നീ ഇത്ര വലിയ സംഭവമായിരുന്നോ?; സുഹൃത്തിന്റെ പ്രപ്പോസലുമായി ഇക്ക സമീപിച്ചു... അന്ന് ഞാൻ ഇഷ്ടം പറഞ്ഞു; ഷംന കാസിം

മൂന്ന് വ​ർഷം ദുബായിൽ അത്യാഢംബരപൂർവമായിരുന്നു നടി ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. വിവാഹശേഷം ദുബായിൽ സെറ്റിൽഡാണ് ഷംന. കുടുംബിനി റോളിനൊപ്പം ഡാൻസ് അക്കാദമിയും സിനിമാ ജീവിതവുമെല്ലാം മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ ഷാനിദ് തന്റെ ജീവിതത്തിലേക്ക് വന്ന കഥ വെളിപ്പെടുത്തുകയാണ് നടി.

സുഹൃത്തിന്റെ പ്രപ്പോസലുമായി ഷംനയെ സമീപിച്ച ഷാനിദിനോട് ഇഷ്ടം തുറന്ന് പറഞ്ഞത് ഷംന തന്നെയാണ്. പ്രണയ വിവാഹമായിരുന്നുവോയെന്ന ചോദ്യത്തിന് അറേഞ്ച്ഡ് മാരേജ് എന്നായിരുന്നു നടിയുടെ മറുപടി. മലപ്പുറത്താണ് ഇക്കയുടെ വീട്. ​ഗോൾഡൺ വിസ പുള്ളിക്കാരൻ ചെയ്യുന്നുണ്ടായിരുന്നു.

Shamna Kasim

അതിന്റെ ഭാ​ഗമായി സംസാരിച്ചാണ് എല്ലാം തുടങ്ങിയത്. അപ്പോഴൊന്നും ഒരു പ്ലാനും ഉണ്ടായിരുന്നില്ല. കൊവിഡ് സമയത്തായിരുന്നു ഇതെല്ലാം. കൊറോണ അവസാനിച്ചശേഷം ദുബായിൽ വീണ്ടും പ്രോ​ഗ്രാമുകൾ ചെയ്ത് തുടങ്ങി. അങ്ങനെ ഒരു ഈദിന് മർഹബ എന്നൊരു ഫങ്ഷൻ അദ്ദേഹം ഓർ​ഗനൈസ് ചെയ്തു. ​ഗോൾഡൺ വിസ ലഭിക്കാൻ പോകുന്ന സമയമായിരുന്നു. അത് ഏറ്റുവാങ്ങാൻ വരുമ്പോൾ മർഹബ എന്ന ഫങ്ഷനിൽ പങ്കെടുക്കാൻ പറ്റുമോയെന്ന് എന്നോട് ചോദിച്ചു.

ഞാനും ഓക്കെ പറഞ്ഞു. അവിടെ വെച്ചുള്ള പരിചയവും സംസാരവും പിന്നീട് ഫാമിലി കൂടി ഭാ​ഗമായുള്ള വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോൾ രണ്ടുപേർക്കും പരസ്പരം ഒരു ഇഷ്ടം വന്നിട്ടുണ്ടായിരുന്നു. അറേഞ്ച്ഡ് മാരേജ് തന്നെയാണ്. ചെക്കനെ ചോ​ദിച്ച് നോക്കാമെന്ന് ആദ്യം പറഞ്ഞത് മമ്മിയാണ്.

പുള്ളിക്കാരനെ കാണുമ്പോൾ ഹാർഷായി സംസാരിക്കുന്ന മനുഷ്യനാണെന്ന് തോന്നും. ഞങ്ങൾ പരിചയപ്പെട്ട സമയത്ത് ഒരു ഉടക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ഫങ്ഷന് പറഞ്ഞ സമയത്ത് എനിക്ക് എത്താൻ കഴിഞ്ഞില്ല. ഷോപ്പിങിന് പോയി സമയം വൈകിയതായിരുന്നു. അതിന്റെ പേരിൽ നടന്ന സംസാരം ദേഷ്യത്തിലേക്ക് മാറി. പിന്നീട് ഞങ്ങൾക്കിടയിലുണ്ടായ മിസ് അണ്ടർസ്റ്റാന്റിങ് മാറാൻ ഞാൻ നാട്ടിലേക്ക് തിരികെ വരും മുമ്പ് അദ്ദേഹത്തെ ഒരു ലഞ്ചിന് ക്ഷണിച്ചു.

ആ ഒരു ലഞ്ചാണ് കാര്യങ്ങൾ കല്യാണത്തിലേക്ക് എത്തിച്ചത്. ആ ലഞ്ചിന് ഇടയിൽ അദ്ദേഹം ഇതുവരെയുള്ള ലൈഫ് എങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം ജെനുവിനായ വ്യക്തിയാണെന്ന് എനിക്ക് തോന്നി. ഒരാളെ നമുക്ക് ഇഷ്ടപ്പെടാൻ കുറേ കാര്യങ്ങളൊന്നും വേണ്ട.

Shamna Kasim

ഒരു പെൺകുട്ടിയെ കിട്ടിയാൽ ഫ്ലേർട്ട് ചെയ്യാനൊക്കെ ശ്രമിക്കാം. പക്ഷെ അദ്ദേഹം അതിനൊന്നും നിന്നില്ല. ഞാനാണ് ആദ്യം ഇഷ്ടമാണെന്ന് പുള്ളിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തിന് എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നു. അത് പുള്ളിക്കാരനാണ് എന്നോട് പറഞ്ഞത്. അന്ന് ഞാൻ ഇക്കയോട് പറഞ്ഞു എനിക്ക് താങ്കളെ ഇഷ്ടമാണെന്നാണ്. മിസ് അണ്ടർസ്റ്റാന്റിങ് വന്ന് ഞാൻ ബഹളം വെച്ചാലും പുള്ളിക്കാരൻ സൈലന്റാണ്.

പുള്ളിക്കാരൻ ഒച്ചയിട്ടാൽ‌ ബഹ​ളമാകും. എന്റെ സിനിമ ഒന്നും ഇക്ക കണ്ടിട്ടില്ല. ഞാൻ ഒരു സെലിബ്രിറ്റിയാണെന്ന് മാത്രമെ അറിയുമായിരുന്നുള്ളു. ഞങ്ങളുടെ എൻ​ഗേജ്മെന്റ് കഴിഞ്ഞശേഷം ഞാൻ ആ ഫോട്ടോ പുറത്തുവിട്ടു. ഇക്ക പിന്നെ എന്നോട് പറഞ്ഞു... നീ ഇത്ര വലിയ സംഭവമാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്.

നീ ഒരു ഫോട്ടോ അല്ലെ പോസ്റ്റ് ചെയ്തത്..? ഞാനിപ്പോൾ എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥയിലായി എന്ന്. വേറെ ഭാഷയിലും ഞാൻ പോപ്പുലറാണെന്ന് പുള്ളിക്ക് അറിയില്ലായിരുന്നു. ഡാൻസറാണെന്നാണ് ധരിച്ചിരുന്നതെന്നും ഷംന പറയുന്നു.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X