ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. ഡാൻസ് ഷോകളിലൂടെ വിനോദ രം​ഗത്തേക്ക് കടന്ന് വന്ന ഷംന കാസിം പിന്നീട് സിനിമകളിലേക്കും കടന്ന് വന്നു. മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ഷംന കാസിമിനെ അധികം കണ്ടിട്ടില്ല. ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് മുഴുനീള നായിക വേഷം ഷംന കാസിമിന് ലഭിച്ചത്.

അതേസമയം തെലുങ്കിലും തമിഴിലും ഷംനയ്ക്ക് പേരെടുക്കാനായി. പൂർണ എന്ന പേരിൽ ആണ് ഷംന കാസിം തെലുങ്ക്, കന്നഡ സിനിമകളിൽ അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുപിടി റിയാലിറ്റി ഷോകളിലും ഷംന കാസിം ജഡ്ജ് ആയി എത്തുന്നുണ്ട്.

വളക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ് ഷംന കാസിം

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ഷംന കാസിം വിവാഹം കഴിക്കുന്നത്. ദുബായിൽ ബിസിനസ് ചെയ്യുന്ന ഷാനിദ് ആണ് ഷംനയുടെ ഭർത്താവ്. വിവാഹ ശേഷം നടി ​ഗർഭിണിയുമായി. ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ് ഷംന കാസിം.

സാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരി ആയാണ് ഷംന ബേബി ഷവർ ചടങ്ങിൽ പങ്കെടുത്തത്. അമ്മയാവാൻ പോവുന്ന ഈ സമയം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഷംന കാസിം പറയുന്നു.

മൂന്ന് നാല് മാസത്തിന് ശേഷമാണ് കുഞ്ഞിന് അനക്കം വെക്കുന്നത്

'വളരെ സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ബേബി ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്. എനിക്ക് തോന്നുന്നു ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സന്തോഷ നിമിഷം ആയിരിക്കും ഇതെന്ന്. മൂന്ന് നാല് മാസത്തിന് ശേഷമാണ് കുഞ്ഞിന് അനക്കം വെക്കുന്നത്'

'ആദ്യമാെക്കെ കെെയനക്കുമ്പോൾ എന്തോ സംഭവിച്ചു എന്ന തോന്നലായിരുന്നു. ‌ആറ് മാസത്തോളം ഞാൻ വർക്ക് ചെയ്യുകയായിരുന്നു. ഡാൻസ് റിയാലിറ്റി ഷോ ആണ് ഞാൻ ജഡ്ജ് ചെയ്യുന്നത്. ഡാൻസിന്റെ പാട്ടൊക്കെ കേൾക്കുമ്പോൾ നല്ല അനക്കം ഉണ്ടായിരുന്നു'

പക്ഷെ എനിക്കെന്റ് മമ്മിയോടുള്ള സ്നേഹം ഒരുപാട് കൂടി

'എനിക്ക് എന്റെ മമ്മിയെ വളരെ ഇഷ്ടമാണ്. എല്ലാവർക്കും അറിയാം ഞാനൊരു മമ്മി മോൾ ആണെന്ന്. പക്ഷെ എനിക്കെന്റ് മമ്മിയോടുള്ള സ്നേഹം ഒരുപാട് കൂടി. അവർ കടന്ന് പോയ സിറ്റുവേഷനൊക്കെ ഇപ്പോൾ അറിയുമ്പോൾ. കാരണം ആ സമയത്ത് ഇത്ര സൗകര്യങ്ങൾ ഇല്ല'

'ഇപ്പോൾ നമുക്ക് ബാക്ക് പെയിൻ വരുമ്പോൾ തലയണ വാങ്ങിക്കും. ആ സമയത്ത് ഈ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല'

വളരെ ശാന്തയായി. എന്റെ ദേഷ്യമൊക്കെ കുറഞ്ഞു

'​ഗർഭിണി ആയ ശേഷം സ്നേഹം കൂടിയത് എന്റെ മമ്മിയോടാണ്. സ്നേഹം ആദ്യമേ ഉണ്ട്. പക്ഷെ ഒരുപാട് ബഹുമാനം കൂടി. ആദ്യത്തെ മൂന്ന് മാസം ഞാൻ ളരെ ക്രാക്കി ആയിരുന്നു. അത് കഴിഞ്ഞ് ഞാൻ വളരെ ശാന്തയായി. എന്റെ ദേഷ്യമൊക്കെ കുറഞ്ഞു. ഇത് ഒരു വ്യത്യസ്തമായ ഘട്ടമാണ്. മുമ്പ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ പെട്ടെന്ന് ഇമോഷണൽ ആവുമായിരുന്നു,' ഷംന പറഞ്ഞതിങ്ങനെ.

സുഹൃത്തുക്കോളോടും ബന്ധുക്കളോടൊപ്പവും സന്തോഷത്തൊടെ

സിനിമാ, സീരിയൽ രം​ഗത്തെ നിരവധി പേർ ഷംനയുടെ വളകാപ്പ് ചടങ്ങിനെത്തി. നടിയുടെ എല്ലാവരോടൊപ്പവും ഫോട്ടോയ്ക്ക് നിന്ന ഷംന ഇവരിൽ നിന്നും മധുരം സ്വീകരിച്ചു. ഭർത്താവ് ഷാനിദിനെ നടി വീഡിയോ കോളിൽ വിളിക്കുന്നതും കാണാം. സുഹൃത്തുക്കോളോടും ബന്ധുക്കളോടൊപ്പവും സന്തോഷത്തൊടെ ആണ് ഷംന വളക്കാപ്പ് ചടങ്ങ് നടത്തിയത്.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X