ആദ്യമായി കണ്ട ദിവസം, അന്നൊരിക്കലും കരുതിയില്ലെന്ന് ഷംന; ആ വഴക്ക് പ്രണയത്തിലേക്ക് എത്തിയപ്പോൾ

അഭിനയ രം​ഗത്തും ഡാൻസിലും സജീവമായിരുന്ന ഷംന കാസിം ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ്. പഴയത് പോലെ കരിയറിൽ തുടരെ വർക്കുകൾ ചെയ്യുന്നില്ലെങ്കിലും ഇപ്പോഴും ഷംന സാന്നിധ്യം അറിയിക്കുന്നുണ്ട്. നടി, ഡാൻസർ എന്നീ രണ്ട് നിലകളിലും ഷംന ജനപ്രീതി നേടി. മലയാള സിനിമകളിൽ വലിയ അവസരം ലഭിച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലും തിളങ്ങാൻ ഷംനയ്ക്ക് സാധിച്ചു. 2022 ഒക്ടാേബർ 24 നാണ് ഷംന കാസിം വിവാഹം ചെയ്തത്. ഷാനിദ് ആസിഫലി എന്നാണ് ഭർത്താവിന്റെ പേര്.

ഭർത്താവിനും മകനുമൊപ്പം ദുബായിലാണ് ഷംന കഴിയുന്നത്. ഇടയ്ക്ക് നാട്ടിലെത്താറുണ്ട്. യുഎഇയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് ഷാനിദിനെ ഷംന കാസിം ആദ്യമായി കാണുന്നത്. ഷാനിദിനെ ആദ്യമായി കണ്ട ദിനത്തിലെ ഓർമ പുതുക്കിക്കൊണ്ട് ഷംന കാസിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. മെയ് എട്ട്... എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണിത്. ആദ്യമായി ഞങ്ങൾ കണ്ടു. അവസാന ശ്വാസം വരെ എനിക്കാെപ്പമുണ്ടാകാൻ പോകുന്ന വ്യക്തിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ടോർച്ചർ സഹിക്കാനും, ഷാനിദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഷംന കാസിം കുറിച്ചതിങ്ങനെ.

Shamna Kasim

​നേരിൽ കാണുന്നതിന് മുമ്പ് ​ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് ഷംന കാസിമും ഷാനിദ് ആസിഫലിയും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ദുബായിൽ ഷാനിദ് സംഘടിപ്പിച്ച പരിപാടിക്ക് ഷംന വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. ആദ്യം ഇഷ്ടം തുറന്ന് പറയുന്നത് താനാണെന്നും ഷംന കാസിം പറഞ്ഞിട്ടുണ്ട്. അതേസമയം ആദ്യമായി കണ്ടയന്ന് ചെറിയൊരു പ്രശ്നം താനും ഷാനിദും തമ്മിലുണ്ടായെന്ന് ഷംന പറഞ്ഞിരുന്നു.

ഷോപ്പിം​ഗിന് പോയപ്പോൾ സെെസ് മാറിപ്പോയി. എക്സേഞ്ച് ചെയ്യാൻ വീണ്ടും പോയി വരാമെന്ന് പറഞ്ഞു. എന്നാൽ ഷോപ്പിം​ഗിൽ സമയം പോയി. ലേറ്റായി. പുള്ളിക്കാരൻ പെട്ടെന്ന് വിളിച്ച് ഇനി വരേണ്ട എന്ന് പറഞ്ഞു. അത് ഒരു ദേഷ്യത്തിലേക്കായി. ഷോപ്പിൽ പോകുന്നതിന് മുമ്പ് അവിടെ വരാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അത് വേണ്ട, കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞയാളാണ്. പിന്നെ വിളിച്ച് സംസാരിച്ചു. നേരിട്ട് കണ്ടു. പിന്നീട് ഇഷ്ടം തോന്നിയെന്നും ഷംന കാസിം വ്യക്തമാക്കി.

Shamna Kasim

അദ്ദേഹം വളരെ ജെനുവിനായി തോന്നി. ഇഷ്ടം ഞാനാണ് ആദ്യം പറയുന്നത്. പുള്ളിക്കാരന്റെ ഫ്രണ്ട് ആദ്യം എന്നെ കല്യാണം ആലോചിച്ചിരുന്നു. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്, എന്റെ ഫ്രണ്ട് ഇങ്ങനെ ചോദിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എനിക്കാ ഫ്രണ്ടിനെ ഇഷ്ടമല്ല, നിങ്ങളെയാമ് ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. ആ ഫ്രണ്ടിനെ ഞാൻ കണ്ടിട്ട് പോലുമില്ലായിരുന്നെന്നും ഷംന കാസിം അന്ന് പറഞ്ഞു.

ഒരു ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ, കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. അദ്ദേഹം എന്നോട് ചോദിച്ചത്. കമ്പനിയല്ല ഇഷ്ടപ്പെട്ടത് ഇയാളെയാണെന്നാണ് അന്ന് ഞാൻ മറുപടി നൽകി. തന്റെ സിനിമാ കരിയറിൽ എതിർപ്പില്ലാത്ത ആളായിരിക്കണമെന്നുണ്ടായിരുന്നു. ഷാനിദിൽ നിന്നും ഷാനിദിന്റെ കുടുംബത്തിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും ഷംന കാസിം അന്ന് വ്യക്തമാക്കി. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന കാസിം അറിയപ്പെടുന്നത്. നായികയായും സഹനായികയായും നടി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X