For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് എന്നെ പറ്റി അറിയുമോ? ഷാനിദിനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ഷംന

  |

  സിനിമകളിലൂടെയും ഡാൻസ് ഷോകളിലൂടെയും ഷംന കാസിം വർഷങ്ങളായി മലയാളികൾക്ക് സുപരിചതയാണ്. കമൽ ചിത്രം മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന ഷംന ഇതിനകം നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തേക്കാൾ മറ്റു ഭാഷകളിലാണ് നടി കൂടുതലായും അഭിനയിച്ചിരിക്കുന്നത്. ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് ശ്രദ്ധേയ വേഷം മലയാളത്തിൽ ഷംന ചെയ്തത്. തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിൽ പൂർണ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്.

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഷംന തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്. ജെബിഎസ് ​ഗ്രൂപ്പ് എന്ന കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഷംനയുടെ വരൻ, വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

  ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോവുന്നതിനെ പറ്റി മനോരമയോട് സംസാരിച്ചിരിക്കുകയാണ് ഷംന. കുടുംബത്തിൽ തന്റെ പ്രായത്തിലുള്ള എല്ലാവരുടെയും വിവാഹം കഴിഞ്ഞു. തന്റെ വിവാഹം മാത്രമേ കഴിയാതുള്ളൂ. അതിനാൽ മമ്മിക്ക് വളരെ ടെൻഷൻ ഉണ്ടായിരുന്നു. ഏത് പരിപാടിക്ക് പോയാലും എന്റെ വിവാഹത്തെ പറ്റി ആയിരുന്നു മമ്മിയോട് ചോദിക്കുക. ഇപ്പോൾ മമ്മിക്ക് സന്തോഷം ആയി.

  മൂന്ന് നാല് വർഷമായി വിവാഹം ആലോചിക്കാൻ തുടങ്ങിയിട്ട്. പല കാരണങ്ങളാൽ അത് നടന്നില്ല. ചില ആലോചനകൾ എനിക്ക് ഇഷ്ടപെട്ടില്ല. ഞാൻ സിനിമാ നടി ആയത് കൊണ്ട് ചിലപ്പോൾ അവർക്കും ഇഷ്ടപ്പെടില്ല. അങ്ങനെയുള്ള കാരണങ്ങളാലാണ് വിവാഹം നീണ്ടു പോയതെന്ന് ഷംന പറഞ്ഞു.

  Also Read: റിമ കല്ലിങ്കൽ എന്റെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല; പറഞ്ഞതിൽ വിശദീകരണവുമായി സുരഭി ലക്ഷ്മി

  ഷാനിദിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ഷംന സംസാരിച്ചു. ആളെ കുറച്ച് കാലമായി അറിയാമായിരുന്നു. ​ഗോൾഡൻ വിസയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുമായിരുന്നു. ദുബായിൽ അദ്ദേഹം സംഘടിപ്പിച്ച മർഹബ എന്ന പരിപാടിക്കിടെ ആണ് ആദ്യമായി കാണുന്നത്. കണ്ട് സംസാരിച്ചപ്പോൾ രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായി. വീട്ടുകാരും പരസ്പരം സംസാരിച്ചു.

  'സത്യത്തിൽ എനിക്കാണ് ആദ്യം ഇങ്ങനെയൊരു ഇഷ്ടം തോന്നുന്നത്. മർഹബയുടെ ഫംങ്ഷന് പോവുന്നത് ​ഗസ്റ്റ് ആയിട്ടാണ്. ഒരു ചെറിയ പരിപാടി ആയിരുന്നു. കസിൻസൊക്കെ ഇവിടെ ഇല്ലേ, വേണമെങ്കിൽ അവിടെ താമസം ഒരുക്കാമെന്ന് ഇക്ക പറഞ്ഞു. ആരുണ്ടെങ്കിലും മമ്മിയില്ലാതെ വരില്ലെന്നാണ് ഞാൻ പറഞ്ഞത്. അതാണ് പുള്ളിക്കാരന് ഏറ്റവും ഇഷ്ടമായത്. അത് ഇക്ക എപ്പോഴും പറയും'

  Also Read: 'തിലകൻ ചേട്ടന് പകരം ആ റോൾ ചെയ്യാൻ അച്ഛൻ മടിച്ചു; സിനിമയിൽ അദ്ദേഹത്തിന് സ്വാതന്ത്ര്യക്കുറവുണ്ടായിരുന്നു'

  'എനിക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ, എന്റെ കമ്പനി കണ്ടിട്ടുണ്ടോ എന്നാെക്കെയാണ്. കമ്പനിയെ അല്ല, ഇഷ്ടപ്പെട്ടത് ഇയാളെ ആണെന്ന് ഞാൻ പറഞ്ഞു. എന്റെ ജോലിയിൽ കംഫർട്ടബിൾ ആയിരിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഷാനിദിന്റെ കുടുംബം വലിയ പിന്തുണയാണ് നൽകുന്നതെന്നും ഷംന വ്യക്തമാക്കി. അതേസമയം വിവാഹം അടുത്തതിനാൽ രണ്ട് മാസം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും നടി വ്യക്തമാക്കി.

  Read more about: shamna kasim
  English summary
  Shamna Kasim Opens Up About Her Marriage And Fiancé; Says Mom Is Happy Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X