മമ്മൂട്ടിയാണ് ആ സാഹസത്തിന് നിര്‍ബന്ധിച്ചത്! കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് ഒാഫീസര്‍ പറയുന്നത്? കാണൂ!

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി മുന്നേറുന്നിടത്താണ് ഒരു താരത്തിന്റെ വിജയം. വലുപ്പ ചെറുപ്പമില്ലാതെ കഥാപാത്രങ്ങളുടെ പ്രധാന്യത്തിനനുസരിച്ച് അഭിനയിക്കുന്ന അഭിനേത്രിയാണ് ഷംന കാസിം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന ശ്രമങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. അത്തരത്തില്‍ താരങ്ങള്‍ അവിസ്മരണീയമാക്കിയ സിനിമകള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മുതിര്‍ന്ന അഭിനേതാവെന്ന ജാഡയില്ലാതെ സഹതാരങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന താരമാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് സംവിധായകര്‍ മാത്രമല്ല താരങ്ങളും വാചാലാരാവാറുണ്ട്. പേരന്‍പിലേക്ക് തന്നെ നായികായി തിരഞ്ഞെടുക്കാന്‍ സംവിധായകനോട് നിര്‍ദേശിച്ചത് മെഗാസ്റ്റായിരുന്നുവെന്ന് അഞ്ജലി അമീര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമകളിലൊന്നായ കുട്ടനാടന്‍ ബ്ലോഗില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷംന കാസിം. താരത്തിന്റെ തുറന്നുപറച്ചിലിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയായിരുന്നു ആ നിര്‍ദേശം മുന്നോട്ട് വെച്ചത്

മമ്മൂട്ടിയായിരുന്നു ആ നിര്‍ദേശം മുന്നോട്ട് വെച്ചത്

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു ഈ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ കഥാപാത്രമായി എത്തുകയാണ് ഈ സിനിമയിലൂടെ. കൃഷ്ണപുരം എന്ന ഗ്രാമത്തിലെ ഹരി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. ഈ സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ഷംന കാസിം. അനു സിത്താര, റായി ലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മമ്മൂട്ടിയായിരുന്നു താരത്തിന്റെ പേര് നിര്‍ദേശിച്ചത്. നീനയെന്ന പോലീസ് ഉദ്യോഗസ്ഥയായാണ് താരമെത്തുന്നത്.

മുടി മുറിച്ചത് സഹായകമായി

മുടി മുറിച്ചത് സഹായകമായി

നേരത്തെ തന്നെ മുടി മുറിച്ചതിനാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അത് സഹായകമായെന്നും താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. കുടുംബ ബന്ധങ്ങളും ചിരിയും പാട്ടുമൊക്കെയായി പക്കാ ഫീല്‍ ഗഡ് സിനിമയായിരിക്കും ഇതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പുതന്നിരുന്നു. പോലീസ് വേഷത്തിലെത്തുന്ന ഷംനയുടെ ചിത്രങ്ങള്‍ ഇതിനോടം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നീനയെ മനോഹരമാക്കാന്‍ സഹായിച്ചു

നീനയെ മനോഹരമാക്കാന്‍ സഹായിച്ചു

വേഷം നിര്‍ദേശിച്ചത് മാത്രമല്ല നീനയെന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിനുള്ള സഹായവും മമ്മൂട്ടി ചെയ്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കൂളായാണ് മെഗാസ്റ്റാര്‍ അഭിനയിക്കാറുള്ളത്. തന്റെ കഥാപാത്രം മനോഹരമായതിനുള്ള സകല ക്രെഡിറ്റും താരം നല്‍കുന്നത് മമ്മൂട്ടിക്കാണ്. അതാത് കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയും മനോഹാരിതയും ഉറപ്പിച്ചാണ് ഈ താരം മുന്നേറാറുള്ളത്. നേരത്തെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

മധുരരാജയിലും അഭിനയിക്കുന്നുണ്ട്

മധുരരാജയിലും അഭിനയിക്കുന്നുണ്ട്

ഒരു കുട്ടനാടന്‍ ബ്ലോഗിന് പിന്നാലെ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അടുത്ത ചിത്രമായ മധുരൈരാജയിലും താന്‍ അഭിനയിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ആഗസ്റ്റ് 20ന് മമ്മൂട്ടി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വീണ്ടും മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍.

ഷംനയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന്

ഷംനയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന്

ഷംന കാസിമിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന കഥാപാത്രത്തെയാണ് കുട്ടന്‍ ബ്ലോഗില്‍ താന്‍ അവതരിപ്പിച്ചതെന്ന പ്രത്യാശയും താരം പങ്കുവെച്ചിട്ടുണ്ട്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ ചിത്രങ്ങളെന്ന കാര്യത്തില്‍ മമ്മൂട്ടി പ്രകടിപ്പിക്കുന്ന നിര്‍ബന്ധത്തെക്കുറിച്ച് ആരാധകര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് ഈ താരം മുന്നേറുന്നത്.

തല മൊട്ടയടിച്ച് അമ്പരപ്പിച്ചു

തല മൊട്ടയടിച്ച് അമ്പരപ്പിച്ചു

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്താറുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. നീനയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മനോഹരമായ മുടി ബോയ് കട്ടടിച്ചിരുന്നു ദീപ്തി സതി. കൊടിവീരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനായി തല മൊട്ടയടിച്ചാണ് ഷംന വ്യത്യസ്തയായത്. സംവിധായകനിലുള്ള വിശ്വാസവും തിരക്കഥയിലെ ആവശ്യവും പരിഗണിച്ചാണ് ചതാന്‍ അങ്ങനെ ചെയ്തതെന്ന് താരം വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്തതില്‍ തനിക്കൊരു മനസാക്ഷിക്കുത്തുമില്ലെന്നും താരം പറഞ്ഞിരുന്നു. അന്ന് മൊട്ടയടിച്ചത് ഇപ്പോള്‍ ഉപകാരമായെന്ന് താരം പറയുന്നു. പോലീസ് ഓഫീസറായി അഭിനയിക്കുമ്പോള്‍ മുടി തടസ്സമായിരുന്നില്ല.

നര്‍ത്തകിയായി തുടങ്ങി

നര്‍ത്തകിയായി തുടങ്ങി

നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ടെലിവിഷനിലേക്ക് ചുവട് വെച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം സജീവമാണ്. താരത്തിന്റെ കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X