twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേം നസീര്‍ എന്റെ ഒരു ജീവിതഭാഗ്യമാണ്! അദ്ദേഹത്തിന് ശബ്ദം നല്‍കിയാണ് പിച്ചവെയ്ക്കാന്‍ തുടങ്ങിയത്

    |

    നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മുപ്പത്തിയൊന്നാം ചരമവാര്‍ഷികമാണ്. അറുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നസീറിനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വെക്കുന്നു. പ്രിയ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. താരങ്ങളെല്ലാവരും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഓര്‍മ്മ പുതുക്കി. നടന്‍ ഷമ്മി തിലകന്‍ നസീറിന് ശബ്ദം നല്‍കിയ കഥയാണ് ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരിക്കുന്നത്.

    'മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകന്‍ പ്രേംനസീര്‍ സാറിന്റെ മുപ്പത്തിയൊന്നാം ഓര്‍മ്മദിനം. വാരികകളിലും മറ്റും വന്നിരുന്ന നസീര്‍ സാറിന്റെ ചിത്രങ്ങള്‍ നോട്ടുപുസ്തകത്തില്‍ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാന്‍. കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തില്‍,വശ്യമനോഹരങ്ങളായ ആ ചുണ്ടുകളില്‍ തന്നെ നോക്കി നോക്കി നിന്ന്.

    prem-nazir

    അദ്ദേഹത്തിന്റെ രീതികളില്‍ അദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തില്‍...; അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്ത്..; മലയാള സിനിമയില്‍ പിച്ചവെയ്ക്കാന്‍ സാധിച്ച എനിക്ക്. സാറിന്റെ ഓര്‍മ്മകള്‍ ഈ ദിനത്തില്‍ അല്‍പം അസ്വസ്ഥമാക്കുന്നുവെങ്കിലും.. എന്റെ ആ ആരാധനാ മൂര്‍ത്തി എന്നിലൂടെ പുനര്‍ജനിച്ച ആ നിമിഷങ്ങുളുടെ ഓര്‍മ്മകള്‍.

    സുഖദുഃഖ സമ്മിശ്രങ്ങളായ ഓര്‍മ്മകള്‍. നിങ്ങള്‍ക്കായ് ഒപ്പം ചേര്‍ക്കുന്നു. ഭാഗ്യങ്ങളൊത്തിരിയെന്‍ ജീവിതവീഥിയില്‍ ഭാഗമായിട്ടുണ്ടത് മുജ്ജന്മ നേട്ടമെന്‍. അതെ, പ്രേം നസീര്‍ എന്റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ'.

    ഷമ്മി തിലകന്റെ പോസ്റ്റ്

    English summary
    Shammi Thilakan Talks About Prem Nazir's Memories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X