അവരുടെ ആദ്യരാത്രി ഞാന്‍ കുളമാക്കിയെന്ന് ഷംന കാസിം! അവര്‍ക്ക് എട്ടിന്‍റെ പണിയും കൊടുത്തു അന്ന്!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷനം കാസിം. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് താരം. മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മുടി മുറിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ താരം ചെയ്തിരുന്നു. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.
ഇതിന് ശേഷമായാണ് താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം സജീവമാണ്. സിനിമയ്ക്ക് പുറമെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. കുട്ടിക്കാലത്ത് കാണിച്ച രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞുള്ള താരത്തിന്‍റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ആദ്യരാത്രി കുളമാക്കി
ഒരാളുടെ ആദ്യരാത്രി ഞാന്‍ കാരണം കുളമാക്കിയിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായാണ് ഷംന കാസിം എത്തിയത്. നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യദിനം രാത്രിയില്‍ ഇത്താത്തയുടെ കട്ടിലില്‍ കയറി കിടക്കുകയായിരുന്നു. ഇക്കാക്കയുടെ കിളി പോവുകയായിരുന്നു ഇത് കണ്ട്. എല്ലാവരും വന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അവിടെത്തന്നെ കിടക്കുകയായിരുന്നു ഞാനെന്ന് താരം പറയുന്നു.

നിന്റെ ആദ്യരാത്രി കുളമാക്കും
ഞങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിനാല്‍ നിന്റെ ആദ്യരാത്രിയും കുളമാക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് താരം ഓര്‍ത്തെടുക്കുന്നു. ഉമ്മ വരെ വന്ന് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ മാറിയിരുന്നില്ല. ഇരുവരുടേയും നടുവിലായിരുന്നു അന്ന് കിടന്നത്. ആ സമയത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടായിരുന്നു. അത് ചെയ്തിരുന്നു. ഇക്കാക്ക ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ട്.

വിവാഹത്തെക്കുറിച്ച്
വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നുണ്ട്. വിവാഹ ശേഷം അഭിനയവും പാട്ടുമൊക്കെ അവസാനിപ്പിക്കണമെന്നാണ് പലരും പറയുന്നത്. കരിയറിനെ ഇഷ്ടപ്പെടുന്ന, പോത്സാഹിപ്പിക്കുന്ന ഒരാളെയാണ് താന്‍ തേടുന്നതെന്ന് താരം പറയുന്നു. വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ഇക്കാര്യം. നോര്‍ത് ഇന്ത്യക്കാരന്‍ വരനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു.

അധികം വൈകാതെ
വിവാഹ നിശ്ചയം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ വിവാഹം വേണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരുപാട് വൈകിപ്പിക്കുന്നത് ഇഷ്ടമല്ല. വിവാഹ ശേഷം അഭിനയിക്കണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് അദ്ദേഹത്തോട് കൂടി ആലോചിച്ചതിന് ശേഷമായിരിക്കും. ഡാന്‍സ് പാഷനാണ്, അത് തുടര്‍ന്നുകൊണ്ടുപോവാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications