ഒറ്റപ്പെടൽ, പ്രാർത്ഥനകളിൽ കരഞ്ഞ് കഴിച്ച പുലരികൾ; ഷംനയെ തിരിച്ചുകിട്ടിയെന്ന് ഷാനിദ്, എന്ത് സംഭവിച്ചെന്ന് ചോദ്യം

By Desk

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി മലയളികൾക്ക് സുപരിചിതനായത് നടി ഷംന കാസിമുമായുള്ള വിവാഹശേഷമാണ്. 2022 ഒക്ടോബറിൽ ദുബായിൽ വെച്ചായിരുന്നു ഷംനയുടേയും ഷാനിദിന്റേയും വിവാഹം. ഇടയ്ക്ക് ഷംനയുടെ വ്ലോ​ഗുകളിലും ഷാനിദ് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഷാനിദ്.

പ്രിയ ഭാര്യയെ കുറിച്ചാണ് കുറിപ്പ്. 45 ദിവസങ്ങൾ... ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത. ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ. പ്രാർത്ഥനകളിൽ കരഞ്ഞ് കഴിച്ച പുലരികൾ. ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു... സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്.

Shamna Kasim Shanid Asif Ali
Photo Credit: Shamna Kasim / Shanid Asif Ali

ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം എന്റെ ഭാര്യ വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിനുശേഷം കിട്ടിയ ഈ പുനർമിലനം. സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മൾ ഒരുമിച്ച്... ഒരേ സ്വപ്നങ്ങളുമായി... ഒരേ പ്രാർത്ഥനകളോടെ... എന്നാണ് ഷാനിദ് കുറിച്ചത്. റീയൂണിയൻ, ബ്ലെസ്ഡ്, ലവ്, ലവ്, ടു​ഗെതർ ഫോർ എവർ എന്നീ ഹാഷ്ടാ​ഗുകളും വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ഷാനിദ് പങ്കുവെച്ചിരുന്നു.

എന്നാൽ കുറിപ്പ് വായിച്ച ഇരുവരുടേയും ആരാധകർക്ക് ഒന്നും പിടികിട്ടിയില്ല. ഇക്കഴിഞ്ഞ ജൂണിൽ മൂന്നാം വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ച് മനോഹരമായ കുറിപ്പ് ഷംന പങ്കുവെച്ചിരുന്നു. മൂന്ന് വര്‍ഷം ചിരിയിലും കണ്ണീരിലും ഒന്നിച്ച് വളര്‍ന്നു. നമുക്കിടയില്‍ വഴക്കുകളുണ്ടായിട്ടുണ്ട്.

ചിലപ്പോള്‍ എന്റെ ചെറിയ ദേഷ്യങ്ങള്‍പോലും നമ്മളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ദയവായി മനസിലാക്കുക നിരാശയുടെ ഓരോ നിമിഷത്തിന് പിന്നിലും നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. നിങ്ങള്‍ എന്റെ ഇക്കയാണ്, എന്റെ പങ്കാളിയാണ്, എന്റെ സമാധാനമാണ്, എന്റെ കുഴപ്പങ്ങളാണ്... ഇതെല്ലാം ചേരുന്നതാണ് നമ്മള്‍ എന്നിങ്ങനെയായിരുന്നു ഷംനയുടെ വാക്കുകൾ.

പിന്നീട് ഭർത്താവിനൊപ്പമുള്ള പോസ്റ്റുകളൊന്നും ഷംന പങ്കുവെച്ചിട്ടില്ല. രണ്ട് മാസം കൊണ്ട് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത്?. എന്തുകൊണ്ട് ഇമോഷണലായുള്ള പോസ്റ്റ് ഷാനിദ് പങ്കുവെച്ചു?. ഇരുവരും വേർപിരിഞ്ഞോ എന്നൊക്കെയാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. രണ്ടര വയസുകാരൻ ഹംദാൻ എന്നൊരു മകൻ ഇരുവർക്കുമുണ്ട്. നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയിരുന്നു.

Shamna Kasim Shanid Asif Ali
Photo Credit: Shamna Kasim / Shanid Asif Ali

അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും ഇടയിലേക്ക് കുഞ്ഞ് ഹംദാൻ എത്തി. വിവാഹശേഷം ദുബായിയില്‍ സെറ്റിൽഡായ ഷംന കാസിമിന് അവിടെ ഡാന്‍സ് സ്റ്റുഡിയോയും ഉണ്ട്. ഭാര്യയും അമ്മയുമായി എങ്കിലും നൃത്തവും അഭിനയവും ഷംന ഉപേക്ഷിച്ചിട്ടില്ല. തെലുങ്കിലും തമിഴിലുമാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്.

മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലാണ് നടി അറിയപ്പടുന്നത്. ഏറ്റവും അവസാനം ഷംന പങ്കുവെച്ചത് തന്റെ ഡാൻസ് സ്റ്റുഡിയോയിൽ നടന്ന സ്വാതന്ത്ര്യ​ദിനാഘോഷത്തിന്റെ വീഡിയോയാണ്. അടുത്തിടെ മകനേയും കൂട്ടി സൂപ്പർ സ്റ്റാർ രജിനികാന്തിനെ സന്ദർശിക്കാൻ പോയ വിശേഷങ്ങളും ഷംന പങ്കുവെച്ചിരുന്നു. കണ്ണൂർ സ്വദേശിയാണ് ഷംന. റിയാലിറ്റി ഷോയിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമയിൽ അരങ്ങേറി. സഹനടിയായും നായികയായും പിന്നീട് നിരവധി സിനിമകൾ ചെയ്തു. ​ഗോപിചന്ദ് നായകനായ ഭീമയാണ് അവസാനം ഷംന അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X