മമ്മൂട്ടിച്ചിത്രത്തില്‍ നിന്നും ധ്രുവന്‍ പുറത്ത്! പെന്‍ഷന്‍ കിട്ടാനുള്ള വഴിയാണെന്ന് ഷമ്മി തിലകന്‍!!
മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. നാല് ഷെഡ്യൂളുകളായി നിര്‍മ്മിക്കുന്ന സിനിമയുടെ മൂന്നാം ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ പോവുകയാണ്. അതിന് തൊട്ട് മുന്നെ മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയ ധ്രുവനെ സിനിമയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ തന്നെ ഉണ്ണി മുകുന്ദന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംവിധായകന്‍ നിഷേധിച്ചിരുന്നു.

ധ്രുവനെ സിനിമയില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു പരിഹാസ രൂപേണ ഇക്കാര്യം ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. സിനിമയിലെത്തി തുടക്കത്തില്‍ തന്നെ പെന്‍ഷന്‍ വാങ്ങാന്‍ ധ്രുവന്‍ യോഗ്യത നേടിയെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും താരം വ്യക്തമാക്കുന്നു.
ഷമ്മി തിലകന്റെ വാക്കുകള്‍..
അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; 'സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്' മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടിങ്ങനാണ് ഭായ്... എന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്.


Click it and Unblock the Notifications











