രണ്ടാമത്തെ പ്രാവശ്യമായതുകൊണ്ട് ധാരണയുണ്ട്, വേദനയില്‍ നിന്ന് പരിശുദ്ധ സ്‌നേഹത്തിലേക്ക്; ഷംന കാസിം!

ഒട്ടുമിക്ക സിനിമാ താരങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. നടി ഷംന കാസിമും കൊവി‍ഡ്-ലോക്ക്ഡൗൺ കാലത്താണ് യുട്യൂബ് ചാനലുമായി ആക്ടീവായി തുടങ്ങിയത്. പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം വ്ലോ​ഗായും വീഡിയോയായും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‍ഡെലിവറി വീഡിയോയാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് പതിനാലിനാണ് താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.

പെൺകുഞ്ഞാണ് ഷംനയ്ക്കും ഷാനിദിനും പിറന്നത്. ദുബായിൽ തന്നെയായിരുന്നു ഷംനയുടെ ​ഗർഭകാലവും പ്രസവവുമെല്ലാം. ദുആ ജമീല എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരിട്ടത്. ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത് 2023ൽ ആണ്. രണ്ടര വയസുകാരനായ ഹംദാൻ ഷംനയെ ഫോളോ ചെയ്യുന്നവർക്കെല്ലാം സുപരിചിതനാണ്.

Shamna Kasim

വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു താരങ്ങൾ ഡെലിവറി വീ‍ഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയത്. ഈ ട്രെന്റിന് തുടക്കം കുറിച്ചത് പേളി മാണിയാണ്. മക്കളുടെ രണ്ട് പേരുടേയും ഡെലിവറി വീഡിയോ പേളി ഷെയർ ചെയ്തിരുന്നു.

അതിന് പിന്നാലെ ആ ട്രെന്റ് ഫോളോ ചെയ്ത് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും താരപുത്രിയുമായ ദിയ കൃഷ്ണയും വിശദമായ ഡെലിവറി വ്ലോ​ഗ് പങ്കിടുകയും എൺപത് ലക്ഷത്തിന് അടുത്ത് ആളുകൾ അത് കാണുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ദിയയുടെ ഡെലിവറി വ്ലോ​ഗ് പുറത്ത് വന്നശേഷം പ്രസവം എന്നതിനോട് അതുവരെ കേരളത്തിലെ പുരുഷന്മാരിൽ ഒരു വിഭാ​ഗത്തിനുണ്ടായിരുന്ന കാഴ്ചപ്പാടും മാറി.

നാല് മിനിറ്റിന് അടുത്ത് മാത്രം ദൈർഘ്യമുള്ളതാണ് ഷംനയുടെ ഡെലിവറി വ്ലോ​ഗ്. വേദനയില്‍ നിന്ന് പരിശുദ്ധമായ സ്‌നേഹത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷംന പോസ്റ്റ് ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതലുള്ള കാര്യങ്ങൾ മാത്രമെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി മനമുരുകി പ്രാർത്ഥിക്കുന്ന ഷാനിദിനെയാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്.

ആദ്യത്തെ പ്രസവം കഴിഞ്ഞതുകൊണ്ടും വേദനയെ കുറിച്ച് ധാരണയുള്ളതുകൊണ്ടും ഇപ്രാവശ്യം ഒന്നും പറയാനില്ലെന്ന് ഷംന പറയുന്നു. റൂമിൽ റിമോട്ട് കാറുമായി കളിക്കുകയായിരുന്ന മകനോട് നമ്മൾ പിക്കിനിക്കിന് വന്നതല്ലെന്ന് തമാശയായി ഷംന പറയുന്നതും വീഡിയോയിൽ കാണാം. അമ്മയും മറ്റ് കുടുംബാം​ഗങ്ങളും ഷാനിദിനും മകനും പുറമെ ആശുപത്രിയിൽ എത്തിയിരുന്നു.

Shamna Kasim

കോൺട്രാക്ഷൻ തുടങ്ങിയതോടെ ഷംന ‌വേദന അനുഭവിക്കുന്നതും കുഞ്ഞിന്റെ ഹാർട്ട് ബീറ്റുമെല്ലാം വ്ലോ​ഗിലുണ്ട്. എല്ലാ ഘട്ടങ്ങളിലും ഷാനിദിന്റെ പിന്തുണയും സ്നേഹവും ഷംനയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മുഖം കുടുംബം റിവീൽ ചെയ്തിട്ടില്ല. നിരവധി പേരാണ് വീഡിയോ കണ്ട് അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ നേർന്ന് എത്തിയത്.

അതേസമയം നോർമൽ‌ ഡെലിവറിയായിരുന്നോ സിസേറിയനായിരുന്നോ എന്നുള്ള ചോ​ദ്യങ്ങളും കമന്റ് ബോക്സിൽ ഉയർന്നിട്ടുണ്ട്. ആദ്യ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുമ്പ് പൊറോട്ടയും ബീഫുമെല്ലാം കഴിച്ച് ആസ്വദിക്കുന്ന നടിയുടെ വീഡിയോ വൈറലായിരുന്നു. പുണ്യ മാസത്തിലായിരുന്നു മകന്റെ ജനനം. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേരാണ് മകന് വേണ്ടി ഇരുവരും തെരഞ്ഞെടുത്തത്.

​ഗർഭിണിയായിരുന്നപ്പോഴും തന്റെ ഡാൻസ് സ്കൂളും ഷോകളും എല്ലാമായി ഷംന സജീവമായിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിൽ വെച്ച് 2022ൽ ആയിരുന്നു ഇവരുടെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ ഷംന സ്റ്റേജ് ഷോകളിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ശേഷം വെള്ളിത്തിരയിലെത്തിയ നടി മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X