16 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഷംന കാസിം
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തി കൂടിയാണ് താരം. ഇപ്പോഴിത ഒരു സന്തോഷ നിമിഷം പങ്കുവെച്ച് ഷംന രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ എത്തി 16 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്നെ പിന്തുണച്ച എല്ലാവർക്കും താരം വീഡിയോയിലൂടെ നന്ദി പറയുന്നുമുണ്ട് . വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ. പതിനാറ് വർഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു ഇത്. ഒരുപാട് സ്നേഹം, മറക്കാനാത്ത ഓർമ, അത്ഭുതപ്പെടുത്തുന്ന ഒരുപാട് നല്ല മനുഷ്യരെ ഈ യാത്രയിലൂടെ കാണാൻ സാധിച്ചു. അതുപോലെ തന്നെ പണം, വെറുപ്പ്, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നെ ഇവിടെ വരെ എത്തിച്ചത് പ്രേക്ഷകർ തനിയ്ക്ക് നൽകി സ്നേഹവും പിന്തുണയുമാണ്. തന്റെ ജീവിത യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ഷംന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇനിയും നേരത്തെ പോലെ വളരെ ആത്മർഥമായി തന്നെ ജോലി ചെയ്യും. അമ്മയുടെ പിന്തുണയും കരുതലും ഇല്ലായിരുന്നെങ്കിൽ താൻ ഇവിടെ വരെ എത്തില്ലായിരുന്നു എന്നും ഷംന പറയുന്നു. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി" എന്നും ഷംന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. താരത്തിന് എല്ലാവിധ ആശംസയും നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ നായികയായ അമൃതയുടെ കൂട്ടുകാരിയുടെ റോളിലാണ് ഷംന എത്തിയത്. പിന്നീട് തെന്നിന്ത്യയിവും തിളങ്ങാൻ ഷംനയ്ക്ക് കഴിഞ്ഞിരുന്നു. പൂർണ്ണ എന്ന പേരിലാണ് ഷംനയെ അറിയപ്പെടുന്നത്.
2012 ൽ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് മലയാളത്തിൽ ഷംനയ്ക്ക് ബ്രേക്ക് നൽകിയ ചിത്രം. പിന്നീട് ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.മലയാളത്തിലും അന്യഭാഷകളിൽ നിന്നും മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തി. അഭിനയവും നൃത്തവും ഒരുപോലെയാണ കൊണ്ടു പോകുകയാണ് ഷംന. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിലാണ് ഷംന ഏറ്റവും ഒടിവിൽ അഭിനയിച്ചത്. കങ്കണ റണൗത്ത് ജയലളിതയായി എത്തുമ്പോൾ ശശികലയായിട്ടാണ് നടി സിനിമയിൽ എത്തുന്നത്.
ഷംന കാസിം ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications