ഇക്ക ഇവിടെയുണ്ട്, പക്ഷെ ഇത് ഞങ്ങളുടെ ഫംങ്ഷൻ; ഞാനെത്ര ഭാഗ്യവതി; 9ാം മാസത്തിൽ ഷംന
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങൾ ഷംന ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. നടി എന്നതിനപ്പുറം മികച്ച ഡാൻസർ ആയാണ് കൂടുതൽ പേർക്കും ഷംനയെ അറിയുന്നത്.
കാരണം ചുരുക്കം മലയാളം സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളൂ. അതിൽ തന്നെ പ്രധാന വേഷത്തിലെത്തിയത് ചട്ടക്കാരി എന്ന സിനിമയിൽ മാത്രം.
അതേസമയം മറുഭാഷകളിൽ കുറേക്കൂടി സ്വീകാര്യത ഷംന കാസിമിന് ലഭിച്ചു. പ്രത്യേകിച്ചും തെലുങ്കിൽ.
പൂർണ എന്ന പേരിലാണ് ഷംന മറ്റു ഭാഷകളിൽ അറിയപ്പെടുന്നത്. ചില റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംനയെത്തുന്നു.
കരിയനപ്പുറം വ്യക്തി ജീവിതത്തിൽ ഷംനയ്ക്കിത് സന്തോഷങ്ങളുടെ കാലമാണ്. കഴിഞ്ഞ വർഷമായിരുന്നു ഷംനയുടെ വിവാഹം. ദുബായിൽ കമ്പനി നടത്തുന്ന ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം കഴിച്ചത്.
ദുബായിൽ വെച്ചായിരുന്നു വിവാഹം. ഷംന ദുബായിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് ഷാനിദിനെ പരിചയപ്പെടുന്നതും അടുക്കുന്നതും.

ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹവും നടന്നു. ഇപ്പോൾ ദുബായിലാണ് ഷംനയുള്ളത്. ഇനി പ്രസവം കഴിഞ്ഞിട്ടേ നാട്ടിലേക്കുള്ളൂ എന്ന് ഷംന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഷംനയ്ക്കൊപ്പം അമ്മയും സഹോദരിയും ഉണ്ട്. ഗർഭിണിയായി 9 മാസം തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷംന. വീട്ടിൽ ഇതിന്റെ ചെറിയൊരു ചടങ്ങും നടന്നു.
ഒമ്പതാം മാസത്തിൽ ഒമ്പത് പലഹാരങ്ങൾ കഴിച്ചാണ് ഷംന ആഘോഷിച്ചത്. അമ്മയും സഹോദരിയും ചേർന്നുണ്ടാക്കിയ പലഹാരങ്ങളാണിത്. ഇവർ തന്നെ ഷംനയെ കഴിപ്പിക്കുകയും ചെയ്യുന്നു.

തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളാണ് മമ്മിയും സഹോദരിയും ഒരുക്കിയതെന്നും ഷംന പറയുന്നു. ഞാനെത്ര ഭാഗ്യവതിയാണെന്നും വീഡിയോയിൽ ഷംന പറഞ്ഞു.
ഇക്ക ഇവിടെയുണ്ടെങ്കിലും ഇത് ഗേൾസ് മാത്രമുള്ള ഫംങ്ഷനാണെന്നും ഷംന വ്യക്തമാക്കി. ഒമ്പത് പലഹാരങ്ങളിൽ ഉന്നക്കായയാണ് ഷംനയ്ക്ക് ഉമ്മ ആദ്യം നൽകിയത്. സഹോദരി സമൂസയും നൽകി.
യൂട്യൂബ് ചാനലിലൂടെ തന്റെ മിക്ക വിശേഷങ്ങളും ഷംന പങ്കുവെക്കാറുണ്ട്. മലയാളി പ്രേക്ഷകരെ പോലെ തന്നെ തെലുങ്ക് പ്രേക്ഷകരും ഷംനയുടെ ചാനലിനുണ്ട്. അതിനാൽ ഇടയ്ക്ക് നടി തെലുങ്കിലും വീഡിയോകളിൽ സംസാരിക്കും.
അടുത്തിടെ തന്റെ വിവാഹത്തെ സംബന്ധിച്ചുണ്ടായ ചില അഭ്യൂഹങ്ങളോട് ഷംന പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷംന വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടേയുള്ളൂ.
എന്നാൽ നടിയിന്ന് 9 മാസം ഗർഭിണിയാണ്. ഷംന വിവാഹത്തിന് മുമ്പേ ഗർഭിണിയായോയെന്ന് വരെ ചോദ്യം വന്നു.
ഇതോടെ വിശദീകരണവുമായി ഷംന രംഗത്തെത്തി. നിക്കാഹ് കഴിഞ്ഞത് മുതൽ
തങ്ങൾ ലിവിംഗ് ടുദെഗറിലായിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്.
വിവാഹ ശേഷവും ഷംന കരിയർ ഉപേക്ഷിച്ചിരുന്നില്ല. ഡാൻസും ഷൂട്ടിംഗെല്ലാമായി നടി തിരക്കിലായിരുന്നു. എന്നാലിപ്പോൾ ദുബായിൽ തന്നെ കഴിയുകയാണ് ഷംന.
ഇനി നാട്ടിലേക്ക് വരുമ്പോൾ തന്റെ കൈയിൽ ഒരു കുഞ്ഞുണ്ടാവുമെന്നും നടി നേരത്തെ പറഞ്ഞിരുന്നു. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഷംനയും ഭർത്താവും.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ഷംനയെ തേടിയെത്തി.
മുൻനിര നായിക നടിക്ക് വേണ്ട സ്ക്രീൻ പ്രസൻസും അഭിനയ മികവുമുണ്ടായിട്ടും ഷംനയ്ക്ക് വേണ്ടത്ര അവസരങ്ങൾ മലയാള സിനിമയിൽ നിന്ന് ലഭിച്ചില്ല.
മറുഭാഷകളിൽ ശ്രദ്ധ കൊടുത്തതോടെയാണ് നടിയെന്ന നിലയിൽ ഷംന പ്രശസ്തി നേടിയത്.


Click it and Unblock the Notifications