇത്! ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍

അനശ്വര നടന്‍ തിലകന്റെ മകന്‍ ആയതിനാല്‍ ഷമ്മി തിലകനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുപാട് സിനിമകളില്‍ വില്ലനായും സഹതാരം ആയിട്ടുമൊക്കെ ഷമ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും താരപുത്രനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളിലൂടെയുമാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്.

ഇപ്പോഴിതാ ഭരതനാട്യത്തിലെ തന്റെ അരങ്ങേറ്റത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ ഷമ്മി തിലകന്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അരങ്ങേറ്റം. അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്, എന്ന ക്യാപ്‌നില്‍ മൂന്നാല് ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. നൃത്തത്തിനിടെ എടുത്തതും അമ്മയ്ക്ക് ദക്ഷിണ കൊടുക്കുന്നതുമടക്കമുള്ള ചിത്രങ്ങളായിരുന്നു ഇതെല്ലാം.

shammi-thilakan

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുന്ന താരങ്ങള്‍ പലരും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ഷമ്മി തിലകിനിത് ഞെട്ടിച്ചുവെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ഷമ്മി ഒരു നര്‍ത്തകന്‍ കൂടിയാണെന്ന് അറിയുന്നത് ഇപ്പോഴാണ്. ഈ മുഖം ഇത്ര നാള്‍ കാണാത്തത് എന്ത് കൊണ്ടാണെന്ന് ചിലര്‍ ചോദിക്കുന്നു. ഇതൊരു പുതിയ അറിവാണ് സക്കീര്‍ ഭായ് എന്ന് ഷമ്മിയുടെ തന്നെ ഡയലോഗിലും ആരാധകര്‍ കമന്റിടുന്നുണ്ട്.

അതേ മലയാള സിനിമയില്‍ കഴിവുണ്ടായിട്ടും വളരെ കുറഞ്ഞ രീതിയില്‍ ഉപയോഗിക്കപ്പെട്ട താരം ഷമ്മി ചേട്ടനാണെന്നും ചേട്ടന്‍ തിരിച്ച് വരണമെന്നും ഒരാള്‍ കമന്റിട്ടിരുന്നു. ഇതിന് താഴെ തന്റെ പ്രതീക്ഷ കുറഞ്ഞ് തുടങ്ങിയെന്നാണ് ഷമ്മി മറുപടി കൊടുത്തിരിക്കുന്നത്. താങ്കളെ ഇപ്പോള്‍ സിനിമയില്‍ കാണാറില്ല. നഷ്ടം ഞങ്ങളെ പാലുള്ള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കാണ്. ആരാണ് എന്തിനു വേണ്ടിയാണ് നിങ്ങളെ മാറ്റിനിര്‍ത്തുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

shammi-thilakan

ഇതൊക്കെ കൊണ്ട് തന്നെ ആയിരിക്കും അല്ലേ എന്നാണ് ഇതിന് താരം മറുപടി കൊടുത്തത്. ഷമ്മി ചേട്ടന്‍ ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളാണെന്നത് പുതിയ അറിവാണല്ലോ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ 'ഡാന്‍സ് മാത്രമല്ല ചിത്രരചന ഉണ്ട്. ഞാന്‍ വരച്ച പി.ജെ.ആന്റണിയുടെ ചിത്രം കണ്ടിട്ടാണ് കെ.ജി.ജോര്‍ജ് സാര്‍ 'ഇരകള്‍' സിനിമയിലേക്ക് എന്നെ വിളിച്ചത്. പിന്നെ, അല്‍പം മൃദംഗം പഠിച്ചിട്ടുണ്ട്. (ചിത്രത്തില്‍ മൃദംഗം വായിക്കുന്നത് എന്റെ മാസ്റ്റര്‍ ആണ്). ഇപ്പോള്‍ ഗിറ്റാര്‍ പഠിച്ചു കൊണ്ടിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X