അവരുടെ ഡിവോഴ്സിന് കാരണം വർക്ക്, എനിക്ക് ഭയമായി; മുസ്ലിമായ ആളെ വിവാഹം ചെയ്യുമെന്ന് കരുതിയില്ല: ഷംന പറഞ്ഞത്

മലയാളികൾക്കെന്ന പോലെ തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകർക്കും പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിലേക്കാൾ മറ്റ് ഭാഷകളിലാണ് ഷംന കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. ഇന്ന് ഭാര്യയും അമ്മയുമാണ് ഷംന. ഭർത്താവ് ഷാനിദ് അസിഫലിക്കും മകനുമൊപ്പം ദുബായിലാണ് ഷംന താമസിക്കുന്നത്. വിവാഹത്തിന് ശേഷവും കലാരം​ഗത്ത് തുടരാനാണ് ഷംന തീരുമാനിച്ചത്. ഭർത്താവ് ഈ തീരുമാനത്തിനൊപ്പ നിന്നു.

നേരത്തെ പല വിവാഹ ആലോചനകളും തനിക്ക് വന്നിരുന്നെങ്കിലും കലാരം​ഗം വിടണമെന്ന് ആവശ്യപ്പെട്ടത് കൊണ്ട് താൻ പിന്മാറുകയായിരുന്നെന്ന് ഷംന കാസിം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ദുബായിൽ സ്വന്തമായി ഡാൻസ് സ്റ്റുഡിയോ ഷംനയ്ക്കുണ്ട്. നൃത്ത വേദികളിൽ സജീവമാണ് ഷംന. വിവാഹത്തോടെ കരിയർ വിടേണ്ടി വരുമോ എന്ന ഭയം ഷംനയ്ക്ക് മുമ്പ് ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്.

Shamna Kasim
Photo Credit: Instagram / Shamna Kasim

കല്യാണമെന്ന് പറയുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു. കാരണം സിനിമാ രം​ഗത്ത് എന്റെ സുഹൃത്തുക്കളിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നമായത് വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. ഇതിനുള്ളിൽ വന്നാൽ പോകുമെന്ന് പറയുമെന്നല്ലാതെ അവസാനം നമ്മൾ സിനിമയിലേക്ക് തന്നെ തിരിച്ചെത്തും. ഡാൻസും സിനിമയും മാത്രമാണ് എനിക്കറിയുന്നത്. വളരെ ഇൻഡിപെൻഡ് ആയി ജീവിക്കണമെന്നായിരുന്നു എനിക്ക്.

ഇപ്പോൾ പോലും ഭർത്താവിനോട് എന്തെങ്കിലും വാങ്ങിത്തരണമെന്ന് പറയാറില്ല. എന്നോട് ചോദിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിക്കും. എന്റെ ഉമ്മയെ പോലെ എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് ഭർത്താവെന്നും ഷംന കാസിം അന്ന് പറഞ്ഞു. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഞാൻ വർക്കിന് പോയിട്ടുണ്ട്. ഭർത്താവിന്റെ പിന്തുണ കൊണ്ടാണത് സാധിച്ചത്. അതിൽ താൻ ഭാ​ഗ്യം ചെയ്തവളാണെന്നും ഷംന കാസിം പറഞ്ഞു.

Shamna Kasim
Photo Credit: Instagram / Shamna Kasim

2022 ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ഷാനിദിന്റെ ഒരു ഇവന്റിന് ഷംന കാസിം എത്തിയിരുന്നു. ഇവിടെ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്. ഷാനിദിന്റെ ജെനുവിനിറ്റിയാണ് തനിക്കിഷ്ടപ്പെട്ടതെന്ന് ഷംന നേരത്തെ പറഞ്ഞിട്ടുണ്ട്. ആദ്യം ഇഷ്ടം പറയുന്നത് ഷംനയാണ്. വീട്ടുകാരോട് സംസാരിച്ചു. പിന്നാലെ നിക്കാഹ് നടന്നു. ഷംന അറിയപ്പെടുന്ന നടിയാണെന്ന് ആദ്യം ഷാനിദിന് അറിയില്ലായിരുന്നു.

ഷാനിദിന് തന്നിൽ ഇഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് ഒരിക്കൽ ഷംന സംസാരിച്ചിരുന്നു. ദുബായിൽ ഇവന്റിന് വരുമ്പോൾ കസിൻസൊക്കെ ദുബായിലില്ലേ വേണമെങ്കിൽ അവിടെ താമസമാെരുക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മമ്മിയില്ലാതെ താൻ വരില്ലെന്നാണ് അന്ന് നൽകിയ മറുപടി. അതാണ് പുള്ളിക്കാരന് ഇഷ്ടമായതെന്ന് ഷംന പറയുകയുണ്ടായി.

കരിയറിലെ തുടക്ക കാലം മുതൽ ഇന്ന് വരെയും ഷംനയ്ക്ക് ഒപ്പം നിൽക്കുന്നത് മാതാപിതാക്കളാണ്. ഷംനയിലെ നർത്തകിയെ കണ്ടെത്തുന്നത് ഉമ്മയാണ്. ഡാൻസ് വേദികളിൽ ഷംന തിളങ്ങി. സിനിമകളിൽ നായികയായും സഹനായികയായും അഭിനയിച്ചു. കഴിവും സ്ക്രീൻ പ്രസൻസുമുണ്ടായിട്ടും മലയാളത്തിലെ മുൻനിര നായിക നടിയായി ഷംന കാസിം മാറിയില്ല. അതേസമയം തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് ഷംനയെ തേടി നല്ല അവസരങ്ങളെത്തി. പൂർണ എന്ന പേരിലാണ് ഈ ഭാഷകളിൽ ഷംന കാസിം അറിയപ്പെടുന്നത്. മലയാള സിനിമകളിൽ ഷംന കാസിമിനെ കണ്ടിട്ട് ഏറെക്കാലമായി. മധുരരാജ, മക്രോണി മത്തായി എന്നിവയാണ് ഷംന മലയാളത്തിൽ അവസാനമായി ചെയ്ത സിനിമകൾ. 2019 ലാണ് ഈ സിനിമകൾ പുറത്തിറങ്ങിയത്.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X