ഷംന ഉടനെ വിവാഹിതയാവുമോ? ഏറെ കാലമായിട്ടുള്ള ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ മറുപടി പറഞ്ഞ് നടി ഷംന കാസിം

ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ഷംന കാസിം. ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി താനെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടിയും കുറച്ചുമൊക്കെ നിരവധി മേക്കോവര്‍ നടത്തേണ്ടി വന്നിരുന്നതായിട്ടാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ഷംന അഭിനയിക്കുന്നത്. ചില റീമേക്ക് സിനിമകളുടെ ഭാഗമായിട്ടും താന്‍ പ്രവര്‍ത്തിക്കുന്നതായി നടി വ്യക്തമാക്കുന്നു. അതേ സമയം ആരാധകര്‍ കാത്തിരിക്കുന്നത് പോലെ ഷംന ഉടനെ വിവാഹിതയാവുമോ എന്ന ചോദ്യത്തിനും നടി വ്യക്തമായ മറുപടി പറഞ്ഞു. ഷംന കാസിമിന്റെ പുതിയ വിശേഷങ്ങള്‍ വായിക്കാം...

 ശശികലയായി അഭിനയിച്ചതിനെ കുറിച്ച്

ശശികല ആയി അഭിനയിക്കാന്‍ ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ചും ഷംന കാസിമും പറഞ്ഞിരുന്നു. 'പഴയ കാലമാണല്ലോ കാണിച്ചിരിക്കുന്നത്. ശശികലയായിട്ട് വന്നപ്പോള്‍ എന്റെ മേക്കപ്പെല്ലാം പഴയ രീതിയിലായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ കുറച്ച് മെലിഞ്ഞിട്ടുണ്ടായിരുന്നു. സെറ്റില്‍ പോയപ്പോള്‍ കങ്കണ ഇരുപത് കിലോ കൂട്ടിയിരിക്കുകയായിരുന്നു. നന്നായിട്ടുണ്ട്, ഇത്തിരി വണ്ണം വെക്കുകയാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. പിന്നെ ഇത്തിരി വണ്ണം കൂട്ടിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. പിന്നെ ഇത്തിരി വണ്ണം കൂട്ടിയ എന്റെയൊരു ലുക്ക് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഷംന പറയുന്നു.

 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു

സിനിമ കണ്ടതിന് ശേഷം എല്ലാവരും മെസേജുകള്‍ അയച്ചു. ഞാന്‍ സിനിമ കണ്ടത് ഹിന്ദിയിലാണ്. റിലീസിന് ശേഷം എനിക്ക് തമിഴ്‌നാട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. ഇത്രയും വലിയ സിനിമ വന്നിട്ട് കേരളത്തില്‍ റിലീസ് ചെയ്യാത്തതില്‍ എനിക്ക് ഭയങ്കര സങ്കടമുണ്ട്. തമിഴ്‌നാട്ടില്‍ മീഡിയകളിലും കണ്ട എല്ലാ ആള്‍ക്കാരും എന്നോട് ശശികല എന്ന കഥാപാത്രം മനോഹരമായിട്ടുണ്ടെന്ന് പറഞ്ഞു. തലൈവിയില്‍ ശശികല എന്ന കഥാപാത്രം ഒരു ബ്രാന്‍ഡഡ് നെയിം പോലെയാണ്. അതിലാണ് ഞാന്‍ അഭിനയിച്ചത്. ഇനി ടൈറ്റില്‍ റോളില്‍ രണ്ട് സിനിമകകള്‍ കൂടി തെലുങ്കില്‍ വരുന്നുണ്ട്. ജോസഫിന്റെ റീമേക്ക് തമിഴില്‍ ചെയ്യുമ്പോള്‍ അതിലും ഷംന അഭിനയിക്കുന്നു. ആളുകള്‍ ശ്രദ്ധിക്കുന്ന ഇതുപോലെയുള്ള കഥാപാത്രം ചെയ്യാനാണ് താന്‍ ഇനി ആഗ്രഹിക്കുന്നതെന്നാണ് ഷംന പറയുന്നത്.

 വരാനിരിക്കുന്നത് വമ്പന്‍ സിനിമകള്‍

ഇപ്പോള്‍ ഒടിടി യിലുള്ള രണ്ട് സിനിമയും തിയേറ്ററില്‍ ഇറങ്ങിയതായിരുന്നു. റിലീസിന് ഒരുങ്ങുന്നത്. ജോസഫിന്റെ തമിഴാണ്. അതോടൊപ്പം ദൃശ്യം 2 വിന്റെ തെലുങ്കും. ദൃശ്യം 2 വില്‍ അഡ്വക്കേറ്റിന്റെ റോള്‍ ചെയ്യുന്നുണ്ട്. അതുപോലെ പിശാസ് 2 ഞാന്‍ വെയിറ്റ് ചെയ്തിരിക്കുന്ന സിനിമയാണ്. പിന്നെ തെലുങ്കിലെ ഓണ്‍ ഓഫ് ദി ബിഗ്ഗസ്റ്റ് ഫിലിമില്‍. വെരി സ്‌ട്രോംഗ് ക്യാരക്ടറാണ് ഞാന്‍ ചെയ്തിരിക്കുന്നത്. പിന്നെ ഒടിടി യ്ക്ക് വേണ്ടി രണ്ട് ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നു.

Recommended Video

Criticism against actress shamna kassim after biting reality show contestant
 ഷംന ഉടനെ വിവാഹിതയാവുമോ?

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചോദ്യം ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്. മുന്‍പ് ഷംനയ്ക്ക് കല്യാണാലോചന വന്നത് വലിയ വിവാദമായിരുന്നു. ഇപ്പോഴും വിവാഹാലോചനകള്‍ വരുന്നുണ്ടോന്ന് അഭിമുഖത്തില്‍ നടിയോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ആര്‍ട്ടിസ്റ്റായി തുടരാണ് താല്‍പര്യമെന്നും പറയുകയാണ് നടി. ഷൂട്ടിങ്ങ് ഇപ്പോള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ താന്‍ മിസ് ചെയ്യുന്നത് ഡാന്‍സാണ്. ആര് ചോദിച്ചാലും ഡാന്‍സിനാണ് എന്റെ ജീവിതത്തില്‍ പ്രധാന്യമെന്ന് ഞാന്‍ പറയാറുണ്ട്. ഇപ്പോള്‍ പ്രോഗ്രാമുകളുണ്ട്.


സിംഗിളായ ഞങ്ങള്‍ ഒന്നിക്കണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചു; സീരിയല്‍ നടനുമായുള്ള വിവാഹം ഉടനെന്ന് ചന്ദ്ര ലക്ഷ്മണ്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X