For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം ഉടനെ, ജീവിതത്തിൽ ഒരു ക്രഷ് മാത്രം; വിവാഹ വിശേഷങ്ങളുമായി ഷംന കാസിം

  |

  മലയാളികൾക്ക് സുപരിതയായ നടിയാണ് ഷംന കാസിം. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഡാൻസ് ഷോകളിലൂടെ ഷംന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രം​ഗത്തെത്തുന്നത്.

  Also Read: ഞാന്‍ മദ്യപിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിക്കുകയും തീവ്രമമായി കാമിക്കുകയും ചെയ്തിട്ടുണ്ട്: രേഖ

  ധന്യ എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിൽ നായികാ വേഷങ്ങളിൽ ഷംനയെ അധികം കണ്ടിട്ടില്ല. എന്നാൽ ചട്ടക്കാരി എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശക്തമായ പ്രകടനം കാഴ്ച വെച്ചു.

  തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന ഇപ്പോൾ സജീവം. 2007 ൽ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

  Also Read: ബിഗ് ബോസോടെ ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു, ചേച്ചിയ്ക്ക് ഇഷ്ടക്കേടും; കാരണം പറഞ്ഞ് അഭിരാമി

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ വിവാഹിതയാൻ പോവുന്ന കാര്യം ഷംന പ്രേക്ഷകരെ അറിയിച്ചത്. ജെബിഎസ് ​ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയാണ് വരൻ. ഷംന തന്നെയാണ് വിവാ​ഹ നിശ്ചയം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കുവെച്ചിരുന്നു.

  Also Read: 'നടനാകണം എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് ഈ ഒരൊറ്റ കാര്യം': കാളിദാസ് ജയറാം പറയുന്നു

  ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിലും ആരാധകരമായുള്ള ചോദ്യോത്തര സെഷനിൽ വിവാഹത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ഷംന. വിവാഹം എപ്പോഴാണെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഉടനെയുണ്ടാവും അറിയാക്കാം എന്നാണ് ഷംന നൽകിയ മറുപടി. വരന്റെ പേര് ഇക്ക എന്നാണ് കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുന്നതെന്നും ഷംന വ്യക്തമാക്കി.

  യഥാർത്ഥ ജീവിതത്തിലെ ക്രഷ് ആരെന്ന ചോദ്യത്തിന് ഷാനിദിന്റെ ഫോട്ടോ കാണിച്ചാണ് ഷംന മറുപടി നൽകിയത്.

  Also Read: താരങ്ങളെല്ലാം സ്യൂട്ടിലും ​ഗൗണിലും, കറുത്ത മുണ്ടിലും ബെനിയനിലും സിംപിളായി ബിജു മേനോൻ, ഒപ്പം കലക്കൻ പ്രസം​ഗവും!

  മക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് മലയാളത്തിൽ അവസാനം ഷംന അഭിനയിച്ചത്. കുട്ടനാടൻ ബ്ലോ​ഗ് എന്ന സിനിമയിലും ശ്രദ്ധേയ വേഷം ഷംന ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായി ഷംന എത്തുന്നുണ്ട്.

  തെലുങ്കിൽ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴിൽ തമിഴിൽ ഡെവിൽ, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്.

  നേരത്തെ ഷംന കാസിം വിവാഹ തട്ടിപ്പിനിരയായത് വലിയ വാർത്തയായിരുന്നു. ‌ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംനയിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലാവുകയും ചെയ്തു.

  Read more about: shamna kasim
  English summary
  Shamna Kasim Opens Up About Her Marriage Date And Real-Life Crush, Latest Q/A With Fans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X