For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജിത്തുച്ചേട്ടന് മനസിലായില്ല... ഭാര്യയാണ് ‌അത് ഷംനയാണ് എന്ന് പറഞ്ഞ് കൊടുത്തത്'; ഷംന കാസിം

  |

  തെന്നിന്ത്യയിലെ സ്റ്റൈലൻ നായികമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഷംന. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും താരം ഇപ്പോൾ സജീവമാണ്. തെലുങ്കിൽ നാലിലേറെ സിനിമകളാണ് ഷംന അഭിനയിക്കുന്നത്. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന സജീവമാണ്. 2004ൽ മഞ്ഞുപൊലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഈ വർഷം നിരവധി സിനിമകളാണ് ഷംനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

  Shamna Kasim, Shamna Kasim jeethu joseph, Shamna Kasim movies, Shamna Kasim films, ഷംന കാസിം സിനിമകൾ, ഷംന കാസിം ജീത്തു ജോസഫ്, നടി പൂർണ

  മലയാളികൾക്കിടയിൽ ഷംന എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും തെലുങ്കിലും തമിഴിലും പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. തനിക്ക് രണ്ടുപേരുള്ളതിനാൽ സംവിധായകൻ ജിത്തു ജോസഫിന് തന്നെ കണ്ടിട്ട് ഒരിക്കൽ തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന കാസിം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെ‍ഡ് കാർപെറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷംന രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  'കൃഷ്ണനെ നോക്കി വളർത്തിയത് യശോദയല്ലേ? പിന്നെ എന്തുകൊണ്ട് ‌എനിക്ക് ദത്തെടുത്തുകൂടാ..?'; സ്വര ഭാസ്കർ

  ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പിൽ ഷംനയാണ് വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങിന് മുന്നോടിയായി ലിസ്റ്റ് അയച്ചപ്പോൾ തന്റെ പേര് കണ്ട് ജീത്തു ജോസഫ് തിരിച്ചറിഞ്ഞില്ലെന്നാണ് ഷംന പറയുന്നത്. 'സിനിമ തുടങ്ങും മുമ്പ് പ്രൊഡക്ഷൻ ഹൗസ് അഭിനേതാക്കളുടെ ലിസ്റ്റ് ജീത്തു ജോസഫ് സാറിന് അയച്ച് കൊടുത്തു. അന്ന് എന്റെ പേരും ഫോട്ടോയും കണ്ടിട്ട് ജീത്തു ചേട്ടൻ ഭാര്യയോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാൽ ഷംനയെപ്പോലെ ഉണ്ടല്ലേ... എന്ന്. അപ്പോൾ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത് ഇത് ഷംന തന്നെയാണ് ആ കുട്ടിയുടെ മറ്റൊരു പേരാണ് പൂർണ എന്ന്' അത് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ഒരുപാട് ചിരിച്ചുവെന്നും ഷംന പറയുന്നു.

  'അ‍ഞ്ജു... അ‍ഞ്ജു... വിളികളുമായി വീട്ടമ്മമാർ', സാന്ത്വനം താരത്തെ പൊതിഞ്ഞ് കുടുംബപ്രേക്ഷകർ!

  മലയാള സിനിമയിൽ അവസരം ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ടെന്നും പക്ഷെ ഇന്ന് തനിക്ക് തെലുങ്കിൽ കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ നഷ്ടബോ​ധം മാറിയെന്നും പറയുകയാണ് ഷംന. ജോസഫിന്റെ തമിഴി പതിപ്പിൽ അഭിനയിച്ചപ്പോൾ മൂന്ന് പേര് ഉള്ളത് ബുദ്ധിമുട്ടായി തോന്നിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷംന. പത്മകുമാർ തന്നെയാണ് ജോസഫിന്റെ തമിഴും സംവിധാനം ചെയ്തിരിക്കുന്നത്. 'വിചിത്രനിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്ന പ്രതീതിയായിരുന്നു. കാരണം പത്മകുമാർ സാറിന്റെ യൂണിറ്റ് അം​​ഗങ്ങൾ മുഴുവൻ മലയാളികളാണ്. പക്ഷെ ഒരു ബുദ്ധിമുട്ടേയുള്ളൂ... പത്മകുമാർ സാറും മറ്റുള്ളവരും ഷംന എന്ന് വിളിക്കുമ്പോൾ തമിഴ് സിനിമയിൽ‌ നിന്നുള്ളവർ പൂർണ എന്ന് വിളിക്കും അത്രമാത്രം' ഷംന പറയുന്നു. നടി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്നതിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഷംന കാസിം. ഒരിടയക്ക് സിനിമ ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് അ‍ഞ്ച് വർഷങ്ങൾക്ക് മുമ്പ് ചിന്തിച്ചപ്പോഴാണ് സിനിമയും ഒപ്പം കൊണ്ട് പോകണമെന്ന് തോന്നിയതെന്നും ഷംന കാസിം പറയുന്നു.

  Recommended Video

  Criticism against actress shamna kassim after biting reality show contestant

  'മാലാഖയായി ഒരാൾ സ്വർ​ഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്

  Read more about: shamna kasim
  English summary
  Shamna Kasim revealed that director jeethu joseph once did not recognize her because of her tamil name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X